HOME » NEWS » Buzz » KERALA FISHERMEN FROM SHANKHUMUKHOM RELEASE WHALE SHARK CAUGHT IN THEIR NETS WIN PRAISE ONLINE

Viral Video | 'ഇപ്പോ നീ പോ' വലയിൽ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തളളിവിട്ട് ഇവർ; ഓൺലൈനിൽ കയ്യടി വാങ്ങി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ

മാതൃകാപരമായ പ്രവർത്തനം കാഴ്ച വച്ച മത്സ്യത്തൊഴിലാളികൾക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് ഇന്ത്യ 10,000 രൂപയുടെ അവാർഡ് പ്രഖ്യാപിച്ചു.

News18 Malayalam | news18
Updated: December 9, 2020, 3:32 PM IST
Viral Video | 'ഇപ്പോ നീ പോ' വലയിൽ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തളളിവിട്ട് ഇവർ; ഓൺലൈനിൽ കയ്യടി   വാങ്ങി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ
രക്ഷാപ്രവർത്തനത്തിൽ നിന്ന്
  • News18
  • Last Updated: December 9, 2020, 3:32 PM IST
  • Share this:
കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി വാങ്ങുകയാണ്. വേറൊന്നുമല്ല വലയിൽ കുടുങ്ങിയ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവ് അഥവാ വെള്ളുഡുബൻ സ്രാവിനെ കടലിലേക്ക് തന്നെ മടക്കി അയച്ചതാണ് അതിനുള്ള കാരണം. വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് മത്സ്യത്തൊഴിലാളികൾക്ക് അഭിനന്ദനവുമായി എത്തിയത്.

ഏകദേശം അറുപതോളം മത്സ്യത്തൊഴിലാളികളാണ് ഈ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. ആദ്യം മത്സ്യത്തൊഴിലാളികൾ കരുതിയിരുന്നത് സ്രാവിന് നീന്താൻ കഴിയില്ലെന്ന് ആയിരുന്നു. എന്നാൽ രണ്ടു മൂന്ന് ശ്രമങ്ങൾക്ക് ശേഷം തിമിംഗല സ്രാവ് കടലിലേക്ക് പ്രവേശിച്ചു. ഏതായാലും ഈ സംഭവങ്ങളുടെ വീഡിയോയും ഫോട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

You may also like:കുഞ്ഞിന് ഈ രണ്ടു പേരുകളിൽ ഏതെങ്കിലും ഒന്ന് നൽകണം; എങ്കിൽ 60 വർഷത്തേക്ക് ഡോമിനോസ് പിസ നൽകും [NEWS]മുഖക്കുരുവിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി; മുഖക്കുരു മാറ്റാനുള്ള 'മരുന്ന്' വീട്ടിൽ തന്നെയുണ്ട് [NEWS] Local Body Elections 2020 | വോട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ നടി; വോട്ട് ചെയ്യാൻ അയ്യപ്പനും ക്യൂവിൽ ഉണ്ടല്ലോയെന്ന് കമന്റുകൾ [NEWS]

Beginning the morning with good news from the #Kerala. A #whaleshark caught in the nets was freed by fishers. Third instance in this state following the start of @wti_org_india project here. I have announced a special award for them. pic.twitter.com/dH2Q45ZlrQ



സ്രാവിനെ രക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിൽ അനങ്ങാതെ കിടക്കുകയാണ് ഇത്. എന്നാൽ, പിന്നീട് അവിടെ കൂടിയിരുന്നവർ സ്രാവിനെ കയറ് കെട്ടി വലിക്കുകയായിരുന്നു. ഇങ്ങനെ വലിച്ചാണ് സ്രാവിനെ കടലിലേക്ക് എത്തിക്കുന്നത്. അറുപതോളം വരുന്ന മത്സ്യത്തൊഴിലാളികൾ ഒരുമിച്ച് സ്രാവിനെ കടലിലേക്ക് തള്ളുകയായിരുന്നു.

Youtube Video


ഏതായാലും വംശനാശഭീഷണി നേരിടുന്ന തിമിംഗല സ്രാവിനെ രക്ഷപ്പെടുത്താൻ മത്സ്യത്തൊഴിലാളികൾ കാണിച്ച വലിയ മനസിന് ആദരവ് നൽകുകയാണ് സോഷ്യൽമീഡിയ. വന്യജീവി സംരക്ഷണ വിദഗ്ധനും വൈൽഡ് ലൈഫ് ട്രസ്റ്റ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിവേക് മേനോൻ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ പങ്കിട്ട് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, 'കേരളത്തിൽ നിന്നുള്ള ഒരു നല്ല വാർത്തയുമായി ഇന്നത്തെ പ്രഭാതം ആരംഭിക്കുന്നു. വലയിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുന്നു. ഞാൻ അവർക്ക് ഒരു പ്രത്യേക അവാർഡ് പ്രഖ്യാപിച്ചു' - രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു.



മാതൃകാപരമായ പ്രവർത്തനം കാഴ്ച വച്ച മത്സ്യത്തൊഴിലാളികൾക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് ഇന്ത്യ 10,000 രൂപയുടെ അവാർഡ് പ്രഖ്യാപിച്ചു.
Published by: Joys Joy
First published: December 9, 2020, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories