HOME » NEWS » Buzz » KATE MIDDLETON AND PRINCE WILLIAM MAKE CHAPATIS WHILE ASSISTING SCOTLAND SIKH CHARITY VIDEO OF THE ROYAL COUPLE GOING VIRAL JK

ചപ്പാത്തി പരത്തി കേറ്റ് മിഡിൽറ്റണും വില്യം രാജകുമാരനും; വൈറലായി രാജ ദമ്പതികളുടെ വീഡിയോ

സ്കോട്ലന്റ് രാജകുമാരിയുടെ എഡിൻബർഗിലുള്ള ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് പാലസിലാണ് കഫേ കിച്ചൻ ഒരുക്കിയിരുന്നത്

News18 Malayalam | news18-malayalam
Updated: May 26, 2021, 4:29 PM IST
ചപ്പാത്തി പരത്തി കേറ്റ് മിഡിൽറ്റണും വില്യം രാജകുമാരനും; വൈറലായി രാജ ദമ്പതികളുടെ വീഡിയോ
Prince William, Kate Middleton
  • Share this:
ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ചപ്പാത്തി പരത്തി വില്യം രാജകുമാരനും പത്നി കേറ്റ് മിഡിൽറ്റണും. സ്കോട്ട്ലന്റ്കേന്ദ്രീകരിച്ചുള്ള സിഖ് കുടുംബം നടത്തുന്ന ചാരിറ്റി സ്ഥാപനമായ സിഖ് സഞ്ചോഗിന്റെ കഫേ കിച്ചനിലാണ് കഴിഞ്ഞ ദിവസം ഇരുവരും സന്ദർശനം നടത്തിയത്. എഡിൻബർഗിലെ ദരിദ്രരായ കുടുംബങ്ങൾക്കും മറ്റുമായി വിതരണം ചെയ്യുന്നതിന് ചപ്പാത്തി പരത്താനും കറിയുണ്ടാക്കാനും സന്നദ്ധ പ്രവർത്തകരെ സഹായിക്കുന്ന വില്യം രാജകുമാരന്റെയും കേറ്റ് മിഡിൽറ്റണിന്റെയും വീഡിയോ പുറത്തു വന്നു.

സ്കോട്ലന്റ് രാജകുമാരിയുടെ എഡിൻബർഗിലുള്ള ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് പാലസിലാണ് കഫേ കിച്ചൻ ഒരുക്കിയിരുന്നത്. സന്ദർശനത്തിനിടെ ചപ്പാത്തി വട്ടത്തിൽ പരത്തുന്നതിന് ഇരുവരും സന്നദ്ധ പ്രവർത്തകരിൽ നിന്നും സഹായം തേടുന്നത് വീഡിയോയിൽ കാണാം. ചപ്പാത്തി മറിച്ചിടുന്നതിന് റോളിങ് പിൻ ഉപയോഗിച്ച വില്യമിനെ പരിഹസിക്കുന്ന കേറ്റ് മിഡിൽറ്റൻ സ്വന്തം കെെ ഉപയോഗിച്ച് ചപ്പാത്തി മറിച്ചിടുന്നുമുണ്ട്. ചൂട് കറിയിൽ മല്ലിയില വിതറി അലങ്കരിക്കുന്ന കേറ്റ് മിഡിൽറ്റൻ ഇന്ത്യൻ കറികളോടുള്ള
തന്റെ ഇഷ്ടം പ്രകടിപ്പിച്ചു. എരിവുള്ള കറികളോടുള്ള രാജകുമാരിയുടെ ഇഷ്ടത്തോട് വില്യം രാജകുമാരനും യോജിക്കുന്നു. എന്നാൽ തനിക്ക് എരിവിനോട് താത്പര്യമില്ലെന്നും രാജകുമാരൻ വ്യക്തമാക്കി.

രാജ കുടുംബത്തിലെ ദമ്പതികളുടെ ഇൻസ്റ്റഗ്രാം, യൂട്യൂബ് പേജുകളിലും സന്ദർശനത്തിന്റെ ഏതാനും ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തു. സിഖ് സഞ്ചോഗിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്ന പോസ്റ്റിൽ സന്നദ്ധ സംഘടന തൊഴിൽ വൈദഗ്ധ്യം നൽകി സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിനെയും അഭിനന്ദിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസമാണ് സിഖ് സഞ്ചോഗിന്റെ സന്നദ്ധ പ്രവർത്തകർ ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നത്.
Youtube Video



കൂടാതെ, വില്യം രാജകുമാരനും കേറ്റ് മിഡിൽറ്റണും സിഖ് സഞ്ചോഗിലെ യുവ സംഘത്തോടൊപ്പം പുതിയ പുസ്തകത്തിന്റെ കവറിനുള്ള ഡിസൈൻ മത്സരത്തിലും പങ്കെടുത്തു. മാത്രമല്ല, അവിടെ നടന്ന പഞ്ചാബി നാടോടി സംഗീത പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും അവിടെ നിന്നും മടങ്ങിയത്. ഇരുവരുടെയും സന്ദർശനവും പിന്തുണയ്ക്കും നന്ദി പ്രകടിപ്പിച്ച സിഖ് സഞ്ചോഗ് തങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഇത് മുതൽക്കൂട്ടാവുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

സ്കോട്ലന്റിലെ ഏക സിഖ് ചാരിറ്റി സംഘടനയാണ് സിഖ് സഞ്ചോഗ്. 1989ൽ സ്ഥാപിതമായ സംഘടന എഡിൻബർഗിലെ സിഖ് സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്. അവർക്ക് തൊഴിൽ വൈദഗ്ധ്യവും, ആത്മധൈര്യവും നൽകി സമൂഹത്തിന്റെ ഭാഗമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സംഘടനയാണ് സിഖ് സഞ്ചോഗ്.
കൊറോണ വൈറസ് വ്യാപനത്തോടെ ആവശ്യക്കാർക്ക് ഭക്ഷണം ഏത്തിക്കുന്നതിനും സംഘടന മുന്നോട്ട് വന്നിട്ടുണ്ട്.

രാജ കുടുംബത്തിന്റെ സന്ദർശനത്തിന്റെ ഭാഗമായി കേറ്റ് മിഡിൽറ്റനും വില്യം രാജകുമാരനും തിങ്കളാഴ്ചയാണ് എഡിൻബർഗിൽ എത്തിയത്. ഒരാഴ്ച അവിടെ തങ്ങുന്ന ദമ്പതികൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ സന്ദർശിക്കുന്നതോടൊപ്പം സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയും സന്ദർശിക്കും. 20 വർഷങ്ങൾക്ക് മുമ്പ് ഇരുവരും കണ്ടുമുട്ടിയതും സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലാണ്.
Published by: Jayesh Krishnan
First published: May 26, 2021, 4:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories