സ്മാർട്ട് ഫോൺ വലിച്ചെറിയൂ.. പുഞ്ചിരിക്കൂ: വൈറലായി 100 വയസ്സുകാരി മുത്തശ്ശിയുടെ വീഡിയോ
സുന്ദരമായ ജീവിതം സ്വപ്നം കാണുന്നവർക്കായി ടിപ്പുകൾ പങ്കു വച്ച് നൂറു വയസുകാരിയായ മുത്തശ്ശി

Leonora Raymond
- News18 Malayalam
- Last Updated: February 23, 2021, 6:22 AM IST
ജീവിതത്തെ കുറിച്ചുള്ള തന്റെ പ്രധാന 5 കാഴ്ചപ്പാടുകൾ പങ്കുവച്ച് ഇന്റർനെറ്റ് ലോകത്ത് ആളുകളുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ലിയോനോര റെയ്മണ്ട് എന്ന 100 വയസുകാരി. ഹ്യൂമൻസ് ബോംബെ എന്ന ഇൻസ്റ്റാഗ്രാം പേജ് ആണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ മികച്ച വസ്ത്രം ധരിച്ച് ഭംഗിയുള്ള തൊപ്പി തലയിൽ ധരിച്ചെത്തിയാണ് ഈ വയോധിക സുന്ദരമായ ജീവിതം സ്വപ്നം കാണുന്നവർക്കായി ടിപ്പുകൾ പങ്കു വയ്ക്കുന്നത്. 5 ടിപ്പുകളാണ് ഇവർ വീഡിയോയിൽ പങ്കുവയ്ക്കുന്നത്.
Also Read-വീട്ടുതടങ്കലിലാണെന്ന് ദുബായ് ഭരണാധികാരിയുടെ മകൾ; 'വിവാദം' ഉയർത്തിയ ഷെയ്ഖ ലത്തീഫ ആരാണ്? ജീവിതത്തെ കുറിച്ചുള്ള സുദീർഘമായ തന്റെ വീക്ഷണം നിങ്ങൾക്ക് പങ്കുവെക്കുകയാണ് 100 വയസ്സിലും ചെറുപ്പക്കാരിയായ ലിയോനോര റെയ്മണ്ട് എന്ന തലക്കെട്ടോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാം റീൽസിൽ ഷെയർ ചെയ്തിരിക്കുന്നത്. ജീവിതത്തിൽ കൂട്ടുവേണം എന്നത് അനിവാര്യമായി വരുന്ന സമയം വരെ ഒറ്റയ്ക്ക് ജീവിക്കുക. നിങ്ങളുടെ സ്മാർട്ട് ഫോണുകൾ വലിച്ചെറിയുക. ഓരോ വർഷവും കുറഞ്ഞത് ഒരു മാസത്തെ ശമ്പളമെങ്കിലും സമ്പാദ്യത്തിലേക്ക് മിച്ചം വയ്ക്കുക. ജീവിതത്തെ ഗൗരവമായി കാണേണ്ടതില്ല, പുഞ്ചിരിയോടെ ജീവിക്കൂ.. ഇങ്ങനെ നീളുന്നു മുത്തശ്ശിയുടെ ഉപദേശങ്ങൾ.
60 കഴിഞ്ഞയാളുകൾ അർത്ഥശൂന്യവും വിരസവുമായ ജീവിതമാണ് നയിക്കുന്നത് എന്ന പൊതുബോധത്തെ തച്ചുടക്കുന്ന ഇത്തരം നിരവധി വീഡിയോകൾ അനുദിനം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം
ചിന്തയുമായി ജീവിക്കുന്ന പുതു തലമുറയെ തിരുത്തിക്കൊണ്ടിരിക്കുകയാണ് ജീവിതത്തിലെ നല്ലപ്രായം കഴിഞ്ഞ് വാര്ധക്യത്തിലേക്ക് കടന്നവർ. ജീവിതം നമുക്ക് വേണ്ടി മുന്നോട്ട് വയ്ക്കുന്നതും പ്രചോദിതവുമായ കാര്യങ്ങൾ നിരവധിയാണെന്ന് ഇവർ നമ്മെ ഓർമിപ്പിക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ ഏതാണ്ട് അമ്പതിനായിരത്തിലധികം പേർ ഇതിനകം കണ്ടു കഴിഞ്ഞു. സ്നേഹവും പ്രചോദനവും തുളുമ്പുന്ന ഈ വീഡിയോയ്ക്ക് താഴെ നിരവധി അഭിപ്രായങ്ങളാണ് പലരും രേഖപ്പെടുത്തുന്നത്. ഈ ദിനത്തിലെ ഏറ്റവും മനോഹരമായ വീഡിയോ എന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ എന്റെ ഇന്നത്തെ ദിവസം പൂര്ണമാക്കിയതിന് നന്ദി എന്ന് മറ്റൊരാൾ കമന്റ് രേഖപ്പെടുത്തി. പലരും മനോഹരമെന്നും പ്രചോദനകരമെന്നും അവരെ വിശേഷിപ്പിച്ചു.
Also Read-വീട്ടുതടങ്കലിലാണെന്ന് ദുബായ് ഭരണാധികാരിയുടെ മകൾ; 'വിവാദം' ഉയർത്തിയ ഷെയ്ഖ ലത്തീഫ ആരാണ്?
60 കഴിഞ്ഞയാളുകൾ അർത്ഥശൂന്യവും വിരസവുമായ ജീവിതമാണ് നയിക്കുന്നത് എന്ന പൊതുബോധത്തെ തച്ചുടക്കുന്ന ഇത്തരം നിരവധി വീഡിയോകൾ അനുദിനം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം
ചിന്തയുമായി ജീവിക്കുന്ന പുതു തലമുറയെ തിരുത്തിക്കൊണ്ടിരിക്കുകയാണ് ജീവിതത്തിലെ നല്ലപ്രായം കഴിഞ്ഞ് വാര്ധക്യത്തിലേക്ക് കടന്നവർ. ജീവിതം നമുക്ക് വേണ്ടി മുന്നോട്ട് വയ്ക്കുന്നതും പ്രചോദിതവുമായ കാര്യങ്ങൾ നിരവധിയാണെന്ന് ഇവർ നമ്മെ ഓർമിപ്പിക്കുന്നു.
View this post on Instagram