നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'നാച്ചുറൽ ആയ അഭിനയം'; തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപു എന്ന് കേരള പൊലീസ്

  'നാച്ചുറൽ ആയ അഭിനയം'; തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപു എന്ന് കേരള പൊലീസ്

  ഒന്നും അറിയാതെയുള്ള നടന്നു പോക്കലിനെ പ്രകീർത്തിക്കുന്നതിന് ഒപ്പം മാസ്ക് വെയ്ക്കാൻ കാണിച്ച വലിയ മനസിനെയും പ്രകീർത്തിക്കുന്നുണ്ട്.

  വൈറൽ വീഡിയോയിൽ നിന്ന്

  വൈറൽ വീഡിയോയിൽ നിന്ന്

  • News18
  • Last Updated :
  • Share this:
   കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായി. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ ആയിരുന്നു, 'ഇത്രയും നാച്ചുറലായിട്ട് അഭിനയിക്കുന്ന ഒരു ചേട്ടൻ'. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി. തൊട്ടു പിന്നാലെ കേരള പൊലീസ് വീഡിയോ അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. 'തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ' എന്ന അടിക്കുറിപ്പോടെ ആയിരുന്നു കേരള പൊലീസ് വീഡിയോ പങ്കു വെച്ചത്.

   സ്കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ ട്രിപ്പിൾസ് അടിച്ചതിന് ആയിരുന്നു പൊലീസിനെ കണ്ട് ഇവർ പരിഭ്രാന്തരായത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യം സൗണ്ട് എഡിറ്റ് ചെയ്ത് സിനിമയിൽ നിന്നുള്ള ദൃശ്യങ്ങളും ചേർത്ത് പൊലീസ് അവരുടെ സോഷ്യൽ മീഡിയ പേജിൽ പങ്കു വയ്ക്കുകയായിരുന്നു.

   സ്പെഷ്യൽ ക്ലാസിനു ശേഷം വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ കേസ്

   വീഡിയോയുടെ തുടക്കത്തിൽ മൂന്നുപേർ ഒരു സ്കൂട്ടറിൽ വരുന്നത് കാണാവുന്നതാണ്. ഇവരിൽ ആരും ഹെൽമറ്റ് ധരിച്ചിട്ടില്ല. പെട്ടെന്ന് ഇവർ സ്കൂട്ടർ നിർത്തുകയും പിറകിൽ ഇരുന്ന രണ്ടുപേർ ചാടി ഇറങ്ങുകയും ചെയ്യുന്നത് കാണാം. ഏറ്റവും പിറകിൽ ഇരുന്നയാൾ ഓടിപ്പോകുകയും സ്കൂട്ടർ ഓടിച്ചിരുന്നയാൾ സ്കൂട്ടറുമായി തിരിച്ചു വേഗതയിൽ ഓടിച്ചു പോകുന്നതും കാണാവുന്നതാണ്. എന്നാൽ, നടുവിൽ ഇരുന്നയാൾ സ്കൂട്ടറിൽ നിന്ന് ഇറങ്ങിയതിനു ശേഷം യാതൊരു ആശങ്കയുമില്ലാതെ നടന്നു പോകുകയാണ്. ഇയാൾ, മുഖത്ത് മാസ്ക് വച്ചാണ് ഒന്നുമറിയാത്തതു പോലെ നടന്നു പോകുന്നത്.   എന്നാൽ, ഇതു കഴിയുമ്പോഴാണ് ശരിക്കും എന്താണ് നടക്കുന്നതെന്ന് വ്യക്തമാകുന്നത്. ഈ ഓട്ടവും പാച്ചിലും കഴിയുമ്പോഴാണ് രംഗത്തേക്ക് ഒരു പൊലീസ് വണ്ടി എത്തുന്നത്. ഒന്നും അറിയാത്തതു പോലെ നടന്നു പോകുന്ന ചേട്ടന്റെ സമീപമെത്തി പൊലീസ് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അതേസമയം, പൊലീസ് ഇയാളെ പൊക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

   ഒന്നും അറിയാതെയുള്ള നടന്നു പോക്കലിനെ പ്രകീർത്തിക്കുന്നതിന് ഒപ്പം മാസ്ക് വെയ്ക്കാൻ കാണിച്ച വലിയ മനസിനെയും പ്രകീർത്തിക്കുന്നുണ്ട്.
   Published by:Joys Joy
   First published: