മികച്ച നാടകം സംവിധാനം ചെയ്യാമോ? എങ്കിൽ സമ്മാനമായി ഒരു ലക്ഷം രൂപ നേടാം!
Kerala State Youth Welfare Board offers bumper prize for playwrights | വിജയികളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ സമ്മാനങ്ങൾ

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: October 12, 2019, 3:04 PM IST IST
കേരളത്തിലെ എറ്റവും വലിയ സമ്മാനത്തുകയുമായി 'യൂത്ത് തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള' ഒരുങ്ങുന്നു. മികച്ച നാടകത്തിന് ഒരു ലക്ഷം രൂപ ഉൾപ്പെടെ ലക്ഷങ്ങളുടെ സമ്മാനങ്ങൾ ആണ് വിജയികളെ കാത്തിരിക്കുന്നത്. 32 നാടക സംഘങ്ങൾക്ക് ഗ്രാൻഡ് ഇനത്തിൽ സമ്മാനത്തുക നേടാം.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള ഷോട്ട് പ്ലേ കോമ്പറ്റീഷൻ എന്ന പേരിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ അമച്വർ നാടക മത്സരം സംഘടിപ്പിക്കുക വഴിയാണ് മികച്ച നാടക പ്രവർത്തകരെ കണ്ടെത്തുക. അപേക്ഷകൾ ഒക്ടോബർ 30 ന് മുമ്പായി അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയും പങ്കെടുക്കുന്നവർക്കുള്ള നിർദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്ന മലയാള നാടകങ്ങൾ 2010 ജനുവരി ഒന്നിന് ശേഷം രചിക്കപ്പെട്ടവയാണ് എന്ന് ഉറപ്പു വരുത്തണം. തർജ്ജമ പാടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ പ്രമേയമാക്കിയുള്ള നാടകങ്ങൾക്ക് മുൻഗണനയുണ്ട്. നാടകത്തിൻറെ പ്രമേയം വർണ്ണ, വർഗ്ഗ, ജാതി, ലിംഗ, രാഷ്ട്രീയ പ്രകോപനങ്ങൾ സൃഷ്ടിക്കാൻ പാടുള്ളതല്ല.
നാടകസംവിധായകന്റെ പ്രായം 18നും 40 വയസ്സിനും ഇടയിൽ ആയിരിക്കണം. സംഘത്തിൽ ഏറ്റവും കുറഞ്ഞത് എട്ടു കലാകാരന്മാർ ഉണ്ടായിരിക്കണം. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെയാണ് ഇത്. പങ്കെടുക്കുന്ന സംഘത്തിൽ വനിതകളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തണം.
നാടകത്തിൽ പങ്കെടുക്കുന്ന നടന്മാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ 50 ശതമാനം പേർ 18നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം എന്നതും നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ www.ksywb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Loading...