വർഷങ്ങൾക്ക് മുമ്പ് ഒരു ഓഗസ്റ്റ് രണ്ട്- ജോർജുകുട്ടിയും കുടുംബവും തൊടുപുഴ പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസം. എന്നാൽ ഇത്തവണ അവർ ധ്യാനത്തിന് പോകുന്നില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് സുരക്ഷിതരായിരിക്കാൻ വീട്ടിൽ തന്നെ കഴിയാനാണ് അവരുടെ തീരുമാനം. കോവിഡുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഫേസ്ബുക്കിലിട്ട ബോധവത്കരണ മീം പോസ്റ്റിലാണ് ദൃശ്യം എന്ന സിനിമയുടെ കഥ കൂട്ടിച്ചേർത്തിരിക്കുന്നത്. വീട്ടിൽതന്നെ കഴിയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാനാണിത്.
എന്നാൽ ഇത് തെറ്റായ സന്ദേശം നൽകുന്നുവെന്ന വിമർശനം കൂടി ഉയരുന്നുണ്ട്. സിനിമയിൽ കുറ്റകൃത്യം മറയ്ക്കുന്നതിനായി കേരള പൊലീസിനെ പറ്റിക്കുകയാണ് തൊടുപുഴയിലെ ധ്യാനത്തിന്റെ കഥയിലൂടെ ജോർജ് കുട്ടി ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ഈ മീം തെറ്റായ സന്ദേശം നൽകുന്നുവെന്ന വിമർശനവും ഉയരുന്നു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കുടുംബത്തെ സ്നേഹിക്കുന്നവർ അങ്ങനെയാണ്..🥰
മലയാളികൾക്ക് മറക്കാന്‍ കഴിയാത്ത ദിവസമാണ് ആഗസ്റ്റ് 2.
ജോര്‍ജുകുട്ടിയും കുടുംബവും തൊടുപുഴ ധ്യാനത്തിന് പോയ ദിനം .
കോവിഡ് മഹാമാരിയിൽ നിന്നും രക്ഷനേടാൻ ഇന്ന് ജോര്‍ജുകുട്ടിയും കുടുംബവും യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.