നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Narendra Modi Kevin Peterson | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ കെവിൻ പീറ്റേഴ്സൺ

  Narendra Modi Kevin Peterson | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ കെവിൻ പീറ്റേഴ്സൺ

  മോദിയെ പ്രകീർത്തിച്ചുള്ള ട്വീറ്റുമായി പീറ്റേഴ്‌സണ്‍

  പീറ്റേഴ്‌സണ്‍

  പീറ്റേഴ്‌സണ്‍

  • Share this:
   ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റനായ കെവിന്‍ പീറ്റേഴ്‌സണ്‍. അറിയപ്പെടുന്ന ഒരു വന്യജീവി സംരക്ഷണ പ്രവര്‍ത്തകന്‍ കൂടിയായ പീറ്റേഴ്‌സണ്‍, മോദിയെ ഒരു ആഗോള നേതാവായി വാഴ്ത്തുകയും ഇന്ത്യയിലെ കാണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമായ ശ്രമങ്ങള്‍ക്ക് അദ്ദേഹത്തെ ഒരു 'നായകന്‍' എന്ന് വിളിക്കുകയും ചെയ്തു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അഭിനന്ദനങ്ങളുമായി ഇംഗ്ലണ്ട് താരം എത്തിയത്.

   ''നന്ദി, നരേന്ദ്ര മോദി! കാണ്ടാമൃഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ആഗോള നേതാവ്! കൂടുതല്‍ നേതാക്കള്‍ ഇങ്ങനെ ചെയ്യാന്‍ മുന്നോട്ട് വരണം. ഇന്ത്യയിലെ കാണ്ടാമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിന്റെ കാരണം ഇതാണ്! വാട്ട് എ ഹീറോ!'' എന്നായിരുന്നു പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്തത്. സെപ്റ്റംബര്‍ 23 വ്യാഴാഴ്ചയായിരുന്നു താരം ട്വീറ്റ് ചെയ്തത്.

   കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാനുള്ള അസമിലെ സര്‍ക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്ന മോദിയുടെ ട്വീറ്റ് പങ്കുവച്ചുക്കൊണ്ടായിരുന്നു പീറ്റേഴ്‌സണ്‍ തന്റെ ട്വീറ്റ് കുറിച്ചത്. ''ടീം അസമിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇന്ത്യയുടെ അഭിമാനമാണ്, അതിന്റെ ക്ഷേമത്തിനായി എല്ലാ നടപടികളും സ്വീകരിക്കും'' എന്നായിരുന്നു മോദിയുടെ ട്വീറ്റ്.   കാണ്ടാമൃഗ സംരക്ഷണ ശ്രമങ്ങളുമായുള്ള ബന്ധം പീറ്റേഴ്സണ്‍ ആരംഭിക്കുന്നത് 2013ലാണ്. അന്നത്തെ ദക്ഷിണാഫ്രിക്കയിലെ ഒരു ഫോറസ്റ്റ് സഫാരി സമയത്താണ് കാണ്ടാമൃഗങ്ങളുടെ ദുഃഖകരമായ അവസ്ഥ അദ്ദേഹം ആദ്യമായി കണ്ടത്. തുടര്‍ന്ന് കാണ്ടാമൃഗ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വന്‍ ആരാധകരുള്ള ക്രിക്കറ്റ് താരം തന്റെ പ്രൊഫൈല്‍ ഉപയോഗിച്ചു തുടങ്ങി.

   ഇന്ത്യയിലെ കാണ്ടാമൃഗസംരക്ഷണ ശ്രമങ്ങളെ സംബന്ധിച്ചുള്ള ഒരു നാറ്റ് ജിയോ ഡോക്യുമെന്ററിയിലും പീറ്റേഴ്സണ്‍ അടുത്തിടെ പങ്കുചേര്‍ന്നിരുന്നു. 'സേവ് ദിസ് റൈനോ: ഇന്ത്യ' എന്ന പേരിലുള്ള ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി അദ്ദേഹം അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലും എത്തി. ലോക കാണ്ടാമൃഗ ദിനത്തോടനുബന്ധിച്ച് ആ ഡോക്യുമെന്ററി പ്രകാശനം ചെയ്തു.

   ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് അസം. കാണ്ടാമൃഗങ്ങളെ വേട്ടക്കാരില്‍ നിന്ന് രക്ഷിക്കുന്നതിനായി ഒരു സംരക്ഷണ പരിപാടിയും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. ഇതിനായി ഏകദേശം 2500 കാണ്ടാമൃഗ കൊമ്പുകളുടെ ശേഖരം കത്തിക്കുന്ന ഒരു പ്രത്യേക ചടങ്ങും സംസ്ഥാനത്തെ വനംവകുപ്പിന്റെ പക്കലുള്ള കൊമ്പുകള്‍ പുനഃപരിശോധിക്കുന്ന പദ്ധതിയും അസം സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.

   സെപ്റ്റംബര്‍ 22ന് ലോക കാണ്ടാമൃഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിധ്യത്തില്‍, വേട്ടക്കാരില്‍ നിന്ന് പിടിച്ചെടുത്ത 2,479 കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ കത്തിച്ചു. ''അസമിനും ഇന്ത്യയ്ക്കും ഇന്ന് ചരിത്രപരമായ ദിവസമാണ്. അസമില്‍ വേട്ടയാടല്‍ അവസാനിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ തന്നെ ആദ്യമായി ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ 2479 കൊമ്പുകളുടെ ശേഖരം കത്തിച്ച ഒരു നടപടി സ്വീകരിച്ചു, ''ശര്‍മ്മ ട്വീറ്റ് ചെയ്തു.

   കാസിരംഗ നാഷണല്‍ പാര്‍ക്കിലെ (കെഎന്‍പി) ബൊക്കാഖാട്ടില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യാതിഥിയും മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത പൊതു ചടങ്ങ്, കാണ്ടാമൃഗ കൊമ്പുകളെ സംബന്ധിച്ചുള്ള മിഥ്യാധാരണകള്‍ പൊളിക്കുന്നതിനും കാണ്ടാമൃഗ സംരക്ഷണത്തിനുമുള്ള നാഴികക്കല്ലായും മാറി. ഈ കൊമ്പുകള്‍ക്ക് അത്ഭുത ശക്തികളൊന്നുമില്ലെന്നും അതുകൊണ്ടുതന്നെ ഇതിന് യാതൊരു വിലയുമില്ലെന്നുമുള്ള വ്യക്തമായ സന്ദേശമാണ് വേട്ടക്കാര്‍ക്കും കള്ളക്കടത്തുകാര്‍ക്കും ഇതിലൂടെ നല്‍കുന്നതെന്ന് അസം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.കെ യാദവ പറഞ്ഞു.

   1905ല്‍ ഇന്ത്യയിലെ കാണ്ടാമൃഗങ്ങളുടെ എണ്ണം 75 ആയി കുറഞ്ഞിരുന്നു. സര്‍ക്കാരിന്റെയും, ഇന്ത്യന്‍ സൈന്യത്തിന്റെയും വന്യജീവി സംരക്ഷകരുടെയും വര്‍ഷങ്ങളുടെ പരിശ്രമത്തിലൂടെ കാണ്ടാമൃഗങ്ങളുടെ എണ്ണം ഇപ്പോള്‍ 2500ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
   Published by:user_57
   First published:
   )}