ഫെബ്രുവരി 14 വാലന്‍റൈന്‍സ് ദിനത്തിന് പകരം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍റെ ആഹ്വാനത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 1987 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്‍റെ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസന്‍റെയും വിജയന്‍റെയും പ്രശസ്തമായ രംഗവും സംഭാഷണവും പങ്കുവെച്ചാണ് മന്ത്രി ‘കൗ ഹഗ് ഡേ’ യെ ട്രോളിയത്.
രാജ്യത്തുടനീളം വാലന്റൈൻസ് ദിനാഘോഷങ്ങള്‍ക്കായുള്ള (Valentine’s Day) ഒരുക്കങ്ങൾ നടക്കുന്നതിനിടയില്‍, പശുവിന്റെ ഗുണങ്ങളെക്കുറിച്ചും പശു എങ്ങനെ ഇന്ത്യൻ സംസ്കാരത്തിൻറെയും ഗ്രാമീണ സമ്പദ്ഘടനയുടെയും നട്ടെല്ലാണെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ (Cow hug day) ആയി ആചരിക്കാൻ ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.