നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോക്ഡൗണിനിടയിലെ കണ്ടം വഴി ഓട്ടം; ഡ്രോൺ പകർത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച് കേരള പൊലീസ്

  ലോക്ഡൗണിനിടയിലെ കണ്ടം വഴി ഓട്ടം; ഡ്രോൺ പകർത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച് കേരള പൊലീസ്

  പല സ്ഥലങ്ങളിലെ ദൃശ്യങ്ങൾ കോർത്തിണക്കി രസകരമായ മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്

  drone camera visuals

  drone camera visuals

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ പലഭാഗങ്ങളിലും ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടുപിടിക്കാൻ കേരള പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച്‌ പരിശോധനകള്‍ നടത്തിയിരുന്നു. ഡ്രോണ്‍ ക്യാമറകള്‍ തലയ്ക്ക് മീതെ കണ്ടതോടെ ഓടിരക്ഷപ്പെടുന്നവരുടെ രസകരമായ  ഡ്രോണ്‍ ക്യാമറ ദൃശ്യങ്ങളും ട്രോളുകളും കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

   പല പൊലീസ് സ്റ്റേഷൻ പരിധിയിലെ ദൃശ്യങ്ങളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിൽ വന്നു കൊണ്ടിരുന്നത്. എന്നാൽ‌ പല സ്ഥലങ്ങളിലെ ദൃശ്യങ്ങൾ കോർത്തിണക്കി രസകരമായ മറ്റൊരു വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പൊലീസ്.
   You may also like:COVID 19| 'ഹനുമാൻ സഞ്ജീവനി കൊണ്ടുവന്നതുപോലെ'; മരുന്നിന് ഇന്ത്യൻ പ്രധാനമന്ത്രിയോട് സഹായം തേടി ബ്രസീലിയൻ പ്രസിഡന്റ്‍ [NEWS]COVID 19| സ്പെയിനിൽ കാർ പാർക്കിംഗ് ഏരിയകൾ ശവപ്പെട്ടികളാൽ നിറഞ്ഞു; ഹൃദയഭേദകം ഈ കാഴ്ച [PHOTO]അനിൽ അക്കരയുടെ പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തല; അജ്ഞാതരൂപം കണ്ടതായി അയല്‍വാസികള്‍ [NEWS]
   രവി ശാസ്ത്രിയുടെ ഏറെ പ്രശസ്തമായ കമന്‍ററിയാണ് വീഡിയോടെ പശ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്. ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ തെങ്ങിന്റെ മറവില്‍ മുഖം ചേര്‍ത്ത് ഒളിച്ചിരിക്കുന്നതും, തലയില്‍ മുണ്ടിട്ട് ഓടുന്നതുമൊക്കെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. കേരള പോലീസ് പുറത്തുവിട്ട ഡ്രോണ്‍ ക്യാമറ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളിൽ വരെ വാര്‍ത്തയായിരിക്കുകയാണ്.
   First published:
   )}