• HOME
  • »
  • NEWS
  • »
  • buzz
  • »
  • KARNATAKA VILLAGERS GIVE ELECTROCUTED MONKEY HUMAN LIKE BURIAL TAKE CARE OF CUBS KM

വൈദ്യുതാഘാതമേറ്റു മരണമടഞ്ഞ കുരങ്ങിനെ മനുഷ്യനേപ്പോലെ അടക്കം ചെയ്ത് ഗ്രാമവാസികൾ

ഗ്രാമവാസികള്‍ കുരങ്ങന്റെ മരണാനന്തര കര്‍മ്മങ്ങള്‍ മനുഷ്യര്‍ക്കു സമാനമായ രീതിയില്‍ തന്നെ നടത്തുകയുണ്ടായി.

ഗ്രാമവാസികള്‍ കുരങ്ങന്റെ മരണാനന്തര കര്‍മ്മങ്ങള്‍ മനുഷ്യര്‍ക്കു സമാനമായ രീതിയില്‍ തന്നെ നടത്തുകയുണ്ടായി.

ഗ്രാമവാസികള്‍ കുരങ്ങന്റെ മരണാനന്തര കര്‍മ്മങ്ങള്‍ മനുഷ്യര്‍ക്കു സമാനമായ രീതിയില്‍ തന്നെ നടത്തുകയുണ്ടായി.

  • Share this:
    കര്‍ണാടകയിലെ സുരശെട്ടിക്കോപ്പയില്‍ നിന്നുള്ള ഗ്രാമവാസികള്‍ ഈയിടെ വൈദ്യുതാഘാതമേറ്റ് മരിച്ച കുരങ്ങിനെ മനുഷ്യനെപ്പോലെ അടക്കം ചെയ്തത് വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വൈദ്യുതപ്രവാഹമുള്ള ഇലക്ട്രിക് വയറില്‍ പിടിച്ചപ്പോഴാണ് പെണ്‍കുരങ്ങ് അപകടത്തില്‍ പെട്ടത്.

    ടൈംസ് നൗ റിപ്പോര്‍ട്ടനുസരിച്ച് ഗ്രാമവാസികള്‍ കുരങ്ങന്റെ മരണാനന്തര കര്‍മ്മങ്ങള്‍ മനുഷ്യര്‍ക്കു സമാനമായ രീതിയില്‍ തന്നെ നടത്തുകയുണ്ടായി. അവര്‍ കുരങ്ങിന്റെ അന്ത്യകര്‍മങ്ങളും വിലാപയാത്രയും നടത്തി. ഹിന്ദുമതത്തിലെ ആചാരമനുസരിച്ചാണ് കുരങ്ങിനെ സംസ്‌കരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

    'കുരങ്ങന് മാല ചാര്‍ത്തുകയും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഗ്രാമവാസികള്‍ എല്ലാവരും ഒത്തു ചേര്‍ന്ന് കുരങ്ങിന്റെ മൃതദേഹത്തെ ഘോഷയാത്രയായി കൊണ്ടുപോവുകയും ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപം എത്തിച്ച് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുകയും ചെയ്തു. പൊതുവെ ഒരു മനുഷ്യന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുമ്പോള്‍ ആചരിക്കുന്ന ഹിന്ദു ആചാരമനുസരിച്ചാണ് ശവസംസ്‌കാരം നടത്തിയത്,' ഗ്രാമത്തിലെ കര്‍ഷകനായ ശങ്കരയ്യ ഹിരേമത്ത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മരണമടഞ്ഞ കുരങ്ങന്റെ രണ്ട് കുഞ്ഞുങ്ങളുടെ പരിപാലനം ഉടന്‍ തന്നെ നാട്ടുകാര്‍ ഏറ്റെടുക്കുകയും ചെയ്തു. തുടക്കത്തില്‍, ഈ രണ്ടു കുരങ്ങന്‍ കുഞ്ഞുങ്ങള്‍ അമ്മയുടെ ശരീരത്തില്‍ നിന്ന് വിട്ടു മാറാന്‍ വിസമ്മതിച്ചത് ഗ്രാമവാസികളെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

    തിങ്കളാഴ്ച വൈകുന്നേരമാണ് കുരങ്ങിന്റെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് കല്‍ഘട്ഗി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീകാന്ത് പാട്ടീല്‍ പറഞ്ഞു. ഏഴ് മുതല്‍ എട്ട് വയസ്സ് വരെ പ്രായമുള്ള കുരങ്ങന്‍ കുട്ടികള്‍ മരിച്ച അമ്മയോടൊപ്പം ഉയരത്തില്‍ നിന്ന് താഴേക്ക് വീണെങ്കിലും അവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പാട്ടീല്‍ പറഞ്ഞു. താംബൂര്‍ ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്തിലേക്ക് ഇരുവരേയും മോചിപ്പിക്കുന്നതിന് മുമ്പ് ഈ കുരങ്ങന്‍ കുട്ടികളെയും നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. താംബൂരില്‍ ധാരാളം കുരങ്ങന്മാര്‍ ഉണ്ട്.

    വിലാപയാത്ര ആരംഭിക്കുന്ന സമയത്ത് മഴ പെയ്യുകയായിരുന്നുവെന്നും അതിനാല്‍ തന്നെ കുരങ്ങന്‍കുട്ടികളെ കൊണ്ടുപോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നതുവരെ തങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നുവെന്നും സുരശെട്ടിക്കോപ്പ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ഹൊസാമണി പറഞ്ഞു. അതുകൊണ്ട് മാത്രമാണ് ഹനുമാന്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ കുരങ്ങിന്റെ ഘോഷയാത്ര ആനുപാതികമായി അത്രത്തോളം വലുതാകാതിരുന്നത്. കുരങ്ങിന്റെ കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയ ശേഷം കുരങ്ങിനുള്ള ആചാരങ്ങള്‍ നടത്തുകയും തുടര്‍ന്ന് മൃതദേഹം ക്ഷേത്രത്തിന് സമീപം സംസ്‌കരിക്കുകയും ചെയ്തു. ഇത് ഹൃദയഭേദകമായ സംഭവമാണെന്ന് ഹോസാമണി പറഞ്ഞു.

    അമ്മയുടെ ശരീരത്തില്‍ നിന്ന് കുഞ്ഞുങ്ങളെ വേര്‍പെടുത്താന്‍ ഗ്രാമീണര്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതോടെയാണ് സംഭവം ആദ്യം പുറത്തുവന്നത്. മൃഗങ്ങളോടുള്ള സഹാനുഭൂതിയുടെ അപൂര്‍വ്വ സംഭവം എന്ന നിലയില്‍ സുരശെട്ടിക്കോപ്പ ഗ്രാമവാസികളുടെ പ്രവൃത്തി അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നു തന്നെയാണ്.
    Published by:Karthika M
    First published:
    )}