HOME » NEWS » Buzz » KEVIN PIETERSEN GROOVING TO AR RAHMAN TUNES ON TIKTOK

'ഒട്ടകത്തൈ കട്ടിക്കോ' പാട്ടിന് ചുവടുവെച്ച് കെവിൻ പീറ്റേഴ്സൺ; പങ്കുവെച്ച് എആർ റഹ്മാൻ

എആർ റഹ്മാൻ സംഗീതം നൽകിയ 'ഒട്ടകത്തൈ കട്ടിക്കോ' എന്ന പാട്ടിന് ചുവടുവെക്കാനുള്ള ശ്രമങ്ങളാണ് പീറ്റേഴ്സൺ നടത്തിയിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: May 12, 2020, 12:34 PM IST
'ഒട്ടകത്തൈ കട്ടിക്കോ' പാട്ടിന് ചുവടുവെച്ച് കെവിൻ പീറ്റേഴ്സൺ; പങ്കുവെച്ച് എആർ റഹ്മാൻ
'ഒട്ടകത്തൈ കട്ടിക്കോ' എന്ന പാട്ടിന് ചുവടുവെക്കാനുള്ള ശ്രമങ്ങളാണ് പീറ്റേഴ്സൺ നടത്തിയിരിക്കുന്നത്
  • Share this:
ലോക്ക്ഡൗൺ ആയതോടെ ടിക് ടോക്കിലാണ് ബഹു ഭൂരിപക്ഷം പേരും സമയം ചെലവഴിക്കുന്നത്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇതിൽ ഉൾപ്പെടും.

മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും ടിക് ടോക്കിലാണ് ഇപ്പോൾ കഴിവ് തെളിയിക്കുന്നത്. ഇന്ത്യൻ സിനിമാ പാട്ടുകൾക്കും ഡയലോഗുകൾക്കും ചുണ്ടനക്കി ചുവടുവെക്കുന്ന താരത്തിന്റെ ടിക് ടോക്ക് വീഡിയോകളിൽ പലതും വൈറലുമാണ്.

അങ്ങനെ ഇന്ത്യൻ ആരാധകരെ മാത്രമല്ല, സാക്ഷാൽ എആർ റഹ്മാനെ വരെ കയ്യിലെടുത്തിരിക്കുകയാണ് പീറ്റേഴ്സൺ. 1993 ൽ പുറത്തിറങ്ങിയ ജന്റിൽമാൻ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടാണ് പീറ്റേഴ്സൺ ഇക്കുറി തിരഞ്ഞെടുത്തിരക്കുന്നത്. 
View this post on Instagram

 

A post shared by @arrahman on


എആർ റഹ്മാൻ സംഗീതം നൽകിയ 'ഒട്ടകത്തൈ കട്ടിക്കോ' എന്ന പാട്ടിന് ചുവടുവെക്കാനുള്ള ശ്രമങ്ങളാണ് പീറ്റേഴ്സൺ നടത്തിയിരിക്കുന്നത്. സംഗതി എന്തായാലും വൈറലായിട്ടുണ്ട്. ഇന്ത്യക്കാർക്ക് പീറ്റേഴ്സണിന്റെ ടിക് ടോക്ക് നന്നായി ഇഷ്ടപ്പെട്ടു. സംഗതി വൈറലായതോടെ എആർ റഹ്മാൻ പോലും വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

ഹിന്ദിയും തമിഴും മാത്രമല്ല, തെലുങ്കിൽ സൂപ്പർ ഹിറ്റായ അല്ലു അർജുൻ ഗാനം 'ബുട്ട ബൊമ്മ' എന്ന ഗാനത്തിനും പീറ്റേഴ്സൺ ചുവടുവെച്ചിരുന്നു.
@kevinpietersen##tictok ##dance ##tiktokindia 🕺🕺🕺Am I getting any better???♬ original sound - SwAmy PriyAzz💕
പീറ്റേഴ്സൺ മാത്രമല്ല, ഓസീസ് താരം ഡേവിഡ് വാർണറും ബുട്ട ബൊമ്മയ്ക്കൊപ്പം ചുവടുവെച്ച് ടിക് ടോക്കിൽ എത്തിയിരുന്നു. വാർണർ മാത്രമല്ല, ഭാര്യ കാൻഡിസും മകളും ചേർന്നാണ് വീഡിയോയിൽ എത്തിയിരുന്നത്. 
View this post on Instagram
 

It’s tiktok time #buttabomma get out of your comfort zone people lol @candywarner1


A post shared by David Warner (@davidwarner31) on
First published: May 12, 2020, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories