നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Vicky Kaushal - Katrina Kaif | മുംബൈയിലെ പുതിയ വസതിയിലേക്ക് താമസം മാറ്റാനൊരുങ്ങി വിക്കിയും കത്രീനയും; അയൽക്കാർ മറ്റൊരു താരദമ്പതികൾ

  Vicky Kaushal - Katrina Kaif | മുംബൈയിലെ പുതിയ വസതിയിലേക്ക് താമസം മാറ്റാനൊരുങ്ങി വിക്കിയും കത്രീനയും; അയൽക്കാർ മറ്റൊരു താരദമ്പതികൾ

  ഇപ്പോള്‍ ഇരുവരും മുംബൈയിലെ ജുഹുവില്‍ കടലിനഭിമുഖമായി നിലകൊള്ളുന്നപുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്.

  • Share this:
   ബോളിവുഡ് താരങ്ങളായ (Bollywood Stars) കത്രീന കൈഫിന്റെയും (Katrina Kaif) വിക്കി കൗശലിന്റെയും (Vicky Kaushal) വിവാഹം ഡിസംബര്‍ ഒന്‍പതിനാണ് നടന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഇരുവരുടെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രാജസ്ഥാനിലുള്ള (Rajasthan) സവായ് മധോപൂരിലെ സിക്സ് സെന്‍സ് ഫോര്‍ട്ടിലായിരുന്നു ഗംഭീരമായ ആ ആഡംബര വിവാഹം നടന്നത്.

   വിവാഹത്തിന് ശേഷം നവദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും മുംബൈയിലേക്ക് (Mumbai) മടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഇരുവരും മുംബൈയിലെ ജുഹുവില്‍ കടലിനഭിമുഖമായി നിലകൊള്ളുന്നപുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്.

   നേരത്തെ, കത്രീനയും വിക്കിയും ജുഹുവില്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുത്തുവെന്ന അഭ്യൂഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ വിക്കിയും കത്രീനയും ഒരുമിച്ച് അവരുടെ പുതിയ വീട്ടില്‍ താമസം ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ജൂലൈയിലാണ്, വിക്കിയും കത്രീനയും രാജ് മഹല്‍ കെട്ടിടത്തിന്റെ എട്ടാം നില വാടകയ്‌ക്കെടുത്തത്.

   കത്രീനയും വിക്കിയും ഇന്ന് കടല്‍ത്തീരത്തെ അവരുടെ സ്വപ്നതുല്യമായ അപ്പാര്‍ട്ട്മെന്റില്‍ ഗൃഹ പ്രവേശന ചടങ്ങുകള്‍ നടത്തും. ഈ താരദമ്പതികളുടെ അയല്‍പക്കക്കാര്‍ മറ്റൊരു താരദമ്പതികളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുമാണ് അയല്‍ക്കാരായ ആ താരദമ്പതികള്‍. ഒരു വയസ്സുള്ള മകള്‍ വാമികയ്‌ക്കൊപ്പം രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് അനുഷ്‌കയും വിരാടും താമസിക്കുന്നത്.

   മുപ്പത്തെട്ടുകാരിയായ കത്രീന കൈഫും 33കാരനായ വിക്കി കൗശലും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിക്കിയുടെയും കത്രീനയുടെയും വിവാഹം രഹസ്യമായി സൂക്ഷിക്കാനും അവരുടെ വിവാഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ സമൂഹ മാധ്യമങ്ങളില്‍ വരാതിരിക്കാനും നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് നടത്തിയിരുന്നത്. വിവാഹത്തിനുള്ള ക്രമീകരണങ്ങളും അതിഥികളുടെ എണ്ണവും കര്‍ശനമായി നിയന്ത്രിച്ചായിരുന്നു വിവാഹം. നിരവധി സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നിട്ടുകൂടി സിക്സ് സെന്‍സ് ഫോര്‍ട്ട് ഹോട്ടലിലെ അലങ്കരിച്ച വേദിയില്‍ വെച്ച് നടന്ന വിക്കിയുടെയും കത്രീനയുടെയും വിവാഹത്തിന്റെചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരുന്നു.

   വിവാഹത്തിന് തൊട്ടുപിന്നാലെ, വിക്കിയും കത്രീനയും തങ്ങളുടെ ആരാധകരെ നിരാശരാക്കാതെ, അവരുടെ സ്വപ്നതുല്യമായ വിവാഹ ചടങ്ങുകളുടെ ഔദ്യോഗിക ചിത്രങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പങ്കുവെച്ചു. ''ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള ഞങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ഒരു പുതിയ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു'' എന്ന് കത്രീനയും വിക്കിയും അടിക്കുറിപ്പായിഎഴുതി.

   ചലച്ചിത്ര സംവിധായകന്‍ കബീര്‍ ഖാന്‍, ഭാര്യ മിനി മാത്തൂര്‍, ധൂം 3, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്നിവയുടെ സംവിധായകനായ വിജയ് കൃഷ്ണ ആചാര്യ, നേഹ ധൂപിയ, അംഗദ് ബേദിയും തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. നവദമ്പതികളായ വിക്കിയും കത്രീനയും ഹണിമൂണിനായി മാലിദ്വീപിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷമായിരിക്കും ബി-ടൗണിലെ താരങ്ങള്‍ക്കുള്ള വിവാഹ റിസപ്ഷന്‍ നടത്തുക. ബോളിവുഡ് താരങ്ങള്‍ക്കായുള്ള വിരുന്ന് നവദമ്പതികള്‍ മുംബൈയിലെ ഹോട്ടല്‍ താജ് ലാന്‍ഡ്സ് എന്‍ഡിലായിരിക്കും സംഘടിപ്പിക്കുക.
   Published by:Jayashankar AV
   First published:
   )}