• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഇരുമുടിക്കെട്ടിനു പകരം കരിങ്കല്ലും കുറുവടികളുമായി വരുന്നവര്‍മാത്രം ഞങ്ങളെ പേടിച്ചാല്‍ മതിയെന്ന് പൊലീസ്


Updated: October 18, 2018, 10:59 PM IST
ഇരുമുടിക്കെട്ടിനു പകരം കരിങ്കല്ലും കുറുവടികളുമായി വരുന്നവര്‍മാത്രം ഞങ്ങളെ പേടിച്ചാല്‍ മതിയെന്ന് പൊലീസ്

Updated: October 18, 2018, 10:59 PM IST
നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മിപ്പിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇരമുടിക്കെട്ടിന് പകരം ഇതുപോലെ കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ തങ്ങളെ പേടിക്കണമെന്നും തങ്ങളെ കുറിച്ച് എന്ത് അപവാദം പറഞ്ഞാലും നാടിന്റെ സമാധാനം കാത്ത് സൂക്ഷിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോസ്റ്റ് ഇങ്ങനെ:
Loading...

നമ്മുടെ നാടിന്റെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പൊലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വര്‍ഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാര്‍ത്തകളും സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളും ഷെയര്‍ ചെയ്യാതിരിക്കുക.



First published: October 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍