• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഞങ്ങൾക്ക് ആട്ടിൻകുട്ടികളെ കാണാതിരിക്കാനാകില്ല'; വൈറലായ ആ കത്ത് എഴുതിയ കുട്ടികൾ ഇതാ ഇവിടെ

'ഞങ്ങൾക്ക് ആട്ടിൻകുട്ടികളെ കാണാതിരിക്കാനാകില്ല'; വൈറലായ ആ കത്ത് എഴുതിയ കുട്ടികൾ ഇതാ ഇവിടെ

പേര് വെക്കാതെ എഴുതിയ കത്തിന്‍റെ ഉടമ ആരെന്ന അന്വേഷണമായിരുന്നു സോഷ്യൽമീഡിയയിൽ. ഇപ്പോഴിതാ അതിനുള്ള ഉത്തരവും നിധിൻ നൽകിയിരിക്കുന്നു

kids_letter

kids_letter

  • News18
  • Last Updated :
  • Share this:
    വീട്ടുകാർ മറ്റൊരാൾക്ക് വിറ്റ ആട്ടിൻകുട്ടികളെ കാണാൻ അനുവാദം ചോദിച്ച് രണ്ടു കുട്ടികൾ എഴുതിയ ഒരു കത്ത് സോഷ്യൽ മീഡിയയിൽ വൈറലായത് വളരെ പെട്ടെന്നായിരുന്നു. നിധിൻ ജി നെടുമ്പിനാൽ എന്നയാൾ ഈ കത്ത് ഫേസ്ബുക്കിൽ ഷെയർ ചെയ്തതോടെയാണ് വൈറലായത്. 'പ്രിയപ്പെട്ട അങ്കിൾ, എനിക്കും എന്‍റെ അനിയനും ഒരു ചെറിയ അനുവാദ് തരണം. ഞങ്ങൾക്ക് ആട്ടിൻകുട്ടികളെ കാണാൻ ഒരു അനുവാദം തരണം. ഞങ്ങൾക്ക് അതിനെ കാണാതിരിക്കാൻ പറ്റില്ല. Permission തരുമെന്ന ഉറപ്പോടെ ഞാൻ നിർത്തുന്നു.
    എന്ന് ആടുകളെ വിൽക്കപ്പെട്ട വീട്ടിലെ കുട്ടികൾ...

    പേര് വെക്കാതെ എഴുതിയ ഈ കത്തിന്‍റെ ഉടമ ആരെന്ന അന്വേഷണമായിരുന്നു സോഷ്യൽമീഡിയയിൽ. ഇപ്പോഴിതാ അതിനുള്ള ഉത്തരവും നിധിൻ ജി നെടുമ്പിനാൽ നൽകിയിരിക്കുന്നു. നന്മയുള്ള ആ കുട്ടികളെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിധിൻ പരിചയപ്പെടുത്തുന്നത്. കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എംഎംസിഎസ്.പിഎം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി അലീന കോശി, നാലാം ക്ലാസുകാരൻ ജോർജി കോശി ഒന്നാം ക്ലാസുകാരൻ ആരോൺ എസ് മാത്യൂ എന്നിവരാണ് ആ കത്തിന് പിന്നിൽ.

    കത്തിന്‍റെ ഉടമകളെ കണ്ടെത്തിക്കൊണ്ട് നിധിൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്

    ഇതാണ് മലയാളികൾ തേടി നടന്ന ആ കുട്ടികൾ..

    തങ്ങളുടെ പ്രിയപ്പെട്ട ആട്ടിൻ കുട്ടികളെ കാണുവാൻ അനുവാദം തരണമെന്ന ആവശ്യവുമായി രണ്ട് കുട്ടികൾ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകൾ എന്നെ ബന്ധപ്പെട്ടിരുന്നു.

    കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം എം സി എസ് പി എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാർഥി ജോർജി കോശി, ഒന്നാം ക്ലാസ് വിദ്യാർഥി ആരോൺ എസ് മാത്യു എന്നീ കുട്ടികളാണ് ആ കത്തിന് പിന്നിൽ. ചക്കുവള്ളി തെക്കേഭാഗത്ത് വീട്ടിൽ കോശിയുടെയും സുനി കോശിയുടെയും മക്കളാണ് ഈ കുട്ടികൾ. ഇവർ ബഹ്‌റൈനിൽ തമാസമായിരുന്നു. കഴിഞ്ഞ വർഷമാണ് കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർത്തത്.
    കുട്ടികൾ ഇപ്പോൾ ആട്ടിൻ കുട്ടികൾക്കൊപ്പം ഈ വേനൽക്കാലം അടിച്ചു പൊളിക്കുവാണ്..

    ഒരു നിമിഷത്തേക്ക് എങ്കിലും ബാല്യത്തിന്റെ മധുരമുള്ള ഓർമകളിലേക്ക് മലയാളികളെ കൊണ്ടുപോകുവാനും സഹജീവി സ്നേഹത്തിന്റെ ആഴവും പരപ്പും നമ്മുക്ക് കാണിച്ചു തരുവാനും ആ കത്തിലൂടെ ഈ കുട്ടികൾക്ക് സാധിച്ചു..
    പ്രിയപ്പെട്ട കുഞ്ഞു മക്കൾക്ക് ഒരായിരം ഉമ്മകൾ..
    First published: