നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ സല്യൂട്ട് ചെയ്ത് ഒരു കൊച്ചുകുട്ടി; വൈറലായി വീഡിയോ

  Viral Video | ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ സല്യൂട്ട് ചെയ്ത് ഒരു കൊച്ചുകുട്ടി; വൈറലായി വീഡിയോ

  ബെംഗളൂരു എയര്‍പോര്‍ട്ടിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഒരു സായുധ വാഹനത്തിന് മുകളില്‍ ഇരുന്ന് നിരീക്ഷണം നടത്തുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

  • Share this:
   ഇന്ത്യന്‍ സേനയുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥരെ(Security official) അവരുടെ യൂണിഫോമില്‍ കാണുമ്പോള്‍ പരിചയമില്ലെങ്കില്‍ പോലും പലരും അവരോട് തങ്ങളുടെ ബഹുമാനവും ആദരവും പ്രകടിപ്പിക്കാറുണ്ട്. അവര്‍ ഏറ്റെടുക്കുന്നസുരക്ഷാ ചുമതലകളുടെ പ്രാധാന്യവും അപകടവും ഒക്കെ മനസ്സിലാക്കി ജനങ്ങള്‍ നല്‍കുന്ന ഓരോ ചെറിയ ആദരവുകളും അവരില്‍ ആത്മവിശ്വാസവും ആവേശവും ജനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

   സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും സാധാരണക്കാര്‍ തങ്ങളുടെ ബഹുമാനവും ആദരവും അര്‍പ്പിക്കുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിട്ടുണ്ട്. ആക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെയ്ക്കാന്‍ അടുത്തിടെ ഒരു വീഡിയോ കൂടി എത്തിയിട്ടുണ്ട്. ഡ്യൂട്ടിയിലായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനോട് തന്റെ ആദരവ് പ്രകടിപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കമായ ഒരു വീഡിയോയാണ്ഇത്.

   ബെംഗളൂരു എയര്‍പോര്‍ട്ടിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഒരു സായുധ വാഹനത്തിന് മുകളില്‍ ഇരുന്ന് നിരീക്ഷണം നടത്തുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഒരു ചെറിയ കുട്ടി ഒരു മുതിര്‍ന്ന ആളോടൊപ്പം ആ സായുധ വാഹനത്തിന് മുന്നിലെത്തുന്നു. വിമാനത്താവളത്തില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ആ ഉദ്യോഗസ്ഥനെ അല്‍പ്പനേരം ശ്രദ്ധിച്ചുനോക്കുന്നുണ്ട് ആ കുട്ടി. തുടര്‍ന്ന് അവന്‍ ആ ജവാന് സല്യൂട്ട് നല്‍കുന്നു. സായുധ വാഹനത്തിന്റെ മുകളിലിരിക്കുന്ന ആ ഉദ്യോഗസ്ഥന്‍ പുഞ്ചിരിച്ചുകൊണ്ട് തിരിച്ചും സല്യൂട്ട് നല്‍കി ആ കുട്ടിയെ സന്തോഷിപ്പിച്ചു. കുട്ടിക്കൊപ്പമുള്ള മുതിര്‍ന്നയാള്‍ തന്റെ തള്ളവിരല്‍ ഉയര്‍ത്തി ആശിര്‍വാദം ചെയ്ത്കുട്ടിയെക്കൊണ്ട് മടങ്ങുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.   2019 മാര്‍ച്ചില്‍, അനുരാഗ് സിംഗിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍, പരിണീതി ചോപ്ര എന്നിവര്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കേസരിയിലെ പ്രശസ്തമായ ഗാനവും ഈ വീഡിയോയുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തിരുന്നു. 'തേരി മിട്ടി മേ മില്‍ ജാന്‍വന്‍' എന്ന ആ പ്രശസ്ത ഗാനത്തിന്റെ അകമ്പടിയോടെ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും പങ്കുവെയ്ക്കപ്പെട്ട ഈ വീഡിയോ ലക്ഷകണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. ഒക്ടോബര്‍ 24-ന് അഭിഷേക് കുമാര്‍ ഝാ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ് തന്റെ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ മാത്രം ഇതുവരെ എഴുപതിനായിരത്തിലധികം പേര്‍ കാണുകയും രണ്ടായിരത്തോളം പേര്‍ റിട്വീറ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

   ''ഇന്നലെ ബെഗംളൂരു എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യം... ഈ അഭിമാന നിമിഷം എന്റെ ഒരു സുഹൃത്ത് പകര്‍ത്തി...'' എന്നായിരുന്നു അഭിഷേക് തന്റെ ട്വീറ്റിന് നല്‍കിയ അടിക്കുറിപ്പ്. ഒപ്പം വീഡിയോയുടെ പശ്ചാത്തലത്തില്‍ മുഴങ്ങുന്ന 'തേരി മിട്ടി മേ മില്‍ ജാന്‍വന്‍' എന്ന പ്രശസ്ത ഗാനത്തിലെ അഭിനേതാക്കളായ അക്ഷയ് കുമാറിനെയും പരിണീതി ചോപ്രായെയും ട്വിറ്റര്‍ ഉപയോക്താവ് പരാമര്‍ശിക്കുകയും ചെയ്തു. ഈ കുട്ടി തന്റെ പ്രവൃത്തിലൂടെ ഒരുപാട് പേരുടെ ഹൃദയങ്ങളാണ് കവര്‍ന്നത്. 8,500 -ലധികം ലൈക്കുകള്‍ ലഭിച്ച ഈ ട്വീറ്റിന് ഒട്ടേറെ കമന്റുകളും ലഭിക്കുന്നുണ്ട്.

   കുട്ടിയെയും അവന്റെ മാതാപിതാക്കളെയും അഭിന്ദിച്ചുകൊണ്ടുള്ളവയാണ് മിക്ക കമന്റുകളും. വീഡിയോ തന്നെ കരയിപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ കമന്റ്. മറ്റൊരാള്‍ എഴുതിയത്, കുട്ടിയെ ഈ രീതിയില്‍ വളര്‍ത്തിയതിന് അവന്റെ മാതാപിതാക്കളെ അഭിനന്ദിക്കണം എന്നായിരുന്നു. 'ഇതാണ് നമ്മുടെ രാജ്യമായ ഇന്ത്യയുടെ സംസ്‌കാരം' എന്നും അവര്‍ പരാമര്‍ശിക്കുന്നു. മറ്റൊരു ഉപയോക്താവ് എഴുതി, 'ഈ ദിവസത്തെ ഇന്റര്‍നെറ്റിലെ ഏറ്റവും മനോഹരമായ വീഡിയോ ഇതാണ്'.
   Published by:Jayashankar AV
   First published:
   )}