നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Online Shopping | എട്ടു വയസ്സുകാരിയുടെ ഷോപ്പിങ് 61,500 രൂപയ്ക്ക്

  Online Shopping | എട്ടു വയസ്സുകാരിയുടെ ഷോപ്പിങ് 61,500 രൂപയ്ക്ക്

  ഹാരി പോട്ടര്‍ ലോഗോ, ടെന്റ് എന്നിവയടക്കും കുട്ടി വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റിൽപെടുന്നു. 61,800 രൂപയോളം ബില്‍ ആയതോടെ അവള്‍ ഓര്‍ഡര്‍ ചെയ്യുന്നത് നിര്‍ത്തി

  online_Shopping

  online_Shopping

  • Share this:
   ലോകത്ത് കോവിഡ് മഹാമാരി വ്യാപിച്ചതോടെ കുട്ടികളുടെ പഠനവും മറ്റും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയായി. ഓണ്‍ലൈന്‍ ക്ലാസുകള്‍ (Online classes) തുടങ്ങി കുറച്ചു മാസങ്ങള്‍ പിന്നിട്ടതോടെ ഒരു വിധം എല്ലാ കുട്ടികള്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണ്‍ (Mobile Phone) ലഭിച്ചു തുടങ്ങി. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിച്ച് മുതിർന്നവർ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അറിയാം. എന്തിനേറെ പറയുന്നു വയസ്സ് തികയാത്ത കുഞ്ഞുങ്ങള്‍ക്ക് വരെ ഇപ്പോള്‍ ആവശ്യം മൊബൈല്‍ ഫോണാണ്, കളിപ്പാട്ടങ്ങളല്ല. പല വീടുകളിലും കുഞ്ഞുങ്ങള്‍ വാശി പിടിയ്ക്കുന്നതും മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ അമ്മയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയ ഒരു എട്ടുവയസ്സുകാരി (eight year old) ചെയ്തത് എന്തെന്ന് കേട്ടാല്‍ ഞെട്ടും.

   61,800 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങളാണ് ഈ പെണ്‍കുട്ടി ഓണ്‍ലൈനായി വാങ്ങിക്കൂട്ടിയത്. സംഭവം നടന്നത് ഓസ്‌ട്രേലിയയിലാണ്. അമ്മ( mother) തന്നെയാണ് കുട്ടിയെ ഫോണ്‍ (phone) ഏല്‍പ്പിച്ചതെങ്കിലും അബദ്ധവശാല്‍, കുട്ടി ഓസ്‌ട്രേലിയയിലെ സ്റ്റോര്‍ ചെയിന്‍ സ്ഥാപനമായ കെമാര്‍ട്ടില്‍ (kmart) നിന്നും സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഹാരി പോട്ടര്‍ ലോഗോ, ടെന്റ് എന്നിവയടക്കും കുട്ടി വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റിൽപെടുന്നു. 61,800 രൂപയോളം ബില്‍ ആയതോടെ അവള്‍ ഓര്‍ഡര്‍ ചെയ്യുന്നത് നിര്‍ത്തി. പിന്നീട്, കുട്ടിയുടെ അമ്മ കെമാര്‍ട്ട് ഉദ്യോഗസ്ഥരെ വിളിച്ച് ഓര്‍ഡര്‍ റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

   എയര്‍ ബെഡുകൾ, തലയണകള്‍, പുതപ്പുകള്‍, പാനുകള്‍, പാത്രങ്ങള്‍, കപ്പുകള്‍ കട്ട്‌ലറികള്‍ എന്നിങ്ങനെ നീളുന്നു ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുടെ ലിസ്റ്റ്. പെണ്‍കുട്ടി കുടുംബവുമൊത്ത് ഒരു ഹോളിഡേ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു എന്നാണ് ഈ പര്‍ച്ചേസ് നല്‍കുന്ന സൂചന. ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് പ്രകാരം, മനസ്സില്‍ വിചാരിച്ചിരുന്ന യാത്ര വിനോദകരമാക്കാന്‍ അവള്‍ ഒരു സെറ്റ് ഹാരി പോട്ടർ ബുക്കുകളും ഓര്‍ഡര്‍ ചെയ്തിരുന്നു.

   കെമാര്‍ട്ടുമായി ബന്ധപ്പെട്ട ശേഷം കുട്ടിയുടെ അമ്മ ആഫ്റ്റര്‍പേ നോട്ടീസും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. അമ്മ കുഞ്ഞിന് ഫോണ്‍ കൊടുത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ കുടുംബവുമൊത്ത് ഒരു ഹോളിഡേ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും അവള്‍ എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

   Also Read- യുവതി കയർ അറുത്തു, 26-ാം നിലയിൽ തൂങ്ങിയാടി പെയിന്റിംഗ് തൊഴിലാളികൾ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

   എന്റെ ഫോണ്‍ എന്നും എന്റേത് മാത്രമാണ്, എന്തെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ ഞാന്‍ കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കാറുള്ളൂ എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തു. എട്ടു വയസ്സുള്ള കുട്ടിയ്ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ കൊടുത്തതിലൂടെ നിങ്ങള്‍ പാഠം പഠിച്ചു എന്നാണ് മറ്റൊരു കമന്റ്.

   കഴിഞ്ഞ വര്‍ഷം ഡിസംബറിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. അമേരിക്കയിലെ വില്‍ട്ടണിലാണ് സംഭവം. ആറ് വയസ്സുള്ള ഒരു ആണ്‍കുട്ടി ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ അമ്മയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പര്‍ച്ചേസ് നടത്തിയത്. അതും 11.80 ലക്ഷത്തോളം രൂപയ്ക്ക്. വീഡിയോ ഗെയിം, ഐപാഡ് എന്നിങ്ങനെ നീളുന്നു ഓർഡർ ചെയ്ത സാധനങ്ങള്‍.
   Published by:Anuraj GR
   First published:
   )}