തിരുവനന്തപുരം: കേരള ടൂറിസം വകുപ്പ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച ‘ഏപ്രിൽ ഫൂൾ’ പോസ്റ്റിനെതിരെ രൂക്ഷ വിമർശനം. മൂന്നാറിലെ തേയില തോട്ടങ്ങളിലൂടെ നടക്കുന്ന ‘സ്പൈഡര്‍മാന്‍’ താരങ്ങളായ ടോം ഹോളണ്ടിന്‍റെയും സെൻഡയയുടെയും ചിത്രങ്ങൾ രാവിലെയാണ് ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ബോസ്റ്റണില്‍ വച്ചെടുത്ത ഇരുവരുടെയും ചിത്രം എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ‘ആരെയാണ് ഞങ്ങള്‍ കണ്ടെത്തിയതെന്ന് നോക്കൂ’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ചിത്രം വൈറലായതിനു പിന്നാലെ വിമർശനവും ശക്തമായി. ചിത്രം പങ്കുവച്ചുകൊണ്ട് ‘നാണം ഇല്ലാത്തതാണ് അതിശയം’ എന്ന് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു. ‘‘കേരള ടൂറിസം പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. സ്പൈഡർമാൻ താരങ്ങളെ ഞങ്ങൾ മൂന്നാറിൽ കണ്ടു എന്ന മട്ടിലാണ് ക്യാപ്ഷൻ. സത്യത്തിൽ ഇത് മാസങ്ങൾക്ക് മുൻപുള്ള അവരുടെ ചിത്രമാണ്. അതിനെ ഫോട്ടോഷോപ്പ് ചെയ്ത് ഇങ്ങനെ പ്രചരിപ്പിക്കാൻ ചില്ലറ തൊലിക്കട്ടി പോരാ. ഇരുവരും ഇപ്പോൾ ഇന്ത്യയിൽ ഉണ്ടെന്നതിനാൽ ഈ ചിത്രം കൂടുതൽ തെറ്റിദ്ധാരണാജനകമാണ്. ഏപ്രിൽ ഫൂൾ ദിവസം ആണെന്നു കരുതി സർക്കാരിന്റെ ഔദ്യോഗിക പേജിൽനിന്ന് ഇമ്മാതിരി കോമാളിത്തം കാണിക്കാമോ?. അവർ മൂന്നാറിൽ വന്നശേഷം അനുമതിയോടെ പടം ഇട്ടാൽ പോരേ?’’– അദ്ദേഹം ചോദിച്ചു.
Also Read- അയൺ മാൻ ചവച്ച ച്യൂയിങ് ഗം ലേലത്തിന്; വില 32 ലക്ഷം
ടോം ഹോളണ്ടിന്‍റെയും സെൻഡയയും ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന് മുംബൈയിലുണ്ട്. വിമർശനം ഉയർന്നെങ്കിലും പോസ്റ്റ് ഇതുവരെ നീക്കം ചെയ്തിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala tourism, Munnar