• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തില്‍ നല്ല റിസോര്‍ട്ടുകളുണ്ട്; എം.എല്‍.എമാരെ ക്ഷണിച്ച് കേരള ടൂറിസത്തിന്റെ ട്രോള്‍ ട്വീറ്റ്


Updated: May 15, 2018, 7:17 PM IST
കേരളത്തില്‍ നല്ല റിസോര്‍ട്ടുകളുണ്ട്; എം.എല്‍.എമാരെ ക്ഷണിച്ച് കേരള ടൂറിസത്തിന്റെ ട്രോള്‍ ട്വീറ്റ്

Updated: May 15, 2018, 7:17 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ തൂക്കു സഭയ്ക്കുള്ള സാധ്യത തെളിഞ്ഞ കര്‍ണാകത്തിലെ എം.എല്‍.എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് കേരള ടൂറിസത്തിന്റെ ട്രോള്‍ ട്വീറ്റ്.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എം.എല്‍.എമാര്‍ക്ക് തങ്ങാന്‍ ഏറ്റവും സുരക്ഷിതവും മനോഹരവുമായ സ്ഥലം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തലുണ്ടെന്നു കാട്ടിയുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയ്ക്കിടെ തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോയി റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു. ആ സംഭവത്തെ അനുസ്മരിച്ചാണ് കേരള ടൂറിസത്തിന്റെ ട്വീറ്റ്.

കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വരുകയും ജെ.ഡി.എസ് പിന്തുണയ്ക്കായി കോണ്‍ഗ്രസും ബി.ജെ.പിയും ഒരു പോലെ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കുതിരക്കച്ചവടത്തിനും എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോകാനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഓണത്തിനിടയില്‍ പുട്ടുകച്ചവടമെന്ന പോലെ കൗതുകകരമായ ട്വീറ്റുമായി കേരള ടൂറിസം രംഗത്തെത്തിയിരിക്കുന്നത്.

ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനു പേരാണ് റീട്വീറ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. ഏതായാലും കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കണ്ണുനട്ടിരിക്കുന്നവര്‍ക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള ട്രോളായി കേരള ടൂറിസത്തിന്റെ ഈ ട്വീറ്റ് മാറിയിരിക്കുകയാണ്.

— Kerala Tourism (@KeralaTourism) May 15, 2018

 

After the rough and tumble of the #KarnatakaVerdict, we invite all the MLAs to unwind at the safe & beautiful resorts of God's Own Country. #ComeOutAndPlay pic.twitter.com/BthNZQSLCC

First published: May 15, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍