നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Vicky and Katrina | വിക്കിയെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട് കത്രീന; താരദമ്പതികളുടെ വീഡിയോ വൈറൽ

  Vicky and Katrina | വിക്കിയെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട് കത്രീന; താരദമ്പതികളുടെ വീഡിയോ വൈറൽ

  വിവാഹശേഷം ആദ്യമായി ഷൂട്ടിങ്ങിനു പോകുന്ന വിക്കിയെ കെട്ടിപ്പിടിച്ച് യാത്രയാക്കി കത്രീന

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ജോലിത്തിരക്കുകൾക്കിടയിലും അഭിനേതാക്കളായ കത്രീന കൈഫും (Katrina Kaif) വിക്കി കൗശലും (Vicky Kaushal) ഒന്നിച്ചു യാത്ര ചെയ്യാൻ സമയം കണ്ടെത്തി. വിവാഹശേഷം ഒന്നിച്ചുള്ള ആദ്യത്തെ പുതുവർഷം കൂടിയാണ് അവർക്കിത്. ശനിയാഴ്ച വൈകുന്നേരമാണ് കത്രീനയെ മുംബൈയിൽ കണ്ടത്. വിവാഹത്തിരക്കുകൾക്കു ശേഷം ജോലി പുനഃരാരംഭിക്കുന്നതിനായി ഷൂട്ടിംഗ് ഷെഡ്യൂളിനായി എയർപോർട്ടിൽ ഭർത്താവിനെ കൊണ്ടാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
   കാറിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഭർത്താവിന് ആലിംഗനം നൽകുകയും ചെയ്തു. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് വിക്കിയും ​പാപ്പുകൾക്ക് മുൻപിൽ പോസ് ചെയ്തു.
   വൈറൽ വീഡിയോയിൽ കത്രീന തിളങ്ങുന്ന ഓറഞ്ച് ഷർട്ട് ധരിച്ചിരുന്നു. റസ്റ്റ് നിറത്തിലെ സ്വെറ്ററും ജീൻസുമായിരുന്നു വിക്കിയുടെ വേഷം. കോവിഡ്19 പ്രോട്ടോക്കോൾ പാലിച്ചു ദമ്പതികൾ മാസ്ക് ധരിച്ചിരുന്നു.

   അതേസമയം വിവാഹത്തിന് ശേഷമുള്ള തന്റെ ആദ്യ ചിത്രം കത്രീന കൈഫ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് നടി ജോലി പുനഃരാരംഭിച്ചത്. ശ്രീറാം രാഘവന്റെ ചിത്രമാണത് ക്രിസ്മസിനോടനുബന്ധിച്ച് നടി പ്രൊജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

   പോയ മാസം രാജസ്ഥാനിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' എന്ന ചാറ്റ് ഷോയിൽ നിന്നാണ് ഇവരുടെ പ്രണയം ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 2019 ലെ ഒരു എപ്പിസോഡിൽ, കരൺ കത്രീനയോട് അടുത്ത പ്രോജക്റ്റിൽ ആരുടെ കൂടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചു. വിക്കി എന്ന് പേര് പറഞ്ഞ കത്രീന, തങ്ങൾ ഒരുമിച്ചാൽ നന്നായിരിക്കുമെന്ന് പ്രസ്താവിച്ചു. പിന്നീട്, വിക്കിയും ആയുഷ്മാൻ ഖുറാനയും ഷോയിൽ അതിഥികളായി എത്തിയപ്പോൾ, കരൺ കത്രീനയുടെ പ്രസ്താവന താരവുമായി പങ്കുവെച്ചു. വിക്കി വളരെ ആശ്ചര്യപ്പെടുകയും മയങ്ങി വീഴുന്നതുപോലെ അഭിനയിക്കുകയും ചെയ്തു.

   ഫിലിം കമ്പാനിയന്റെ ടേപ്പ് കാസ്റ്റിന്റെ ഒരു എപ്പിസോഡിനായി ഇരുവരും ആദ്യമായി ഒന്നിച്ചു. അവരുടെ ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ചാറ്റ് ഷോയ്ക്കിടെ, കുടുംബം, സുഹൃത്തുക്കൾ, സിനിമാ മേഖലയിൽ പ്രവർത്തിച്ച പരിചയം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ അവർ പരസ്പരം ചോദിച്ചു. ഒരിക്കലും ഒരുമിച്ച് പ്രവർത്തിക്കാത്ത അല്ലെങ്കിൽ പരസ്പരം നന്നായി അറിയാത്ത അഭിനേതാക്കൾക്കിടയിൽ ഒരു ഐസ് ബ്രേക്കറായി പ്രവർത്തിക്കാൻ ഫിലിം കമ്പാനിയൻ പരിപാടി കൊണ്ട് സാധിച്ചു.

   Summary: Katrina Kaif finds time to drop off Vicky Kaushal at the airport. The couple, after their royal wedding in Rajasthan in December, have started committing work after wedding 
   Published by:user_57
   First published: