• HOME
 • »
 • NEWS
 • »
 • buzz
 • »
 • Crow Attack | കാക്കയുടെ ആക്രമണത്തിൽ ഭയന്ന് വിറച്ച് കർണാടകയിലെ ഗ്രാമം; ദൈവകോപമെന്ന് ഗ്രാമവാസികൾ

Crow Attack | കാക്കയുടെ ആക്രമണത്തിൽ ഭയന്ന് വിറച്ച് കർണാടകയിലെ ഗ്രാമം; ദൈവകോപമെന്ന് ഗ്രാമവാസികൾ

ആറ് മാസക്കാലമായി കാക്കയുടെ പകയിൽ നിന്ന് രക്ഷ നേടാൻ ജനങ്ങള്‍ പാടുപെടുകയാണ്

 • Share this:
  സൗമ്യ കലാസ

  മൃഗങ്ങളുടെയും പക്ഷികളുടെയും പ്രതികാര കഥകള്‍ (Revenge Stories) പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ യഥാർത്ഥ ജീവിതത്തിൽ ഉണ്ടായാലോ? കർണാടകയിൽ (Karnataka) ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര ഹോബ്ലിയിലെ ഒബലാപുര ഗ്രാമവാസികളായ ജനങ്ങള്‍ ആറ് മാസക്കാലമായി കാക്കയുടെ (Crow) പകയിൽ നിന്ന് രക്ഷ നേടാൻ പാടുപെടുകയാണ്.

  ഒബലാപുര ഗ്രാമം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചെന്ന് കരുതുക. നിങ്ങൾക്ക് ഒരിക്കലും ഈ പ്രദേശം സമാധാനത്തോടെ നടന്ന് കാണാൻ കഴിയില്ല. പകരം തെരുവിലൂടെ ഓടേണ്ടി വരും. ഒരു കാക്കയുടെ ആക്രമണം ഭയന്ന് മിക്ക ഗ്രാമവാസികളും അങ്ങനെയാണ് ഇവിടെ പുറത്തിറങ്ങി നടക്കാറുള്ളത്. എന്നാല്‍ ഇതെല്ലാം എന്നു മുതലാണ് തുടങ്ങിയതെന്ന് ആര്‍ക്കും അറിയില്ല.

  യാദൃശ്ചികമായി ഒരു കാക്ക ഗ്രാമവാസികളെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. ഗ്രാമത്തിലെ തെരുവുകളിലൂടെ ആരെങ്കിലും നടക്കുകയാണെങ്കില്‍ കാക്ക പെട്ടെന്ന് പറന്നുവരികയും അവരുടെ തലയില്‍ കൊത്തുകയും ചെയ്യും. ആക്രമണം വളരെ ക്രൂരവും അപ്രതീക്ഷിതവുമായിരിക്കും. അതിനാല്‍ ആളുകള്‍ കാക്കയോടുള്ള ഭയം മൂലം ഒളിച്ചും പാത്തുമാണ് നടപ്പ്.

  Also Read- Crows to pick up Cigarette Butts | സ്വീഡിഷ് തെരുവുകളിൽ ഇനി കാക്കകൾ സിഗരറ്റ് കുറ്റികള്‍ പെറുക്കും; മാലിന്യനിർമാർജനത്തിന് നൂതനാശയം

  അതിശയകരമെന്നോണം, കാക്ക മുതിര്‍ന്നവരെ മാത്രമേ ആക്രമിക്കുകയുള്ളൂ. കുട്ടികളെ ഒന്നും ചെയ്യുന്നില്ല. ഗ്രാമത്തിലെ പലരുടെയും തലയില്‍ കാക്ക കൊത്തി മുറിവേൽപ്പിച്ചിട്ടുണ്ട്. മനുഷ്യരോട് മാത്രമല്ല, മനുഷ്യരുടെ ഉടമസ്ഥതയിലുള്ള എല്ലാറ്റിനോടും കാക്കയ്ക്ക് ദേഷ്യമാണെന്നാണ് കണ്ടാൽ തോന്നുക. കാക്കയുടെ ആക്രമണത്തില്‍ ജനല്‍ പാളികള്‍ മുതല്‍ ബൈക്കുകളുടെ കണ്ണാടി വരെയുള്ള ചില്ലുകളും തകര്‍ന്നിട്ടുണ്ട്‌. ക്ഷേത്രം പുതുക്കിപ്പണിയാത്തതിനാൽ ആഞ്ജനേയ ഭഗവാന്റെ കോപമാണ് കാക്കയുടെ ആക്രമണത്തിന് കാരണം എന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ശനി ഭഗവാന്‍ കാക്കയുടെ രൂപത്തില്‍ വന്ന് ആഞ്ജനേയ ക്ഷേത്രത്തിലെ ജോലികള്‍ വേഗത്തില്‍ പൂർത്തിയാക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നാണ് പരക്കെയുള്ള വിശ്വാസം.

  "കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നൊന്നുമറിയില്ല. കാക്ക ഞങ്ങൾ എല്ലാവരെയും ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്‌. ആറ് മാസമായി ഇത് തുടരുന്നു. ഞങ്ങളുടെ തലയോട്ടിയില്‍ മുറിവുകളുണ്ട്. കാക്കയുടെ ആക്രമണം കാരണം എന്റെ അയല്‍ക്കാരന്റെ തലയില്‍ 3 തുന്നലുകള്‍ ഇടേണ്ടി വന്നു. ഞങ്ങളുടെ ബൈക്കുകള്‍ക്കൊന്നും ഇപ്പോൾ കണ്ണാടി ഇല്ല. കാക്ക അവയെല്ലാം തകര്‍ത്തു", ഗ്രാമവാസിയായ ലക്ഷ്മിനാരായണ പറയുന്നു.

  Also Read- Viral video |ശക്തമായ കാറ്റില്‍ ലാന്‍ഡിംഗ് സമയത്ത് ഇളകിയാടി വിമാനം; വാലറ്റം നിലത്തു തട്ടുംമുന്‍പ് പറന്നുയര്‍ന്നു; വീഡിയോ

  "ആഞ്ജനേയ ക്ഷേത്രം നവീകരിക്കാന്‍ പത്തു വര്‍ഷം മുമ്പ് ഗ്രാമവാസികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അത് നടന്നില്ല. കാക്കയുടെ ആക്രമണവും അതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഞങ്ങള്‍ കരുതുന്നത്. ക്ഷേത്രത്തിനായുള്ള പണം സമാഹരിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരോടും ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പരാതിപ്പെട്ടെങ്കിലും ഇതുവരെ ഒന്നും നടന്നില്ല'', അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Rajesh V
  First published: