നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Kerala police on Warning Triangle | വാണിങ് ട്രയാംഗിളിന്‍റെ ഉപയോഗം എങ്ങനെ? കേരള പൊലീസ് പറയുന്നു

  Kerala police on Warning Triangle | വാണിങ് ട്രയാംഗിളിന്‍റെ ഉപയോഗം എങ്ങനെ? കേരള പൊലീസ് പറയുന്നു

  വാഹനം വഴിയിലായത് ഒരു വളവിന് തൊട്ട് ശേഷമാണെങ്കിൽ വളവ് തുടങ്ങുന്നതിന് 50 മീറ്റർ മുൻപായിട്ടാണ് വാർണിംഗ് ട്രയാംഗിൾ സ്ഥാപിക്കേണ്ടത്.

  warning triangle

  warning triangle

  • Share this:
   വാഹനങ്ങൾ നടുറോഡിൽ തകരാറിലാകുമ്പോഴാണ് വാണിങ്ങ് ട്രയാംഗിളിന്‍റെ ഉപയോഗം. അതുവഴി കടന്നുവരുന്ന മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനാണിത്. എന്നാൽ പലരും ഇത് ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതെന്ന് കേരള പൊലീസ് പറയുന്നു. തകരാറിലായ വാഹനത്തിൽനിന്ന് 50 മീറ്റർ അകലയെങ്കിലും വേണം ഇത് സ്ഥാപിക്കേണ്ടതെന്നും പൊലീസ് നിർദേശിക്കുന്നു.

   കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   WARNING TRIANGLE ന്റെ കൃത്യമായ ഉപയോഗം മനസ്സിലാക്കാതെ പലരും തെറ്റായി ഇത് വാഹനത്തിന്റെ മുന്നിലും പിന്നിലും സ്‌ക്രൂ ചെയ്ത് ഉറപ്പിച്ചിരിക്കുന്നത് കാണാം. വാഹനം പ്രവർത്തനരഹിതമാകുമ്പോൾ വൃക്ഷത്തലപ്പുകളും മറ്റും വാണിംഗ് ആയി വാഹനത്തിന്റെ വശങ്ങളിൽ തിരുകി വച്ച ശേഷം അറ്റകുറ്റപ്പണികൾ നടത്തുന്നതും കാണാം. പലപ്പോഴും രാത്രികാലങ്ങളിൽ ഇത് മറ്റ് ഡ്രൈവർമാരുടെ കാഴ്ചയിൽ പെടണമെന്നില്ല. അപകടമുണ്ടാകാനും ഇതിടയാക്കും.

   ഗതാഗതതടസ്സമുണ്ടാകുന്ന രീതിയിൽ, അപകടത്തിൽപ്പെട്ടോ യന്ത്രിതകരാർ മൂലമോ വാഹനം പ്രവർത്തനം നിലച്ചാൽ വാഹനത്തിനോടൊപ്പം തന്നിട്ടുള്ള WARNING TRIANGLE പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കാണത്തക്ക രീതിയിൽ വാഹനത്തിൽ നിന്ന് 50 മീറ്റർ അകലെയായി റോഡിൽ സ്ഥാപിക്കണം. വാഹനം വഴിയിലായത് ഒരു വളവിന് തൊട്ട് ശേഷമാണെങ്കിൽ വളവ് തുടങ്ങുന്നതിന് 50 മീറ്റർ മുൻപായിട്ടാണ് വാർണിംഗ് ട്രയാംഗിൾ സ്ഥാപിക്കേണ്ടത്.
   You may also like:Covid 19 Vaccines | കോവിഡ് വാക്സിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം [NEWS]Google Flood Prediction System | പ്രളയം മുൻകൂട്ടി അറിയിക്കാൻ ഗൂഗിൾ; പ്രളയ പ്രവചന സംവിധാനം ഇനി രാജ്യമെമ്പാടും [NEWS] Tata Nexon XM(S) | വെല്ലുവിളി നേരിടാൻ പുതിയ വേരിയന്‍റുമായി നെക്സോൺ; XM(S)-ൽ സൺറൂഫും ഓട്ടോമാറ്റിക് ഹെഡ് ലാംപും [NEWS]
   ഇത്തരം സന്ദർഭങ്ങളിൽ ഹസാർഡസ് വാർണിംഗ് ലാംപ് തെളിച്ചിടേണ്ടതാണ് . രാത്രിസമയങ്ങളിൽ ഇത് മറ്റ് ഡ്രൈവർമാർക്ക് വളരെയധികം ഉപകാരപ്രദമാണ്.
   #keralapolice
   #warningtriangle
   Published by:Anuraj GR
   First published:
   )}