കര്‍ണാടകയില്‍ ഇന്ധന വിലവര്‍ധനക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് (Youth Congress). പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും ചിത്രം ഉള്‍പ്പെടുത്തി 'ഐ.പി.എല്‍' ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് പ്രതിഷേധം. ഐ.പി.എല്‍ എന്നാല്‍ 'ഇന്ത്യന്‍ പെട്രോളിയം ലീഗ്' എന്നാണ് ബോര്‍ഡില്‍ നിന്ന് വ്യക്തമാകുന്നത്.
പെട്രോള്‍ 113 നോട്ടൗട്ട്, ഡീസല്‍ 100 നോട്ടൗട്ട് എന്നുമാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. സ്മൃതി ഇറാനിയെ ഉള്‍പ്പെടുത്തി സിലണ്ടര്‍ വില വ്യക്തമാക്കുന്ന ബോര്‍ഡുകളും കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ചിരുന്നു. എന്തായാലും യൂത്ത് കോണ്‍ഗ്രസിന്റെ വ്യത്യസ്ത പ്രതിഷേധം വൈറലായി മാറികഴിഞ്ഞു.
രാജ്യത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് പെട്രോൾ, സിലിണ്ടർ വില അവസാനമായി ലിറ്ററിന് 80 പൈസ വർധിപ്പിച്ചത്. 16 ദിവസത്തിനുള്ളിൽ ലിറ്ററിന് 10 രൂപയായി.
സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസൽ നിരക്ക് 96.67 രൂപയുമാണ്. ഗുരുഗ്രാമിൽ ഒരു ലിറ്റർ പെട്രോളിന് 105.86 രൂപയും, ഒരു ലിറ്റർ ഡീസലിന് 97.10 രൂപയുമാണ്.
രാജ്യത്തുടനീളം നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്, പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിരക്ക് വ്യത്യാസമുണ്ട്.
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് യഥാക്രമം 120.51 രൂപയും ഡീസലിന് 104.77 രൂപയുമാണ് വില.
ചെന്നൈയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 110.85 രൂപയും 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്. ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 111.09 രൂപയും ഒരു ലിറ്റർ ഡീസലിന് 94.79 രൂപയുമാണ് വില.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇത് മറ്റ് ഇനങ്ങളുടെ വിലകളിൽ സ്വാധീനം ചെലുത്തുകയും പണപ്പെരുപ്പ സമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും.
കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ പലയിടത്തും ഡീസൽ വില 100 രൂപയ്ക്ക് മുകളിലാണ്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു.
2021 നവംബർ 4- ദീപാവലിക്ക് ശേഷം, മാർച്ച് 22 വരെ 138 ദിവസത്തിലധികം പെട്രോൾ വില വർധിച്ചില്ല. ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചു. ഇത് പിന്നീട് ചില സംസ്ഥാനങ്ങളിൽ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാൻ കാരണമായി. ഈ രണ്ട് നികുതിയിളവുകൾക്ക് ശേഷം, ചില്ലറ പെട്രോൾ വില വളരെക്കാലം മാറ്റമില്ലാതെ നിലനിർത്തി. അഞ്ച് സംസ്ഥാനങ്ങളിലെ (ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്) നിയമസഭാ തിരഞ്ഞെടുപ്പ് ആയിരുന്നു പ്രധാന കാരണം.
ഡൽഹിയിലും മുംബൈയിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഏപ്രിൽ 8 വെള്ളിയാഴ്ചത്തെ പെട്രോൾ, ഡീസൽ വിലകൾ
ഡൽഹി
പെട്രോൾ ലിറ്ററിന് 105.41 രൂപ
ഡീസൽ - ലിറ്ററിന് 96.67 രൂപ
മുംബൈ
പെട്രോൾ - ലിറ്ററിന് 120.47 രൂപ
ഡീസൽ - ലിറ്ററിന് 104.72 രൂപ
കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 115.08 രൂപ
ഡീസൽ - ലിറ്ററിന് 99.82 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 110.89 രൂപ
ഡീസൽ - ലിറ്ററിന് 100.98 രൂപ
ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 109.78 രൂപ
ഡീസൽ - ലിറ്ററിന് 93.32 രൂപ
ഹൈദരാബാദ്
പെട്രോൾ - ലിറ്ററിന് 118.07 രൂപ
ഡീസൽ - ലിറ്ററിന് 101.14 രൂപ
ബെംഗളൂരു
പെട്രോൾ - ലിറ്ററിന് 111.25 രൂപ
ഡീസൽ - ലിറ്ററിന് 94.81 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 105.57 രൂപ
ഡീസൽ - ലിറ്ററിന് 91.36 രൂപ
ലഖ്നൗ
പെട്രോൾ ലിറ്ററിന് 105.25 രൂപ
ഡീസൽ - ലിറ്ററിന് 96.83 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 105.29 രൂപ
ഡീസൽ - ലിറ്ററിന് 99.61 രൂപ
തിരുവനന്തപുരം
പെട്രോൾ: 117.52 രൂപ
ഡീസൽ - 103.91 രൂപ
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.