• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | വെള്ളരിക്ക മുറിക്കാൻ കഷ്‌ടപ്പെടുന്ന താരം; വീഡിയോ ഏറ്റുപിടിച്ച് നെറ്റിസൺസ്, ട്രോൾ

Viral video | വെള്ളരിക്ക മുറിക്കാൻ കഷ്‌ടപ്പെടുന്ന താരം; വീഡിയോ ഏറ്റുപിടിച്ച് നെറ്റിസൺസ്, ട്രോൾ

Kendall Jenner trolled for her cucumber slicing method | 26കാരിയായ താരം ഇതുവരെ വെള്ളരിക്ക മുറിച്ചിട്ടില്ലേ എന്ന് നെറ്റിസൺസ്. വീഡിയോ ശ്രദ്ധേയമാവുന്നു

  • Share this:
    മോഡൽ കെൻഡൽ ജെന്നർ (Kendall Jenner) ഒരു ഇന്റർനെറ്റ് സെൻസേഷനായി മാറിയിരിക്കുന്നു എന്നതിൽ തർക്കമില്ല. എന്നാൽ ഇത്തവണ അവർ തരംഗം സൃഷ്‌ടിച്ചത്‌ ഏറ്റവും പുതിയ ലുക്കിനോ റാമ്പ് വാക്കിനോ വേണ്ടിയല്ല. അമേരിക്കൻ മോഡൽ ആയ കെൻഡൽ ജെന്നർ വെള്ളരിക്ക മുറിക്കാൻ പാടുപെടുന്ന കാഴ്ചയുള്ള 'ദി കർദാഷിയൻസിലെ' ഒരു രംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. കെൻഡൽ ഒരു ലഘുഭക്ഷണം ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ അതെത്തിച്ചേർന്നത് സങ്കീർണ്ണമായ ഒരു സാഹചര്യത്തിലാണ്.

    “ഷെഫ് നിങ്ങൾക്ക് ഒരു ലഘുഭക്ഷണം തയാറാക്കി തരുവാൻ ആഗ്രഹിക്കുന്നുണ്ടോ?”, വൈറലായ വീഡിയോയിൽ ക്രിസ് ജെന്നർ കെൻഡലിനോട് ചോദിച്ചു. “ഞാൻ ഇത് സ്വയം പാകം ചെയ്‌തോളാം. ഞാൻ കുറച്ച് വെള്ളരി അരിഞ്ഞെടുക്കാൻ പോകുന്നു. ഇത് വളരെ എളുപ്പമാണ്,” എന്ന് മറുപടി വന്നു.

    എന്നിരുന്നാലും, വെള്ളരിക്ക മുറിക്കാൻ ശ്രമിച്ചപ്പോൾ, അത് അത്ര എളുപ്പമല്ലാത്ത ഒരു ജോലിയായി മാറിയ കാഴ്ചയാണ് വീഡിയോയിൽ ഉള്ളത്. കെൻഡൽ ജെന്നർ തന്റെ ജീവിതത്തിലൊരിക്കലും ഒരു വെള്ളരി മുറിച്ചിട്ടില്ലെന്നു ഇതിലൂടെ വ്യക്തമായി. 'ഹേയ് ഷെഫ്, എന്റെ 26 വയസ്സുള്ള മകൾക്കായി ഈ വെള്ളരിക്ക മുറിക്കാൻ നിങ്ങൾ വരാമോ,' എന്ന അടിക്കുറിപ്പിൽ ഒരു ട്വിറ്റർ ഉപയോക്താവ് ഈ വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോ ചുവടെ:



    അപ്‌ലോഡ് ചെയ്‌തതിനുശേഷം, വീഡിയോ 50K-ലധികം വ്യൂസ് നേടി. അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പാരീസ് ഫാഷൻ വീക്കിൽ ഓഫ്-വൈറ്റ് ഷോയുമായി റൺവേയിലൂടെ നടക്കുന്ന കെൻഡൽ ജെന്നർ ശ്രദ്ധ നേടിയിരുന്നു. അതിന്റെ സ്ഥാപകനായ വിർജിൽ അബ്ലോയുടെ മരണത്തെ തുടർന്നുള്ള ആദ്യ ഷോയായിരുന്നു ഇത്. ഫാഷൻ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു വൈകാരിക നിമിഷമായിരുന്നു.

    26 കാരിയായ മോഡലും റിയാലിറ്റി ഷോയിലെ താരവുമായ കെണ്ടൽ, സ്ട്രാപ്പില്ലാത്ത കറുത്ത വസ്ത്രം ധരിച്ച് റാംപിൽ നടന്നു. മിനി ലെതർ വസ്ത്രം സീക്വിനുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വസ്ത്രത്തിന്റെ വശത്ത് 'ലിറ്റിൽ ബ്ലാക്ക് ഡ്രസ്' എന്ന് മെറ്റാ വിവരണം ഉണ്ടായിരുന്നു. മുട്ടോളം ഉയരമുള്ള ബൂട്ടുകളും പിന്നിലേക്ക് ധരിച്ച ഒരു കറുത്ത ബേസ്ബോൾ തൊപ്പിയും ചേർന്നതായിരുന്നു പുതിയ ലുക്ക്. റൺവേയിലൂടെ നടക്കുമ്പോൾ കെൻഡൽ കൈയിൽ ഒരു സോഡാക്കുപ്പിയും പിടിച്ചിരുന്നു.
    Published by:user_57
    First published: