നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'കാഴ്ച്ചയ്ക്കപ്പുറം'; ബോധവത്കരണ ഹ്രസ്വചിത്രവുമായി കേരള പൊലീസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  'കാഴ്ച്ചയ്ക്കപ്പുറം'; ബോധവത്കരണ ഹ്രസ്വചിത്രവുമായി കേരള പൊലീസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  പൊലീസിന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ഹ്രസ്വചിത്രം രണ്ടു ദിവസത്തിനകം കണ്ടത് രണ്ടു ലക്ഷത്തിലേറെ പേര്‍.

  short film

  short film

  • Share this:
  കേരള പൊലീസിനു വേണ്ടി അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത 'കാഴ്ചയ്ക്കപ്പുറം' ബോധവല്‍ക്കരണ സിനിമ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പൊലീസിന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ഹ്രസ്വചിത്രം  രണ്ടു ദിവസത്തിനകം കണ്ടത് രണ്ടു ലക്ഷത്തിലേറെ പേര്‍.

  ഇതാദ്യമായാണ് പൊലീസിന്റെ ബോധവല്‍ക്കരണ ചിത്രം ഈ രീതിയില്‍ ഹിറ്റാകുന്നത്. റോഡപകടങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍, ഓണ്‍ലൈന്‍ ചതിക്കുഴികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണ് 17 മിനുട്ട് മാത്രം ദൈര്‍ ഘ്യമുള്ള ചിത്രം.

  സാമ്പ്രദായിക ബോധവല്‍ക്കരണ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാണിജ്യ സിനിമയുടെ കെട്ടിലും മട്ടിലും നിര്‍മിച്ച ഹ്രസ്വചിത്രത്തിന് കോട്ടയം ജില്ലാ പൊലിസ് മേധാവി ഹരിശങ്കറാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ശബീബ് ഖാലിദാണ് നിര്‍മാതാവ്. സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കെ വിനോയ്, സദാനന്ദന്‍ ചേപ്പറമ്പ് തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും അഭിനയിക്കുന്നുണ്ട്.

  ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആര്‍ ആര്‍ വിഷ്ണുവാണ്. മാഫിയ ശശി സംഘട്ടനവും നിര്‍വഹിച്ചിരിക്കുന്നു. ആലക്കാട് പൊലീസ് സ്റ്റേഷനിലും മലയോരത്തുമായാണ് കാഴ്ചയ്ക്കപ്പുറം ചിത്രീകരിച്ചിരിക്കുന്നത്.
  TRENDING:'കങ്കണ സ്വജനപക്ഷപാതത്തിന്റെ ഉത്പ്പന്നം'; കങ്കണ റണൗട്ടിനെ പരിഹസിച്ച് നടി നഗ്മ
  [PHOTO]
  Viral Video|നൃത്തം ചെയ്ത് തുടങ്ങിയപ്പോൾ ചുറ്റുമുള്ളതെല്ലാം മറന്നു; വൈറലായി കുട്ടിയുടെ നൃത്തം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
  [NEWS]
  കോവിഡ് കെയർ സെന്ററിൽ പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ
  [PHOTO]


  ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍വഹിച്ചിരുന്നു. ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിങ്ങ് റേഞ്ച് ഡിഐജി കെ സേതുരാമനാണ് നിര്‍വഹിച്ചത്.

  ഇതിനു പുറമെ, സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയവരുടെ പേജുകളിലും കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിലും കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തിരുന്നു. കണ്ട് മടുത്ത ബോധവല്‍ക്കരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആളുകളെ പിടിച്ചിരുത്താനും അവരുടെ മനസ്സിനെ സ്വാധീനിക്കാനും കഴിയുന്ന ചിത്രമായിരുന്നു ലക്ഷ്യമെന്ന് സംവിധായകന്‍ അന്‍ഷാദ് കരുവഞ്ചാല്‍ പറഞ്ഞു.


  ചിത്രം കണ്ടവരില്‍ ഭൂരിപക്ഷത്തിന്റെയും നല്ല കമന്റുകള്‍ സന്തോഷം നല്‍കുന്നതാണ്. കുട്ടികളുടെ സുരക്ഷ കൂടി മുന്‍ നിര്‍ത്തിയുള്ള ഈ ബോധവല്‍ക്കരണം ദയാ ട്രസ്റ്റുമായി ചേര്‍ന്ന് സംസ്ഥാന തലത്തില്‍ സ്‌കൂളുകളിലും പ്രദര്‍ശനത്തിനെത്തിക്കുമെന്നും അന്‍ ഷാദ് പറഞ്ഞു.
  Published by:Gowthamy GG
  First published:
  )}