നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| നാലു വയസുകാരൻ സ്കൂളിലെ മൂന്നാം നിലയിൽ നിന്നും എടുത്തുചാടി; കുട്ടിയെ രക്ഷിച്ച സെക്യൂരിറ്റി ജീവനക്കാരന് കൈയ്യടി

  Viral Video| നാലു വയസുകാരൻ സ്കൂളിലെ മൂന്നാം നിലയിൽ നിന്നും എടുത്തുചാടി; കുട്ടിയെ രക്ഷിച്ച സെക്യൂരിറ്റി ജീവനക്കാരന് കൈയ്യടി

  കുട്ടി ചാടുന്നതും സെക്യൂരിറ്റി രക്ഷപെടുത്തുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ കാണാം

  Student Jumps off School Building

  Student Jumps off School Building

  • Last Updated :
  • Share this:
   സ്കൂളിലെ മൂന്നാം നിലയിൽ നിന്നും ചാടിയ കിന്റർഗാർഡൻ വിദ്യാർഥി അത്ഭുതകരമായി രക്ഷപെട്ടു. താഴെ നിന്ന സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്യിലേക്ക് കുട്ടി സുരക്ഷിതമായി വീഴുകയായിരുന്നു. കുട്ടി ചാടുന്നതും സെക്യൂരിറ്റി രക്ഷപെടുത്തുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

   എടുത്ത് ചാടിയ കുട്ടി ഒരു സുരക്ഷ സജീകരണങ്ങളും കൈയ്യിൽ ഇല്ലാതിരുന്ന സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്യിലേക്ക്  വീഴുകയായിരുന്നു. ചൈനയിലെ സിൻഹെ ഗ്രാമത്തിലാണ് സംഭവം. കുട്ടി ചാടിവീഴുന്നതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലായി.

   Also Read പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷകനായി കൂറ്റൻ തിമിംഗല ശിൽപം; അത്ഭുതകരമായ രക്ഷപെടൽ വിശ്വസിക്കാനാകാതെ ഡ്രൈവർ

   സ്കൂളിലെ ബാത്ത്റൂമിൽ ലോക്കായി പോയതിനെ തുടർന്ന് പേടിച്ചുപോയ കുട്ടി പിറകിലെ വാതിലിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്ന് ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ടെയ്തു. ഗുഡ് മോർണിംഗ് ഷാൻ‌ഡോംഗ് എന്ന ചൈനീസ് മാധ്യമമാണ് ക്ലിപ്പ് പുറത്തുവിട്ടത്. വീഡിയോയിൽ ആളുകൾ അലറുന്നതും കുട്ടിയോട് ചാടരുതെന്ന് ആവശ്യപ്പെടുന്നതും കേൾക്കാം.

   വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

   കുട്ടി കുളിമുറിയുടെ ജനൽ തുറന്ന് റെയിലിംഗിന് മുകളിലൂടെ ചാടുകയായിരുന്നുവെന്ന് സ്കൂൾ അതോറിറ്റി പ്രസ്താവനയിൽ പറയുന്നു. അധ്യാപകർ അവനെ ചാടുന്നതിൽ നിന്ന് പിന്തിരിപ്പിച്ചെങ്കിലും കുട്ടി എടുത്തു ചാടുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ നെറ്റിയിൽ ചെറിയ ഒടിവുകൾ ഉണ്ടെന്ന് കണ്ടെത്തി.
   Published by:user_49
   First published: