കെ.ജി.എഫ് ചാപ്റ്റര്‍ 1 പോലെ തന്നെ ഇന്ത്യന്‍ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. കന്നഡ സിനിമ ലോകത്തെ ആഗോള തലത്തില്‍ എത്തിച്ച ചിത്രം കന്നഡ, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്തത്. കെ.ജി. എഫ് ബോക്സ് ഓഫീസില്‍ ആധിപത്യം സ്ഥാപിക്കുക മാത്രമല്ല, ആരാധകരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം നേടുകയും ചെയ്യുന്നു.
സിനിമയിലെ ഡയലോഗുകളും വലിയ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. 'വയലന്‍സ് വയലന്‍സ് വയലന്‍സ്, ഐ ഡോണ്ട് ലൈക് ഇറ്റ്, ഐ അവോയ്ഡ്, ബട് വയലന്‍സ് ലൈക്സ് മീ, ഐ കാണ്ട് അവോയ്ഡ്'- ചിത്രത്തില്‍ റോക്കിഭായി'യുടെ ഈ ഡയലോഗ് വളരെ വലിയ ഹൈപ്പ് ആണ് സിനിമയ്ക്ക് നല്‍കുന്നത്.
ഇപ്പോഴിതാ ഒരു റോക്കിഭായ് ആരാധകന് തന്റെ വിവാഹ കാര്‍ഡില്‍ 'വയലന്‍സ്' ഡയലോഗ് പുനഃസൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
മെയ് 13ന് കര്‍ണാടകയിലെ ബെലഗാവിയില്‍ വെച്ച് നടക്കുന്ന ചന്ദ്രശേഖര്‍- ശ്വേത എന്നിവരുടെ വിവാഹത്തിന്റെ ക്ഷണക്കത്താണ് റോക്കി ബായിയുടെ ഡയലോഗുകള്‍ കൊണ്ട് ശ്രദ്ധേയമായത്. 'വിവാഹം, വിവാഹം, വിവാഹം, എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കള്‍ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല'- അദ്ദേഹം തന്റെ വിവാഹ കാര്‍ഡില്‍ എഴുതി.
വസന്തകുമാര്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിനിമ കാണാന്‍ എത്തിയത്. മുന്നിലെ സീറ്റിലേക്ക് ഇയാള്‍ കാല് വച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. മുന്നിലിരുന്നയാള്‍ വസന്തകുമാറിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
വാക്കുതര്‍ക്കത്തിന് ശേഷം പുറത്തേയ്ക്ക് പോയ യുവാവ് തിരികെയെത്തിയത് കൈത്തോക്കുമായാണ്. ഇയാള്‍ വസന്തകുമാറിനുനേരെ തുടരെത്തുടരെ വെടിവയ്ക്കുകയായിരുന്നു. മൂന്നുതവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ടുതവണയും വസന്തകുമാറിന് വെടിയേറ്റു.
വെടിയൊച്ച കേട്ടതിനു പിന്നാലെ തിയേറ്ററിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റ വസന്തകുമാറിനെ ആശുപത്രിയിലെത്തിച്ചത്. വയറ്റില്‍ വെടിയേറ്റ ഇയാള്‍ അപകടനില തരണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനായി രണ്ടു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി ഹവേരി എസ്.പി ഹനുമന്തരായ വ്യക്തമാക്കി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.