HOME /NEWS /Buzz / 'ഈ സംരംഭം എത്രയും വേഗം അടച്ചുപൂട്ടട്ടെ എന്നാശംസിക്കുന്നു': ഗണേഷ്കുമാർ എംഎൽഎയുടെ ഉദ്ഘാടന പ്രസംഗം

'ഈ സംരംഭം എത്രയും വേഗം അടച്ചുപൂട്ടട്ടെ എന്നാശംസിക്കുന്നു': ഗണേഷ്കുമാർ എംഎൽഎയുടെ ഉദ്ഘാടന പ്രസംഗം

ganesh kumar(image from video)

ganesh kumar(image from video)

എംഎൽഎ ഉദ്ഘാടനം ചെയ്ത സംരംഭം എന്തെന്നറിഞ്ഞാൽ എംഎൽഎയുടെ വാക്കുകളുടെ പൊരുൾ വ്യക്തമാകും.

  • Share this:

    പല ഉദ്ഘാടനങ്ങളും ഇതിനു മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ട്. സംരംഭങ്ങൾക്ക് മികച്ച വിജയവും ഒപ്പം വലിയ വളർച്ചയും ആശംസിച്ചു കൊണ്ടുള്ളതാണ് ഈ ഉദ്ഘാടന പ്രസംഗങ്ങൾ.

    എന്നാൽ ഉദ്ഘാടനം ചെയ്ത സംരംഭം എത്രയും വേഗം അടച്ചു പൂട്ടണമെന്ന് ആശംസിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും. പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാറാണ് ഇത്തരത്തിലൊരു ആശംസയുമായി ഉദ്ഘാടന കർമം നിർവഹിച്ചിരിക്കുന്നത്.

    എംഎൽഎ ഉദ്ഘാടനം ചെയ്ത സംരംഭം എന്തെന്നറിഞ്ഞാൽ എംഎൽഎയുടെ വാക്കുകളുടെ പൊരുൾ വ്യക്തമാകും. പത്തനാപുരം വിളക്കുടിയിൽ പുതിയതായി ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് എംഎൽഎ ഇങ്ങനെ ആശംസിച്ചത്.

    TRENDING:Covid 19 | സംസ്ഥാനത്ത് ഇന്നു 927 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 733 പേർക്കു രോഗം

    [NEWS]Covid19| കോട്ടയം മെഡിക്കല്‍ കോളജിൽ അഞ്ചു ഗര്‍ഭിണികള്‍ക്കു കൂടി കോവിഡ്: ഗൈനക്കോളജി ഒപി അടച്ചു

    [NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു

    [NEWS]

    രോഗികള്‍ വരാതെ ഈ ആശുപത്രി എത്രയും വേഗം അടച്ചു പൂട്ടി പൊളിഞ്ഞ് പോകണേ ദൈവമേ, ഇത് നിലനില്‍ക്കല്ലേ- ആശുപത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു. ഇത് വിജയിക്കട്ടെ എന്ന് പറയുന്നത് വലിയ അപകടമാകുമെന്നും രോഗികൾ വരാതായി ഇത് എത്രയും വേഗം തന്നെ അടച്ചുപൂട്ടട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

    ജിസിഎൻ ന്യൂസ് പത്തനാപുരം എന്ന പേജിലൂടെയാണ് എംഎൽഎ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്.

    First published:

    Tags: Corona, Covid 19, K.B. Ganesh Kumar