• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൂട്ടുകാരിയെ ആലിംഗനം ചെയ്തതിന് സസ്പെൻഷൻ വാങ്ങിയ 'പയ്യൻ' പ്ലസ് ടു പാസായി

news18india
Updated: May 27, 2018, 1:39 PM IST
കൂട്ടുകാരിയെ ആലിംഗനം ചെയ്തതിന് സസ്പെൻഷൻ വാങ്ങിയ 'പയ്യൻ'  പ്ലസ് ടു പാസായി
(പ്രതീകാത്മക ചിത്രം)
news18india
Updated: May 27, 2018, 1:39 PM IST
തിരുവനന്തപുരം: സഹപാഠിയായ പെൺകുട്ടിയെ ആലിംഗനം ചെയ്തതതിന് വിദ്യാർഥി സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട വാർത്ത വന്നത് കഴിഞ്ഞവർഷം ആയിരുന്നു, അതും തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന്. എന്നാൽ, ആലിംഗനത്തിന്‍റെ പേരിൽ തന്നെ പുറത്താക്കിയവർക്ക് തെറ്റു പറ്റിയെന്ന് തെളിയിച്ചിരിക്കുകയാണ് ആ പതിനേഴുകാരൻ. കഴിഞ്ഞദിവസം സി ബി എസ് ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ 91.2 ശതമാനം മാർക്കോടെ വിജയിച്ചു ഈ മിടുക്കൻ.

വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍റ് തോമസ് സെൻട്രൽ സ്കൂൾ സി ബി എസ് ഇക്ക് കത്ത് എഴുതിയിരുന്നു. വിദ്യാർഥിയുടെ പ്രായം പരിഗണിച്ചും ഭാവിയെ കരുതിയും പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആയിരുന്നു ആവശ്യം. ഇത് പരിഗണിച്ച് വിദ്യാഥിയെ പരീക്ഷയെഴുതാൻ അനുവദിക്കുകയായിരുന്നു. വിഷയത്തിൽ ഇടപെടാൻ ഹൈക്കോടതി വിമുഖത അറിയിച്ചതിനു ശേഷമായിരുന്നു ഇത്.

ഇംഗ്ലീഷിൽ 87 ശതമാനം മാർക്കും ഇക്കണോമിക്സിൽ 99 ശതമാനം മാർക്കുമായാണ് പ്ലസ് ടുവിന്‍റെ പടി കടന്നത്. ബിസിനസ് സ്റ്റഡീസ് (90), അക്കൌണ്ടൻസി (88), സൈക്കോളജി (92) എന്നിങ്ങനെയാണ് മറ്റു വിഷയങ്ങളിലെ മാർക്കുകൾ. ആലിംഗനം ചെയ്തതിന്‍റെ പേരിൽ അച്ചടക്കമില്ലായ്മയയ്ക്ക് ആയിരുന്നു സ്കൂളിൽ നിന്ന് രണ്ട് വിദ്യാർഥികളെയും പുറത്താക്കിയത്. സ്കൂളിൽ വെച്ച് ദീർഘസമയം ആലിംഗനം ചെയ്തതും സ്വകാര്യ ചിത്രങ്ങൾ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ ഷെയർ ചെയ്തതുമാണ് സ്കൂൾ മാനേജ്മെന്‍റിനെ ചൊടിപ്പിച്ചത്. എന്നാൽ, പിന്നീട് ശശി തരൂരിന്‍റെ മധ്യസ്ഥശ്രമങ്ങളെ വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു.

തങ്ങളുടെ മകന് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചു. എന്നാൽ, വിധിപ്രസ്താവത്തിൽ വിദ്യാർഥികൾക്കെതിരെ വന്നിട്ടുള്ള വിധിപ്രസ്താവത്തിലെ പരാമർശങ്ങൾ തിരുത്താൻ ഹൈക്കോടതി തയ്യാറാകണമെന്ന് വിദ്യാർഥിയുടെ പിതാവ് ആവശ്യപ്പെട്ടു. നേരത്തെ നടത്തിയിട്ടുള്ള പ്രസ്താവനയിൽ വിദ്യാർഥികൾക്കെതിര നടത്തിയിട്ടുള്ള പരാമർശങ്ങൾ എടുത്തുമാറ്റണമെന്ന് ഈ വർഷം ഫെബ്രുവരിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു.

വിദ്യാർഥി ചൈൽഡ് റൈറ്റ്സ് കമ്മീഷനെയും സമീപിച്ചിരുന്നു. വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് കമ്മീഷൻ സ്കൂളിന് നിർദേശം നൽകുകയും ചെയ്തു. എന്നാൽ, ഉത്തരവിനെ സ്കൂൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. തുടർന്ന്, അച്ചടക്ക കാര്യങ്ങളിൽ നടപടിയെടുക്കാൻ സ്കൂളിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
First published: May 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626