• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കിര്‍മ്മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ; അവകാശവാദവുമായി വിദേശ മലയാളി; രണ്ടു മക്കളെ വിട്ടുനല്‍കണമെന്നും ആവശ്യം


Updated: September 13, 2018, 6:48 PM IST
കിര്‍മ്മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ; അവകാശവാദവുമായി വിദേശ മലയാളി; രണ്ടു മക്കളെ വിട്ടുനല്‍കണമെന്നും ആവശ്യം

Updated: September 13, 2018, 6:48 PM IST
കോഴിക്കോട്: ടി.പി.വധക്കേസിലെ പ്രതി  കര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് പൊലീസില്‍ പരാതി. വടകര സ്വദേശിയാണ് കിര്‍മ്മാണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ബുധനാഴ്ചയായിരുന്നു കിര്‍മാണി മനോജിന്റെ വിവാഹം. ബഹ്‌റിനില്‍ ജോലി ചെയ്യുന്നയാളാണ് ഇപ്പോള്‍ പരാതിയുമായി വടകര ഡിവൈ.എസ്.പിക്കു മുന്നിലെത്തിയത്. ഭാര്യ മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതാണെന്നും തന്റെ രണ്ടുമക്കളെയും അന്ന് അവര്‍ കൂട്ടിക്കൊണ്ടു പോയതായും പരാതിയില്‍ പറയുന്നു. തങ്ങളുടെ വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താതെയാണ് കിര്‍മ്മാണിയുമായുള്ള വിവാഹമെന്നും ഇയാള്‍ ആരോപിക്കുന്നു.



മറ്റൊരാളെ വിവാഹം ചെയ്ത ഭാര്യയില്‍ നിന്നും നിയമപരമായ വിവാഹമോചനം വേണമെന്നും തന്റെ കുട്ടികളെ വിട്ടുകിട്ടണമെന്നും ഇയാള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഭാര്യയ്‌ക്കൊപ്പം എട്ടും അഞ്ചും വയസുള്ള മക്കളുണ്ട്. അവരെ തനിക്കു വിട്ടു നല്‍കണമെന്നും ഇയാള്‍ വടകര പലീസിനു നല്‍കിയ മൊഴിയില്‍ ആവശ്യപ്പെട്ടു.

ടി.പി കൊലക്കേസിലെ പ്രതിയായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്. മാഹി പന്തലയ്ക്കല്‍ സ്വദേശിയാണ് മനോജ് കുമാര്‍ എന്ന കിര്‍മ്മാണി.

പുതുച്ചേരി സിന്ധാന്തന്‍ കോവിലായിരുന്നു കിര്‍മാണിയുടെ വിവാഹം. വിവാദം ഭയന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്. അടുത്തിടെ കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇതു വന്‍വിവാദമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കിര്‍മാണി വിവാഹം പുതുച്ചേരിയിലേക്ക് മാറ്റിയതെന്നാണ് വിവരം. എതായാലും വിദേശ മലയാളിയുടെ പരാതി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
First published: September 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍