ഒരു വാഹനത്തിന്‍റെ ചിത്രം പല സ്ഥലങ്ങളിൽനിന്നായി OLX-ൽ പോസ്റ്റ് ചെയ്ത് തട്ടിപ്പ് നടത്തുന്നതായി പൊലീസ്. തിരുവനന്തപുരം, കൊച്ചി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽനിന്നായി ഒരു ചുവന്ന നിറത്തിലുള്ള ഹോണ്ട ആക്ടീവയുടെ ചിത്രം പോസ്റ്റ് ചെയ്താണ് തട്ടിപ്പ്. വാഹനം ഇഷ്ടപ്പെട്ടവരോട് ഓൺലൈനിൽ അഡ്വാൻസ് നൽകാൻ ആവശ്യപ്പെടും. ഇത്തരത്തിൽ ഓൺലൈൻ ഇടപാട് വഴി അഡ്വാൻസ് തുക നൽകിയ ഇരുപതോളം പേരാണ് വഞ്ചിക്കപ്പെട്ടത്. അന്യ സംസ്ഥാനത്തുനിന്നാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറയുന്നു.
കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ശ്രദ്ധിക്കുക 🔴 സൂക്ഷിക്കുക🔴
ഒരേ വാഹനത്തിൻ്റെ ചിത്രം "വാഹനം വില്പനയ്ക്കുണ്ടെന്ന തരത്തിൽ" വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും olx ൽ പോസ്റ്റ് ചെയ്തു പണം തട്ടുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ ഈ വാഹനത്തിൻ്റെ പേരിൽ ഇരുപതോളം പേർക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികൾ സൂചിപ്പിക്കുന്നത്. പട്ടാളക്കാരൻ്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ടു സമീപിക്കുന്നവരോട് തട്ടിപ്പുകാർ ഇടപെടുന്നത്. വാഹനം ഇഷ്ടപ്പെട്ടാൽ അഡ്വാൻസ് തുക ഓൺലൈൻ വഴി കൈമാറാൻ ആവശ്യപ്പെടുന്നു. അന്വേഷണത്തിൽ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നത് വെളിവായിട്ടുണ്ട്. ജാഗ്രത പാലിക്കുക.. ഇത്തരം ഇടപാടുകളിൽ വിശ്വാസ്യത ഉറപ്പാക്കിയിട്ടു മാത്രം പണം കൈമാറുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Kerala police warning, Net banking, OLX, OLX Scam, Online Transaction