• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജാങ്കോ.. നീയറിഞ്ഞോ.. ഞാന്‍ പെട്ടു; കീ കീ ചലഞ്ചിനെതിരെ 'തട്ടിക്കൂട്ട്' വീഡിയോയുമായി കേരള പൊലീസിന്റെ മുന്നറിയിപ്പ്


Updated: August 7, 2018, 3:57 PM IST
ജാങ്കോ.. നീയറിഞ്ഞോ.. ഞാന്‍ പെട്ടു; കീ കീ ചലഞ്ചിനെതിരെ 'തട്ടിക്കൂട്ട്' വീഡിയോയുമായി കേരള പൊലീസിന്റെ മുന്നറിയിപ്പ്

Updated: August 7, 2018, 3:57 PM IST
തിരുവനന്തപുരം: സോഷ്യല്‍ മീഡിയിയല്‍ തരംഗമായിരിക്കുന്ന കീ കീ ചലഞ്ചിനെതിരെ കേരള പൊലീസ്. 'തട്ടിക്കൂട്ട്' വീഡിയോയുമായാണ് കേരള പൊലീസ് ചലഞ്ചിന് ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത് ഇങ്ങനെ;

അപകടകരമായ 'ചലഞ്ചുകള്‍' നമുക്ക് വേണ്ട....

കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ 'കി കി ഡു യു ലൗമി' എന്ന പ്രശസ്ത വരികള്‍ക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യല്‍ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തില്‍ നിന്നും ചാടിയിറങ്ങി 'കീകി ഡു യു ലൗ മീ, ആര്‍ യു റൈഡിങ്' എന്ന വരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്.

പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകള്‍ പ്രബുദ്ധരായ മലയാളികള്‍ ഏറ്റെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

എന്താണ് കീകീ?

Loading...
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇറങ്ങി കനേഡിയല്‍ താരം ഡ്രേക്കിന്റെ സൂപ്പര്‍ ഹിറ്റ് ഗാനം 'ഇന്‍ മൈ ഫീലിങ്സ' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്നതാണ് കകീകീ ചലഞ്ച്. ഇന്ത്യയിലും ചലഞ്ച് വൈറലാവുകയും അപകടങ്ങളുണ്ടാകുന്ന പതിവാകുകയും ചെയ്തതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍