'അന്താരാഷ്ട്ര ബാലിക ദിനം' കേരള പൊലീസിന്‍റെ പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം
'അന്താരാഷ്ട്ര ബാലിക ദിനം' കേരള പൊലീസിന്‍റെ പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം
2018ൽ വന്ന ഈ ഫേസ്ബുക്ക് പോസ്റ്റിന് വലിയ പ്രതികരണം ഇല്ലാതെ കിടക്കുകയായിരുന്നു. എന്നാൽ വാളയാർ കേസിന്‍റെ പശ്ചാത്തലത്തിൽ കേരള പൊലീസിനെതിരായ പ്രതിഷേധത്തിലൂടെ പോസ്റ്റിന് ജീവൻ വെച്ചു
വാളയാർ കേസുമായി ബന്ധപ്പെട്ട് കേരള പൊലീസിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി രൂക്ഷമായ പ്രതിഷേധം. അന്താരാഷ്ട്ര ബാലിക ദിനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 11ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റ് കുത്തിപ്പൊക്കിയാണ് പ്രതിഷേധം. ഈ പോസ്റ്റിന് കീഴിൽ കമന്‍റുകളുമായാണ് പ്രതിഷേധക്കാർ അണിനിരക്കുന്നത്.
2018ൽ വന്ന ഈ ഫേസ്ബുക്ക് പോസ്റ്റിന് വലിയ പ്രതികരണം ഇല്ലാതെ കിടക്കുകയായിരുന്നു. എന്നാൽ വാളയാർ കേസിന്‍റെ പശ്ചാത്തലത്തിൽ കേരള പൊലീസിനെതിരായ പ്രതിഷേധത്തിലൂടെ പോസ്റ്റിന് ജീവൻ വെച്ചു. ഇതിനോടകം രണ്ടായിരത്തോളം കമന്‍റുകളാണ് പോസ്റ്റിന് ലഭിച്ചത്.
പുതിയതായി വന്ന കമന്‍റുകളിൽ ഭൂരിഭാഗവും വാളയാർ സംഭവം പരാമർശിച്ച് കേരള പൊലീസിനെ ട്രോളിക്കൊണ്ടുള്ളതാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.