• HOME
 • »
 • NEWS
 • »
 • buzz
 • »
 • യാത്രാ പ്രേമം തലയ്ക്ക് പിടിച്ചു; ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് റോഡ് ട്രിപ്പിനിറങ്ങി കേരളത്തിൽ നിന്നുള്ള ദമ്പതികൾ

യാത്രാ പ്രേമം തലയ്ക്ക് പിടിച്ചു; ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് റോഡ് ട്രിപ്പിനിറങ്ങി കേരളത്തിൽ നിന്നുള്ള ദമ്പതികൾ

ആകെ 2.5 ലക്ഷം രൂപ ചെലവാകും എന്ന കണക്കു കൂട്ടലിലാണ് അവർ യാത്ര തുടങ്ങിയതെങ്കിലും ഇതുവരെയുള്ള ചെലവുകൾ നോക്കുമ്പോൾ വിചാരിച്ചതിനേക്കാൾ വളരെ കുറവാണെന്നും പറയുന്നു.

(Credit: Instagram/ @tinpinstories)

(Credit: Instagram/ @tinpinstories)

 • Last Updated :
 • Share this:
  യാത്ര ചെയ്യാനുള്ള തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സ്വന്തം ജോലി വരെ ഉപേക്ഷിച്ച് ശ്രദ്ധേയരായി മാറിയിരിക്കുകയാണ് തൃശ്ശൂരിൽ നിന്നുള്ള ദമ്പതികളായ ജെ ഹരികൃഷ്ണനും ലക്ഷ്മി കൃഷ്ണയും. സെയ്ൽസുമായും ഗ്രാഫിക് ഡിസൈനിങുമായും ബന്ധപ്പെട്ട തങ്ങളുടെ ജോലികൾ ഉപേക്ഷിച്ച്, യാത്ര ചെയ്യാനുള്ള സൗകര്യത്തിനായി ഫ്രീലാൻസ് ജോലികൾ ചെയ്യുകയാണ് യാത്രാപ്രേമികളായ ഈ ദമ്പതികൾ.
   '2019 മെയിൽ തായ്‌ലാന്റിലേക്ക് ഹണിമൂൺ ട്രിപ്പ് നടത്തിയതോടെയാണ് യാത്ര ചെയ്യാനുള്ള ഞങ്ങളുടെ മോഹം പൂവണിഞ്ഞു തുടങ്ങിയത്. ആ യാത്ര വളരെയധികം ഇഷ്ടപ്പെട്ട ഞങ്ങൾ യാത്ര ചെയ്യാൻ ഒരു എക്സ്ക്യൂസ്‌ എന്ന നിലയിലാണ് ടിൻപിൻ സ്റ്റോറീസ് എന്ന യൂട്യൂബ് ചാനൽ തുടങ്ങിയത്'. സി എൻ എൻ ട്രാവലറിനോട് തങ്ങളുടെ കഥ പങ്കുവെയ്ക്കവേ ഹരികൃഷ്ണൻ പറയുന്നു.  ഋഷികേശ്, ഹിമാചലിലെ ഗ്രാമങ്ങൾ, ഹംപി, കർണാടകയിലെ ചിക്കമംഗലൂർ എന്നിങ്ങനെ വിവിധങ്ങളായ സ്ഥലങ്ങളിലേക്ക് ചെറിയ യാത്രകൾ നടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്.  Also Read-'ദി ഗ്രേറ്റ് ഇന്ത്യന്‍ സോളോ'; മലകള്‍ താണ്ടി, പുഴ കടന്ന്, കാടിറങ്ങി നിധിയുടെ ഏകാന്ത യാത്ര
  2020 ഒക്റ്റോബറിലാണ് തങ്ങളുടെ ഹ്യുണ്ടായി ക്രെറ്റ കാറിൽ യാത്ര ചെയ്യാൻ അവർ തീരുമാനിക്കുന്നത്. യാത്രയും ഉറക്കവും ഭക്ഷണം പാകം ചെയ്യലും ഒക്കെ കാറിൽ തന്നെ. അങ്ങനെ രാജ്യം മുഴുവൻ കറങ്ങാൻ തീരുമാനിച്ചു. ആദ്യം ഒരു അന്താരാഷ്ട്ര ട്രിപ്പ് ആയിരുന്നു ആസൂത്രണം ചെയ്തതെങ്കിലും ആ സമയത്ത് മിക്കവാറും രാജ്യങ്ങളുടെ അതിർത്തികളെല്ലാം അടച്ചിരുന്നു.


  വളരെ പ്രയാസകരമായ ഈ തീരുമാനം എടുക്കാൻ തങ്ങളുടെ ചുറ്റുമുള്ളവരും പ്രിയപ്പെട്ടവരും നൽകിയ പിന്തുണ വളരെ വലുതായിരുന്നു എന്ന് സമ്മതിക്കുകയാണ് ഈ ദമ്പതികൾ. ഉയർന്ന ശമ്പളം ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചത് മുതൽ ഈ റോഡ് ട്രിപ്പ്ആസൂത്രണം ചെയ്യുന്നത് വരെയുള്ള കാര്യങ്ങളിൽ ഇരുവരുടെയും കുടുംബങ്ങൾ എല്ലാവിധ പിന്തുണയും നൽകി. യാത്ര ആരംഭിക്കുന്നതിന് മുമ്പായി വ്യക്തമായ ആസൂത്രണം രണ്ടുപേരും നടത്തിയിരുന്നു.
   Also Read-ഇന്ത്യ കാണാനിറങ്ങിയിട്ട് 5 മാസം;അടുത്ത യാത്ര റോഡ് മാർഗം തായ്ലാൻഡിലേക്ക്; തലശേരിക്കാരൻ ഫഹിം മെഹ്റൂഫിന്റെ യാത്രകൾ
   10 ജോഡി വസ്ത്രങ്ങൾ,പാചകത്തിന് വേണ്ട അവശ്യ സാധനങ്ങള്‍, ബക്കറ്റ്,  മഗ്ഗ്, യാത്രയുടെ വീഡിയോസ്എഡിറ്റ് ചെയ്യാനായി ലാപ്ടോപ്പ് എന്നിവയെല്ലാം കരുതിയാണ് ദമ്പതികൾ യാത്ര തുടങ്ങിയത്. ആകെ 2.5 ലക്ഷം രൂപ ചെലവാകും എന്ന കണക്കു കൂട്ടലിലാണ് അവർ യാത്ര തുടങ്ങിയതെങ്കിലും ഇതുവരെയുള്ള ചെലവുകൾ നോക്കുമ്പോൾ വിചാരിച്ചതിനേക്കാൾ വളരെ കുറവാണെന്നും പറയുന്നു.


  യാത്രാപ്രേമികളായ ഈ ദമ്പതികൾ തയ്യാറാക്കിയ സ്ഥലങ്ങളുടെ പട്ടിക അനന്തമാണ്. ഉഡുപ്പിയിലെ  കാലാവസ്ഥാ വൈവിധ്യം മുതൽ മുതൽ ഗോകർണത്തെ ബയോലുമിനസെന്റ് ആയ കടലിന്റെ നിറങ്ങൾ വരെ എത്രയോ കാഴ്ചകളും സ്ഥലങ്ങളും അവർ ആസ്വദിച്ചുകഴിഞ്ഞു.  ഇതിനകം പതിനായിരം കിലോമീറ്ററുകൾ താണ്ടിക്കഴിഞ്ഞ ദമ്പതികൾ ഇനിയും യാത്ര തുടരുകയാണ്.  ഈ യാത്ര അവിസ്മരണീയമായ ഒന്നായി തീരുമെന്ന കാര്യത്തിൽ സംശയം വേണ്ട. സാഹസികമായ തങ്ങളുടെ തീരുമാനങ്ങളിലൂടെ ഒരുപാടു പേർക്ക് പ്രചോദനം നൽകുക കൂടിയാണ് ഈ ദമ്പതികൾ.

  Published by:Asha Sulfiker
  First published: