HOME » NEWS » Buzz » KERALA POLICE ANNOUNCES WINNERS OF PHOTO CAPTION COMPETITION

‘മാസ്ക് വയ്ക്കാത്തവരെ ഓടിച്ചിട്ട് കടിക്കട്ടെ സാറെ?’; കേരള പൊലീസിന്റെ അടിക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

‘മാസ്ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാർ?’ എന്ന തലക്കെട്ടാണ് ഒന്നാം സ്ഥാനം നേടിയത്.

News18 Malayalam | news18-malayalam
Updated: July 16, 2021, 6:19 PM IST
‘മാസ്ക് വയ്ക്കാത്തവരെ ഓടിച്ചിട്ട് കടിക്കട്ടെ സാറെ?’; കേരള പൊലീസിന്റെ അടിക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
News18 Malayalam
  • Share this:
തിരുവനന്തപുരം: കേരള പൊലീസിന്റെ പേജിൽ പങ്കുവച്ച ഒരു ചിത്രത്തിന് മികച്ച അടിക്കുറിപ്പെഴുതി സമ്മാനം നേടിയവരുടെ പേരുകൾ പ്രഖ്യാപിച്ചു. പൊലീസ് ജീപ്പിന് മുന്നിൽ രണ്ട് കാലിൽ നിവർന്ന് നിൽക്കുന്ന നായയുടെ ചിത്രമാണ് മത്സരത്തിന് വച്ചത്. ഇതിന് മികച്ച അടിക്കുറിപ്പ് നൽകാമോ എന്നായിരുന്നു ചോദ്യം.

‘മാസ്ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാർ?’ എന്ന തലക്കെട്ടാണ് ഒന്നാം സ്ഥാനം നേടിയത്. മിനി. ആർ ആണ് വിജയി. നാട് കാക്കുന്ന സാറൻമാരെ, ഈ നാടിനെക്കൂടി കാത്തോളണേ, എന്ന ഷാജു ശ്രീധറിന്റെ തലക്കെട്ട് രണ്ടാമതും. കാവലാണ് കർമം. കാക്കിയില്ലെന്നേയുള്ളൂ എന്ന ലിജോ ഈറയിലിന്റെ വാചകം മൂന്നാം സ്ഥാനവും നേടി.

ഏറ്റവുമധികം ലൈക്ക് ലഭിച്ച ഷെഫ് സുരേഷ് പിള്ളയുടെ അടിക്കുറിപ്പിനു പ്രത്യേക സമ്മാനവും നൽകുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. വിജയികൾ അവരുടെ മേൽവിലാസവും, ഫോൺ നമ്പറും thekeralapolice@gmail.com എന്ന വിലാസത്തിൽ അയക്കണമെന്നും പൊലീസ് കുറിപ്പിൽ പറയുന്നു.

Also Read- തെരുവ് നായയുടെ സല്യൂട്ട്; പൊലീസിന്റെ അടിക്കുറിപ്പ് മത്സരത്തില്‍ വൈറലായി ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്

പ്രമുഖ ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമായ ബി.മുരളി, ന്യൂസ് ഫോട്ടോഗ്രാഫർ വിൻസെന്റ് പുളിക്കൽ (ന്യൂ ഇന്ത്യൻ എക്സ്പ്രസ് ), സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി.പ്രമോദ് കുമാർ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.നിരവധി പേരാണ് ചിത്രത്തിന് അടിക്കുറിപ്പ് എന്ന പോലെ കമന്റുകൾ ചെയ്തിരിക്കുന്നത്. പൊലീസ് പരിശോധനകളുടെ അനുഭവങ്ങൾ തന്നെയാണ് ഓരോരുത്തർ കമന്റായി പങ്കുവക്കുന്നതെന്ന് തോന്നും. “എഴുതല്ലെ സാറെ, മാസ്ക് വെച്ചോളാം”, “കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ.. ബിവറേജിനു മുന്നിൽ ക്യൂ നിൽക്കാനാ.. ദയവു ചെയ്ത്‌ ഫൈൻ അടിക്കരുത്‌..” എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിനു കീഴെ വന്നത്.

Also Read- അയൽക്കാരുടെ ഉറക്കം കെടുത്താൻ രാത്രിയിൽ കുതിരയുടെ ശബ്ദം ഉണ്ടാക്കുന്നു; യുവാവ് അറസ്റ്റിൽ

“സാറേ… നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാൽ ഞാൻ പൊളിക്കും, ആ ജർമ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ… കഞ്ചാവിന്റെ മണം ഞാൻ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പോലീസിലെടുക്കു പ്ലീസ്..” എന്ന ഷെഫ് സുരേഷ് പിള്ളയുടെ കമന്റിന് ഏകദേശം പതിനായിരത്തിലധികം ലൈക്കാണ് ലഭിച്ചത്.

VIRAL VIDEO | ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

പൊലീസിനെ കുറിച്ചുള്ള വിമർശനങ്ങളും ലോക്ക്ഡൗൺ കാലത്തെ സാധാരണക്കാരുടെ ബുദ്ധിമുട്ടുകളുമെല്ലാം അടികുറിപ്പിലൂടെ ജനങ്ങൾ പങ്കുവെച്ചിരുന്നു. പൊലീസിനെ ട്രോളുന്ന കമന്റുകൾ ഇടുന്ന വിരുതന്മാരെയും കമന്റ് ബോക്സിൽ കാണാം.
Published by: Rajesh V
First published: July 16, 2021, 6:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories