നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പരമ്പരാഗത ലംബാനി വസ്ത്രം ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കർണാടക മന്ത്രി പ്രഭു ചവാൻ; എന്താണ് ഈ വേഷവിധാനം?

  പരമ്പരാഗത ലംബാനി വസ്ത്രം ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കർണാടക മന്ത്രി പ്രഭു ചവാൻ; എന്താണ് ഈ വേഷവിധാനം?

  ബിഡാര്‍ ജില്ലയില്‍ നിന്ന് മൂന്ന് തവണ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബി.ജെ.പി നേതാവ് പ്രഭു ഭംല ചവാന്‍, ലംബാനി സമുദായത്തിന്റെ പരമ്പരാഗത വസ്ത്രം ധരിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്

  ലംബാനി എന്ന ഗോത്ര ജനവിഭാഗത്തിന്റെ പരമ്പരാഗത വസ്ത്രമാണ് ചവാന്‍ അണിഞ്ഞിരുന്നത്.

  ലംബാനി എന്ന ഗോത്ര ജനവിഭാഗത്തിന്റെ പരമ്പരാഗത വസ്ത്രമാണ് ചവാന്‍ അണിഞ്ഞിരുന്നത്.

  • Share this:
   വിവിധ സംസ്‌ക്കാരങ്ങളുടെ വിളനിലമായ ഇന്ത്യയില്‍ ഒരു വ്യക്തി ധരിക്കുന്ന വസ്ത്രം പോലും ഒരുപക്ഷേ ഒരു സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാവാം. രാഷ്ട്രീയവും വസ്ത്രധാരണവും തമ്മിലുള്ള ബന്ധം പലപ്പോഴും സുദൃഢമാണ്. വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'തലപ്പാവും' കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 'നെഹ്റു ജാക്കറ്റും' മമതാ ബാനര്‍ജിയുടെ 'ഹവായ് ചെരിപ്പും' അവര്‍ ആസാം തെരഞ്ഞെടുപ്പിന്റെ വേളയില്‍ ധരിച്ച ലളിതമായ 'ഗാംച'യുമെല്ലാം പ്രതിനിധാനങ്ങളാണ്.

   അടുത്തിടെ കര്‍ണാടകയില്‍ പുനഃസംഘടിപ്പിച്ച മന്ത്രിസഭയില്‍ ഇടം പിടിച്ച ഒരു മന്ത്രിയും ഇതുപോലെ അദ്ദേഹത്തിന്റെ സവിശേഷമായ വസ്ത്രധാരണത്തിന്റെ പേരില്‍ ശ്രദ്ധ പിടിച്ചുപറ്റി.

   ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ പുതുതായി പുനഃസംഘടിപ്പിക്കപ്പെട്ട കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച ഉച്ച തിരിഞ്ഞ് ബെംഗളൂരുവിലെ രാജ് ഭവനില്‍ വെച്ചാണ് നടന്നത്. കഴിഞ്ഞയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

   പുതുതായി ചുമതലയേറ്റ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ആകെ 29 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അവരില്‍ പലരും കൗതുകകരമെന്നോണം കര്‍ഷകരുടെയും ദൈവങ്ങളുടെയും ഗോമാതയുടെയുമൊക്കെ പേരുകളിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രഭു ചവാന്‍ ഗോമാതയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ലിംഗായത്ത് വിഭാഗത്തിന്റെ ജനകീയ നേതാവായ മുരുകേഷ് നിരാണി ദൈവങ്ങളുടെയും കര്‍ഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചവാനാകട്ടെ തന്റെ വസ്ത്രധാരണത്തിന്റെ പേരിലും ശ്രദ്ധ പിടിച്ചുപറ്റി.

   ബിഡാര്‍ ജില്ലയില്‍ നിന്ന് മൂന്ന് തവണ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബി.ജെ.പി നേതാവ് പ്രഭു ഭംല ചവാന്‍, ലംബാനി സമുദായത്തിന്റെ പരമ്പരാഗത വസ്ത്രം ധരിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. ചടങ്ങില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ ചവാന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ലംബാനി എന്ന ഗോത്ര ജനവിഭാഗത്തിന്റെ പരമ്പരാഗത വസ്ത്രമാണ് ചവാന്‍ അണിഞ്ഞിരുന്നത്. ചുവപ്പ്, മഞ്ഞ, നീല, പച്ച, ഓറഞ്ച് തുടങ്ങിയ നിറങ്ങളുടെ കടുത്ത ഷെയ്ഡുകളുള്ള വസ്ത്രങ്ങളാണ് ലംബാനി സമുദായത്തിലെ സ്ത്രീകള്‍ കൂടുതലും ധരിക്കാറുള്ളതെങ്കില്‍ പുരുഷന്മാര്‍ തലപ്പാവുകളും ഒരുപാട് കണ്ണാടിച്ചില്ലുകള്‍ തുന്നിപ്പിടിപ്പിച്ച് രൂപകല്‍പ്പന ചെയ്ത ജാക്കറ്റുകളാണ് ധരിക്കാറുള്ളത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   ചില സംസ്ഥാനങ്ങളില്‍ 'ബഞ്ചാരാസ്' എന്നും അറിയപ്പെടുന്ന അര്‍ദ്ധ-നാടോടി വിഭാഗങ്ങളായ ലംബാനി ഗോത്രജനത മധ്യേഷ്യയിലൂടെയും അഫ്ഗാനിസ്ഥാനിലൂടെയും രാജസ്ഥാന്‍ മരുഭൂമികളിലേക്ക് കുടിയേറിയ ആര്യ റോമാ ജിപ്‌സികളുടെ പിന്മുറക്കാരാണെന്ന് കരുതപ്പെടുന്നു. ഉപ്പിന്റെയും ധാന്യങ്ങളുടെയും വ്യാപാരമാണ് അവരെ കര്‍ണാടക പോലുള്ള ദക്ഷിണ സംസ്ഥാനങ്ങളില്‍ എത്തിച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ആദ്യമായല്ല ചവാന്‍ ഈ വേഷവിധാനവുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. 2019 ഓഗസ്റ്റിലെ സത്യപ്രതിജ്ഞാ വേളയിലും തലപ്പാവും വിവിധ വര്‍ണങ്ങള്‍ നിറഞ്ഞ ബഞ്ചാരാ വസ്ത്രവും ധരിച്ചെത്തി ചവാന്‍ പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
   Published by:Karthika M
   First published:
   )}