നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral: വളർത്തുനായയെ ബൈക്കിന് പിന്നിൽ നിർത്തിക്കൊണ്ടുപോയി; പിന്നാലെ എട്ടിന്‍റെ പണിയുമായി മോട്ടോർ വാഹനവകുപ്പ്

  Viral: വളർത്തുനായയെ ബൈക്കിന് പിന്നിൽ നിർത്തിക്കൊണ്ടുപോയി; പിന്നാലെ എട്ടിന്‍റെ പണിയുമായി മോട്ടോർ വാഹനവകുപ്പ്

  മോട്ടോർ വാഹന നിയമപ്രകാരം രണ്ട് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഹെൽമെറ്റ് ധരിക്കാതിരുന്നതിനും, വളർത്തുനായയുടെ ജീവൻ അപകടത്തിലാക്കിയതുമാണ് യുവാവിന് വിനയായി മാറിയത്...

  Kerala-Man-Dog-ride-Video

  Kerala-Man-Dog-ride-Video

  • Share this:
   തിരുവന്തപുരം: വളർത്തുനായയെ ബൈക്കിന് പിന്നിൽ നിർത്തുക്കൊണ്ടുപോകുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബൈക്ക് ഉടമയെ കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു. 2500 രൂപയാണ് പിഴയായി ഈടാക്കിയത്. കേരളത്തിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

   മോട്ടോർ വാഹന നിയമപ്രകാരം രണ്ട് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഹെൽമെറ്റ് ധരിക്കാതിരുന്നതിനും, വളർത്തുനായയുടെ ജീവൻ അപകടത്തിലാക്കിയതിനുമാണ് പിഴ വിധിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. കൂടാതെ ബൈക്ക് ഉടമയോട് ഉടൻ ഹാജരാകാനും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

   നായ ബൈക്കിൽ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ മാസം, ഹെൽമെറ്റ് ധരിച്ച് മോട്ടോർ സൈക്കിളിൽ ഒരു നായ പുറകിൽ ഇരിക്കുന്ന വീഡിയോ ഏറെ ചർച്ചയായിരുന്നു. “തമിഴ്‌നാട്ടിൽ സുരക്ഷയ്ക്കായി ഹെൽമെറ്റ് ധരിച്ച നായ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ വൈറലായത്. ഈ ട്വീറ്റ് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. വളർത്തുനായയുടെ ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.
   Published by:Anuraj GR
   First published:
   )}