Viral Photo| 'എന്തിനും തയ്യാർ'; സമരമുഖത്ത് പൊലീസിനെ സഹായിക്കാൻ ഒരു അമ്മ! ചിത്രം വൈറൽ

"ഞാൻ പറയുന്ന പോലെ നിന്നില്ലെങ്കിൽ എല്ലാത്തിൻ്റെയും ചന്തി നോക്കി നല്ല പെട പെട പടക്കും" good shot....great click.- എന്നാണ് മറ്റൊരു കമന്‍റ്.

News18 Malayalam | news18-malayalam
Updated: July 5, 2020, 5:57 PM IST
Viral Photo| 'എന്തിനും തയ്യാർ'; സമരമുഖത്ത് പൊലീസിനെ സഹായിക്കാൻ ഒരു അമ്മ! ചിത്രം വൈറൽ
kerala police viral photo
  • Share this:
കേരള പൊലീസ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഏതോ സമരത്തിന് ലാത്തിചാർജിന് സന്നദ്ധായി നിൽക്കുന്ന പൊലീസ് സംഘത്തിന് പിന്നിലാണ് ഊന്നുവടിയുമായി പ്രായമായ അമ്മയുടെ നിൽപ്പാണ് ഫോട്ടോയിലുള്ളത്. കണ്ടാൽ പൊലീസിനൊപ്പം എന്തിന് തയ്യാറാണെന്ന ഭാവവും.

രസകരമായ അടികുറിപ്പാണ് ഈ ചിത്രത്തിന് പൊലീസ് നൽകിയിരിക്കുന്നത്. 'ഈ ബുദ്ധിമുട്ടേറിയ സമയത്ത് പൊലീസിന് ഒരു സഹായഹസ്തം നൽകൂ. ഞങ്ങൾ സേവിക്കാം, ഞങ്ങൾ സംരിക്ഷിക്കാം'- ഇങ്ങനെയാണ് കേരള പൊലീസ് എഴുതിയിരിക്കുന്നത്.

ഏതായാലും ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരു മണിക്കൂർകൊണ്ട് ഏഴായിരത്തിലേറെ ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. കൂടാതെ നൂറുകണക്കിന് ലൈക്കുകളും കമന്‍റുകളും.

രസകരമായ കമന്‍റുകളാണ് ചിത്രത്തിന് ചുവടെ വന്നിരിക്കുന്നത്. അമ്മച്ചി അത് കഞ്ഞി വെക്കാൻ അടുപ്പിൽ വെച്ച് കത്തിക്കാൻ കൊണ്ടുപോയതാ 🤠😁 ഇനിയും കിട്ടുമോന്നറിയാനാ അവിടെ നോക്കി നിക്കണ- ഇങ്ങനെയാണ് ഒരാൾ എഴുതിയിരിക്കുന്നത്.

"ഞാൻ പറയുന്ന പോലെ നിന്നില്ലെങ്കിൽ എല്ലാത്തിൻ്റെയും ചന്തി നോക്കി നല്ല പെട പെട പടക്കും" good shot....great click.- എന്നാണ് മറ്റൊരു കമന്‍റ്.

എത്രയെന്നു വെച്ചാ പറയുക സാമൂഹ്യ അകലം പാലിക്കണമെന്ന് .
വടി എടുത്തേ നന്നാകൂ എന്നുവച്ചാൽ പിന്നെന്തു ചെയ്യാം.- രസകരമായ മറ്റൊരു കമന്‍റ്.

മാസ്‌ക് ഇടാത്ത പൊലീസുകാരെ തല്ലാൻ വന്നതാണോ ആ അമ്മ...- എന്നാണ് മറ്റൊരാളുടെ സംശയം.
TRENDING:COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു [NEWS]കൊണ്ടോട്ടിയിൽ വൻ കള്ളനോട്ടു വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ നോട്ടുകൾ [NEWS]കോവിഡ് നെഗറ്റീവായി വീട്ടിലെത്തി; ഡൽഹി മലയാളിയുടെ മരണം വീണ്ടും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ [NEWS]
ഏതായാലും ഒരുപാട് കാര്യങ്ങൾ വിളിച്ചുപറയുന്നതാണ് ഈ ചിത്രം. അതിനൊപ്പം പൊലീസിന് സാമൂഹിക അകലവും മാസ്ക്കും ബാധകമല്ലേയെന്ന ചോദ്യവും ഉയരുന്നു. ഒരുപക്ഷേ കോവിഡിന് മുമ്പുള്ള ചിത്രമാണെങ്കിൽപ്പോലും ഈ സമയത്ത് മറിച്ചുള്ള സന്ദേശമല്ലെ ചിത്രം നൽകുകയെന്ന കമന്‍റുകളുമുണ്ട്.
First published: July 5, 2020, 5:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading