റിയാലിറ്റി ടിവി താരം കിം കർദാഷിയാന്റെ അപരയും ഒൺലി ഫാൻസ് മോഡലുമായ ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി (34) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ക്രിസ്റ്റീനയുടെ കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. ഏപ്രിൽ 20 നാണ് മരണം സംഭവിച്ചതെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ക്രിസ്റ്റീനക്കായി ആരംഭിച്ച ഗോഫണ്ട്മി പ്ലാറ്റ്ഫോമിലാണ് കുടുംബാംഗങ്ങൾ മരണം സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെച്ചത്.
ഏപ്രിൽ 20 ന് പുലർച്ചെ ഏകദേശം 4:31 ന് ഞങ്ങളുടെ ഒരു കുടുംബാംഗത്തിൽ നിന്ന് ഒരു ഫോൺ കോൾ എത്തി. അയാൾ കരയുകയും ആഷ്ടെൻ മരിച്ചെന്നു പറഞ്ഞ് വിലപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു മരണം”, ആഷ്ടെന്റെ കുടുംബാംഗങ്ങളിൽ ഒരാൾ ഏപ്രിൽ 25-ന് ഗോ ഫണ്ടി മി പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
Also Read- ശരീരത്തിൽ കാമുകന്റെ പേര് പച്ചകുത്തി; വേദന മാറും മുമ്പ് കാമുകൻ ഉപേക്ഷിച്ചു പോയി
ആരുടെ മുഖത്തും പുഞ്ചിരി വിടർത്തുന്ന കരുതലും സ്‌നേഹവുമുള്ള വ്യക്തിത്വം ആയിരുന്നു ആഷ്ടെന്നിന്റേതെന്ന് കുടുംബാംഗങ്ങളിൽ ഒരാൾ അനുസ്മരിച്ചു. ആഷ്ടെന്റെ മരണത്തിൽ തങ്ങൾ അഗാധമായി ദുഃഖിക്കുന്നു എന്നും മരണവാർത്ത കേട്ട് തങ്ങളുടെ ഹൃദയം തകർന്നെന്നും കുടുംബാംഗങ്ങൾ കുറിച്ചു.
ആഷ്ടെന്റെ ശവസംസ്‌കാരത്തിനു വേണ്ടിയാണ് ഫണ്ട് സ്വരൂപിക്കുന്നതെന്നും കുടുംബാഗങ്ങൾ പോസ്റ്റിൽ കൂട്ടിച്ചേർത്തു. ”ഞങ്ങളുടെ നഷ്ടം വലുതാണ്. അതു സഹിക്കാൻ ഞങ്ങൾക്ക് വേണ്ടത്ര ശക്തിയില്ല. ഞങ്ങളുടെ കുടുംബത്തെ സഹായിക്കാൻ സാധിക്കുന്നവർ ഒത്തുചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ കുടുംബത്തിന് നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്. ക്രിസ്റ്റീന ആഷ്ടെൻ ഗൂർക്കാനിക്ക് നിത്യശാന്തി നേരാം”, എന്നും പോസ്റ്റിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cardiac arrest, Kim Kardashian, Obit