നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹത്ത് കൈവച്ചു; യുവാവിന്റെ കവിളത്ത് ഒന്നു പൊട്ടിച്ച് ഖുശ്ബു

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹത്ത് കൈവച്ചു; യുവാവിന്റെ കവിളത്ത് ഒന്നു പൊട്ടിച്ച് ഖുശ്ബു

  ബുധനാഴ്ച ബംഗളൂരുവിലെ ഇന്ദിരാനഗറിൽ കോൺഗ്രസ്- ജെഡിഎസ് സ്ഥാനാർഥി റിസ്വാൻ അർഷാദിനായി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം

  ഖുശ്ബു

  ഖുശ്ബു

  • News18
  • Last Updated :
  • Share this:
   ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹത്ത് കൈവച്ചയാളെ നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു മർദിക്കുന്ന വീഡിയോ വൈറലായി. ബുധനാഴ്ച ബംഗളൂരുവിലെ ഇന്ദിരാനഗറിൽ കോൺഗ്രസ്- ജെഡിഎസ് സ്ഥാനാർഥി റിസ്വാൻ അർഷാദിനായി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം. ശാന്തിനഗർ എംഎൽഎ എൻ എ ഹാരിസിനും ബെഗളൂരു സെൻട്രലിലെ സ്ഥാനാർഥി റിസ്വാൻ അർഷാദിനും ഒപ്പം കാറിലേക്ക് ഖുശ്ബു നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് തിരിഞ്ഞ് പുറകിൽ നിന്നയാളെ മർദിക്കുകയുമായിരുന്നു.

   'ആദ്യം എന്നെ മോശമായി സ്പർശിച്ചപ്പോൾ തന്നെ ഞാൻ തിരിച്ചുനോക്കി. മുന്നോട്ടുപോവുന്നതിനിടെ രണ്ടാമതും ഇത് ആവർത്തിച്ചപ്പോഴാണ് അടിച്ചത്' - ഖുശ്ബു വ്യക്തമാക്കി. 'ഇത്തരമൊരു സംഭവമുണ്ടായത് നിർഭാഗ്യകരമാണ്. ആരാണ് ഇത് ചെയ്തതെന്ന് അറിയില്ല. എന്നാലും പൊലീസിനോട് ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്'- റിസ്വാൻ അർഷാദ് പറഞ്ഞു. അതേസമയം, യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മുന്നറിയിപ്പ് നൽകി വിട്ടയക്കുകയുമായിരുന്നുവെന്ന് ഇന്ദിരാനഗർ പൊലീസ് പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

       2014ലാണ് ഖുശ്ബു കോൺഗ്രസിലെത്തിയത്. 2015 മുതൽ പാർട്ടിയുടെ ദേശീയ വക്താക്കളിൽ ഒരാളാണ്. ഇതിന് മുൻപ് ഡിഎംകെയിലായിരുന്നു. തമിഴ് വോട്ടർമാർ കൂടുതലുള്ള ബംഗളൂരു സെൻട്രലിലെ കോൺഗ്രസിന്റെ താര പ്രചാരകരിൽ ഒരാളാണ് ഖുശ്ബു.
   First published:
   )}