• HOME
 • »
 • NEWS
 • »
 • buzz
 • »
 • KARNATAKA MAN SAYS HIS HEN IS CONSTIPATED FOR THE REASON VIOLATING LOCKDOWN GH

കോഴിക്ക് 'മലബന്ധം'; ലോക്ക്ഡൗണിൽ ഡോക്ടറെ കാണാൻ പുറത്തിറങ്ങിയ മധ്യവയസ്കന്റെ വീഡിയോ വൈറൽ

കോഴിക്ക് മലബന്ധം ആണെന്നും അത്യാവശ്യമായി അതിന് ചികിത്സ ലഭ്യമാക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം

Tweeted by @Amitsen_TNIE.

Tweeted by @Amitsen_TNIE.

 • Share this:
  കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ഒരു വർഷത്തോളം നമ്മളെല്ലാം വീടുകൾക്കുള്ളിൽ ഇരിക്കാൻ നിർബന്ധിതരായി. ഇതിനു ശേഷം സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങൾക്കിടെയാണ് കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയത്. ഇതോടെ ശക്തമായ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൽ എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാരുകൾ നിർബന്ധിതരായി. ശക്തമായ നിയന്ത്രണങ്ങൾക്കിടെ ആശുപത്രി കേസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ നാട്ടുകാർക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ.

  എന്നാൽ വീടിന് പുറത്തിറങ്ങാൻ വിചിത്രവും എന്നാൽ കേട്ടാൽ ചിരിവരുന്നതുമായ പലതരം കാരണങ്ങളാണ് ചിലർക്ക് മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തിൽ ലോക്ഡൗണിൽ പുറത്തിറങ്ങുന്നതിന് കർണാടകയിലുള്ള ഒരാളുടെ വിചിത്രമായ ഒരു കാരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

  തന്റെ കോഴിക്ക് 'മലബന്ധം' വന്നത് കാരണം ഡോക്ടറെ കാണിക്കുന്നതിന് പുറത്തിറങ്ങിയ ആളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. സോഷ്യൽ മീഡിയയെ ചിരിപ്പിച്ച സംഭവം കർണാടകയിലെ ഗഡഗ് ജില്ലയിലാണ് നടന്നത്. കോഴിയെ കുട്ടയിലാക്കി പോകുന്ന മധ്യവയസ്കനെ പോലീസ് ചോദ്യം ചെയ്യുന്നതാണ് വൈറലായ വീഡിയോയിലുള്ളത്.

  പുറത്തിറങ്ങിയതിന് കാരണം ചോദിച്ച പോലീസുകാരോട് തന്റെ കോഴിക്ക് മലബന്ധം ആണെന്നും അത്യാവശ്യമായി അതിന് ചികിത്സ ലഭ്യമാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. കുട്ടയിൽ നിന്നും കോഴിയെ പുറത്തെടുത്ത് ഇയാൾ പോലീസുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. ഇയാളുടെ മറുപടി തൃപ്തികരം ആയില്ലെങ്കിലും കേട്ട് നിന്ന പോലീസുകാരിലും ഇത് ചിരി പടർത്തി. എന്തായാലും ഇയാളെയും മലബന്ധമുള്ള കോഴിയെയും അവർ വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു.


  മെയ് 29ന് അമിത് ഉപാധ്യായ എന്ന ട്വിറ്റർ ഉപയോക്താവാണ് 30 സെക്കന്റുള്ള വീഡിയോ ക്ലിപ്പ് പങ്കുവച്ചത്. എന്നാൽ വീഡിയോയും ലോക്ഡൗണിൽ പുറത്തിറങ്ങാനുള്ള ഈ വിചിത്ര കാരണവും ചിരിപടർത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. സംഭവത്തെ മിക്കവാറും ആളുകൾ തമാശയോടെ സമീപിക്കുമ്പോൾ ഇതിനെതിരെ പ്രതികരിക്കുന്ന 'ഉത്തരവാദിത്വമുള്ള പൗരന്മാരും' കുറവല്ല. കോഴിക്ക് യഥാർത്ഥത്തിൽ മലബന്ധം ഉണ്ടായിരുന്നെങ്കിലോ എന്നാണ് ഇവർ ചോദിക്കുന്നത്. പോലീസ് ഇവരെ എന്തുകൊണ്ട് മൃഗ ഡോക്ടറുടെ സമീപം എത്തിച്ചില്ലെന്നും ഇവർ ചോദ്യമുന്നയിക്കുന്നു.

  You may also like:SHOCKING | കോവിഡ് ഐസൊലേഷൻ കേന്ദ്രത്തിൽ കക്കൂസ് വൃത്തിയാക്കാൻ എട്ട് വയസ്സുകാരനെ നിർബന്ധിച്ചു

  തന്റെ വീട്ടിലും മൂന്ന് വളർത്തു മൃഗങ്ങൾ ഉണ്ടെന്നും വീഡിയോ കണ്ടിട്ട് ഇയാൾ കള്ളം പറയുന്നതായി തോന്നുന്നില്ല എന്നുമാണ് ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചത്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രോഗങ്ങൾ വരുമെന്നും കോഴിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലീസ് വകുപ്പിനാണ് അതിന്റെ ഉത്തരവാദിത്തമെന്നും സായ് കൃഷ്ണ എന്ന യൂസർ ട്വിറ്ററിൽ കുറിച്ചു.

  എന്നാൽ, ഇന്ത്യക്കാർ വളരെയധികം ഭാവന ഉള്ളവരാണെന്നാണ് ചിലരുടെ അഭിപ്രായം, ലോക്ഡൗണിൽ പുറത്തിറങ്ങാൻ വ്യത്യസ്തമായ പുതിയ കാരണം കണ്ടെത്തിയതിൽ ഇവർ ഇയാളെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം, കോഴിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത മധ്യവയസ്കന്റെ ദുഖം പങ്കുടുന്ന ചില യൂസർമാർ ഈ വീഡിയോ തമാശയായി തോന്നുന്നില്ലെന്നും അഭിപ്രായപ്പെടുന്നു.
  Published by:Naseeba TC
  First published:
  )}