• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നേരിട്ട് ചോദിച്ചാൽ അടി; എഫ്ബിയിൽ ചോദിച്ചാൽ ട്രോൾ : ഇത് താൻഡാ കേരളാ പൊലീസ്

news18india
Updated: July 10, 2018, 3:52 PM IST
നേരിട്ട് ചോദിച്ചാൽ അടി; എഫ്ബിയിൽ ചോദിച്ചാൽ ട്രോൾ : ഇത് താൻഡാ കേരളാ പൊലീസ്
news18india
Updated: July 10, 2018, 3:52 PM IST
കുറച്ചു നാളായി വാർത്താ താരമാണ് നമ്മുടെ കേരളപൊലീസ്. കസ്റ്റഡി മരണം, പൊലീസിലെ അടിമപ്പണി, ഗുണ്ടായിസം തുടങ്ങി വിവാദങ്ങളാണ് ഇവരെ താരമാക്കിയതെന്നു മാത്രം.

എന്നാൽ കുറച്ചു ദിവസങ്ങളായി സോഷ്യൽമീഡിയയിൽ തിളങ്ങുന്നത് കേരള പൊലീസാണ്. ഇതിന് കാരണം വിവാദങ്ങളല്ല മറിച്ച് ഇവരുടെ ഒരു എഫ്ബി പേജാണ്. വളരെ സജീവമായ ഈ പേജിലൂടെ പൊലീസിന്റെ നേട്ടങ്ങളും ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും മുന്നറിയിപ്പുകളുമൊക്കെ നൽകുന്നുണ്ട്. രസകരമായ രീതിയിൽ ലളിതമായി ചിലപ്പോൾ ട്രോളുകളുടെ സഹായത്തോടെയുള്ള സാമൂഹിക അവബോധം ഈ പേജിലൂടെ നടത്താൻ ഇവർ ശ്രദ്ധിക്കുന്നുണ്ട്. ആളുകളുടെ കമന്റുകൾക്ക് മറുപടികളും കൃത്യമായി തന്നെ നൽകുന്നുണ്ട്. ഇത്തരത്തിൽ നൽകിയ ചില മറുപടികളാണ് സോഷ്യൽ മീഡിയ ട്രോൾ ഗ്രൂപ്പുകൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ആളുകളുടെ എല്ലാ കമന്റെുകൾക്കും മറുപടി ലഭിക്കാറുണ്ടെങ്കിലും ഭൂരിഭാഗവും ട്രോളുകളുടെ രൂപത്തിലാണ്. ചില വിരുതൻമാരുടെ ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകേണ്ടത് അത്യാവശ്യമാണെങ്കിലും സമൂഹത്തിൽ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനം വഹിക്കുന്ന പൊലീസ് ഡിപ്പാർട്‌മെന്റിൽ നിന്ന് ഇത്തരം മറുപടികൾ അനുയോജ്യമാണോയെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കാലികപ്രസക്തിയുള്ള ചില സംഭവങ്ങളിൽ പ്രതികരണം ചോദിച്ചവരോട് പോലും പരിഹാസരൂപത്തിലാണ് മറുപടി നൽകിയിരിക്കുന്നത്. വെരിഫൈഡ് പേജല്ലെങ്കിലും ഗവൺമെന്റ് ഓർഗനൈസേഷൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഇത് ശരിക്കുള്ള പേജ് തന്നെയാണെന്ന് വിശ്വസിക്കാം.

ട്രോളുകൾക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ച പ്രചാരം കണക്കിലെടുത്ത് നേരത്തെ മുംബൈ, ഹൈദരാബാദ് പൊലീസ് സേന സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും ചില കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതിനും ഇത്തരത്തിൽ ട്രോളുകൾ ഉപയോഗപ്പെടുത്തിയത് വിജയത്തിലെത്തിയിരുന്നു. ഇതേ പാത തന്നെയാണ് കേരളപൊലീസും എഫ്ബി പേജിൽ പിൻതുടരുന്നത്. എന്നാൽ ജനങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടിയും ഇതേ രീതിയിൽ തന്നെയാകുന്നത് നിരുത്തരവാദപരമല്ലെയെന്ന ചോദ്യമുയരുന്നു.
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍