• HOME
  • »
  • NEWS
  • »
  • buzz
  • »
  • വധു ചെണ്ടയെടുത്തു; വരൻ ഇലത്താളവും; ഗുരുവായൂരിൽ താലികെട്ടിന് പിന്നാലെ ദമ്പതികളുടെ ശിങ്കാരിമേളം

വധു ചെണ്ടയെടുത്തു; വരൻ ഇലത്താളവും; ഗുരുവായൂരിൽ താലികെട്ടിന് പിന്നാലെ ദമ്പതികളുടെ ശിങ്കാരിമേളം

വിവാഹവേഷത്തിൽ വധൂവരന്മാർ നടത്തിയ ചെണ്ടകൊട്ടും ഇലത്താളവും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്

  • Share this:

    തൃശൂർ: ചെണ്ട കൊട്ടുന്ന വധുവും ഇലത്താളം പിടിക്കുന്ന വരനും ചേർന്നതോടെ കല്യാണം കൂടാനെത്തിയവർക്ക് ഉത്സവാവേശം. ഗുരുവായൂർ ക്ഷേത്ര നടയിലെ കല്യാണമണ്ഡപത്തിൽ താലി കെട്ടിയശേഷം ഹാളിലേക്ക് ആനയിക്കുമ്പോഴായിരുന്നു വധൂവരന്മാരുടെ ശിങ്കാരിമേളം. വധൂവരൻമാരെ ഹാളിലേയ്ക്ക് ആനയിച്ചത് ശിങ്കാരിമേളത്തോടെയായിരുന്നു.

    കൊട്ടിന്റെ ആവേശത്തിൽ വധു ചെണ്ട വാങ്ങി ഒപ്പം കൂടിയപ്പോൾ പിന്നിൽ ഇലത്താളവുമായി വരനും കൂടുകയായിരുന്നു. ചൊവ്വല്ലൂർ പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകൾ ശിൽപയാണ് വധു. നല്ലൊരു മേളക്കാരി കൂടിയാണ് ശിൽപ. വിവാഹസത്‌കാരം നടക്കുന്ന പടിഞ്ഞാറേനടയിലെ ലോഡ്ജ് ഹാളിനു മുന്നിൽ 25 പേർ നിന്ന് ശിങ്കാരിമേളം കൊട്ടുകയായിരുന്നു. ഇതിനിടെയാണ് ശിൽപ ചെണ്ട വാങ്ങി തോളിലിട്ട് കൊട്ടാൻ തുടങ്ങിയത്.

    Also Read- Malavika Mohanan: മഞ്ഞയിൽ മോഹിപ്പിച്ച് മാളവിക മോഹനൻ; തരംഗമായി പുത്തൻ ഫോട്ടോഷൂട്ട്

    ഇതോടെ വരൻ കണ്ണൂർ സ്വദേശിയായ ദേവാനന്ദും വെറുതെ നിന്നില്ല. ഇലത്താളം വാങ്ങി ചുവടുവെച്ച് കുത്തി ഭാര്യക്ക് പിന്തുണ നൽകി. വിവാഹവേഷത്തിൽ വധൂവരന്മാർ നടത്തിയ ചെണ്ടകൊട്ടും ഇലത്താളവും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്.

    ഗുരുവായൂർ ക്ഷേത്രത്തിൽ താലി കെട്ടിനു ശേഷം രാജവത്സത്തിൽ ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിലാണ് വധു കല്യാണ വേഷത്തിൽ ഇഷ്ട വാദ്യമായ ചെണ്ടയിൽ കൊട്ടിക്കയറിയത്. കഴിഞ്ഞ എട്ട് വർഷമായി ദല എന്ന സംഘടനയിലുടെ ഷൈജു കണ്ണൂർ, രാജീവ് പാലക്കാട്, സദനം രാജേഷ് എന്നിവരുടെ കീഴിൽ പാണ്ടി മേളത്തിലും പഞ്ചാരി മേളത്തിലും ഒപ്പം ശിങ്കാരി മേളത്തിലും പ്രാവീണ്യം നേടിയ കലാകാരി കൂടിയാണ് ശിൽപ. യുഎഇയിലെ വിവിധ വേദികളിലും, ആഘോഷങ്ങളിലും ചെണ്ടയിൽ വിസ്മയം തീർക്കാനും ശിൽപയ്ക്ക് സാധിച്ചിട്ടുണ്ട്.

    Also Read- ഒരു പൂവൻ കോഴിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൽകിയ വില 13,300 രൂപ

    കഴിഞ്ഞ 35 വർഷമായി ശ്രീകുമാറും കുടുംബവും യുഎഇയിലാണ്. അബുദാബി പോർട്ടിന് കീഴിൽ ഗ്ലോബൽ ഷിപ്പിങ് എന്ന സ്ഥാപനത്തിലാണ് ശ്രീകുമാർ ജോലി ചെയ്യുന്നത്. മകൾ ശിൽപ മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം പൂർത്തിയാക്കി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഫസിലിറ്റി മാനേജ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. വരൻ കണ്ണൂർ സ്വദേശി ദേവാനന്ദ് എൻജിനീയറായി യുഎഇയിൽ ജോലി ചെയ്യുകയാണ്.

    Published by:Rajesh V
    First published: