'ലാപ്ടോപ്പിൽ പത്രം വായിക്കുന്ന തൊണ്ണൂറുകാരി'; വൈറലായി കേരളത്തിന്റെ ഈ ന്യൂജൻ മുത്തശ്ശി

ഏതായാലും പ്രായത്തെ മറികടന്നുള്ള മുത്തശ്ശിയുടെ പത്രവായനയ്ക്ക് ആരാധകർ ഏറെയാണ്. നിരവധി കമന്റുകളാണ് ഫോട്ടോകൾക്ക് താഴെ എത്തിയിരിക്കുന്നത്.

News18 Malayalam | news18
Updated: September 29, 2020, 8:06 PM IST
'ലാപ്ടോപ്പിൽ പത്രം വായിക്കുന്ന തൊണ്ണൂറുകാരി'; വൈറലായി കേരളത്തിന്റെ ഈ ന്യൂജൻ മുത്തശ്ശി
Mary Mathew
  • News18
  • Last Updated: September 29, 2020, 8:06 PM IST
  • Share this:
കൊച്ചി: നെറ്റ് ലോകം കീഴടക്കി കേരളത്തിൽ നിന്നുള്ള ഒരു മുത്തശ്ശി. ലാപ്ടോപ്പിൽ ഇ-പത്രം വായിക്കുന്ന തൊണ്ണൂറുകാരിയായ മേരി മാത്യുവാണ് കൊച്ചുമകൻ പങ്കുവച്ച ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ താരമായത്. ആളുകൾ പത്രം വായിക്കുന്നത് അത്ര അത്ഭുതകരമായ കാര്യമല്ല. പൊതുസ്ഥലങ്ങളിലും ട്രയിനിലും ബസിലും ഒക്കെയിരുന്ന ആളുകൾ പത്രം വായിക്കുന്നത് നമുക്ക് സുപരിചിതമായ കാര്യമാണ്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ പത്രവായനയുടെ രീതി.

സാധാരണ മനുഷ്യന് ഒരു തൊണ്ണൂറ് വയസൊക്കെ ആകുമ്പോഴേക്കും ശാരീരിക അവശതകൾ ആയിരിക്കും. എന്നാൽ, മേരി മാത്യുവിന് വയസ് വെറുമൊരു നമ്പർ മാത്രമാണ്. എല്ലാ ദിവസവും രാവിലെ വാർത്തകൾ അറിയുന്നത്, പത്രം വായിച്ചല്ല ലാപ്ടോപ്പിൽ ഇ-പേപ്പർ വായിച്ചാണ്. മേരി മാത്യുവിന്റെ കൊച്ചുമകനായ അരുൺ തോമസാണ് റെഡ്ഡിറ്റിൽ മുത്തശ്ശിയുടെ പത്രവായന ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചത്. പുതിയ മാറ്റത്തെ സ്വീകരിക്കാനും സ്വായത്തമാക്കാനും മുത്തശ്ശി കാണിച്ച മനസിനെ കൊച്ചുമകൻ അഭിനന്ദിക്കുന്നുമുണ്ട്.

You may also like:ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല [NEWS]മദ്യം തേൻ കലർത്തി കഴിച്ചു; ഇടുക്കിയിൽ മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു [NEWS] സർക്കാർ വേട്ടയാടുന്നു; ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ആംനസ്റ്റി [NEWS]

കോവിഡ് 19 മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എല്ലാ ദിവസവും എത്തുന്ന പത്രം വായിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അതിന് പകരമായാണ് ഇ-പേപ്പർ സംവിധാനത്തിലേക്ക് മാറിയത്. ഏതായാലും മുത്തശ്ശിയുടെ ഇ-പത്രം വായന റെഡ്ഡിറ്റ് ഉപയോക്താക്കളെയും ആകർഷിച്ചു. ലാപ്ടോപ് ഉപയോഗിക്കുന്ന സമയത്ത് വളഞ്ഞിരിക്കുന്നത് ഒഴിവാക്കാൻ മുത്തശ്ശിക്ക് ഒരു ലാപ്ടോപ് സ്റ്റാൻഡ് വാങ്ങി നൽകണമെന്ന് ചിലർ നിർദ്ദേശിക്കുകയും ചെയ്തു.

ഏതായാലും പ്രായത്തെ മറികടന്നുള്ള മുത്തശ്ശിയുടെ പത്രവായനയ്ക്ക് ആരാധകർ ഏറെയാണ്. നിരവധി കമന്റുകളാണ് ഫോട്ടോകൾക്ക് താഴെ എത്തിയിരിക്കുന്നത്. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരുന്ന് പത്രം വായിക്കുന്ന മുത്തശ്ശിക്ക് നിറയെ ആരാധകരാണ്.
Published by: Joys Joy
First published: September 29, 2020, 6:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading