COVID 19| 'ബംഗാളിൽ മുഖ്യമന്ത്രി ആശുപത്രികൾ സന്ദർശിക്കുന്നു; ഇവിടെ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങൾ നടത്തുന്നു': കെ എം ഷാജഹാൻ

മുഖ്യമന്ത്രി ശീതീകരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങൾ നടത്തുകയാണെന്നും ഷാജഹാൻ

News18 Malayalam | news18-malayalam
Updated: March 26, 2020, 12:58 PM IST
COVID 19| 'ബംഗാളിൽ മുഖ്യമന്ത്രി ആശുപത്രികൾ സന്ദർശിക്കുന്നു; ഇവിടെ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങൾ നടത്തുന്നു': കെ എം ഷാജഹാൻ
km shajahan- pinarayi vijayan
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ തയാറാവുന്നില്ലെന്ന പരോക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ വിമര്‍ശകന്‍ കെ എം ഷാജഹാന്‍. ആശുപത്രികൾ സന്ദർശിക്കുന്നതിന് പകരം മുഖ്യമന്ത്രി ശീതീകരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്നും ഷാജഹാന്‍ ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. എന്നാല്‍ ഷാജഹാന്റെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പശ്ചിമ ബംഗാളില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ പോലും നേരിട്ട് സന്ദര്‍ശിച്ച്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആത്മധൈര്യം പകരുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെന്നും ഇങ്ങ് കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നുമായിരുന്നു കെ.എം ഷാജഹാന്റെ പോസ്റ്റ്.

You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]COVID 19| മുഖ്യമന്ത്രിയെ പുലർച്ചെ ഒന്നരയ്ക്ക് വിളിച്ചാൽ എന്തു സംഭവിക്കും? പെരുവഴിയിൽ കുടുങ്ങിയവർക്ക് പറയാനുള്ളത് [NEWS]COVID 19| സൗദിയിൽ രണ്ടാമത്തെ മരണം; കർഫ്യൂ കർശനമാക്കി; പുതുതായി രോഗം സ്ഥിരീകരിച്ചത് 133 പേർക്ക് [NEWS]

എന്നാല്‍ കൊറോണ പോലെയുള്ള രോഗവ്യാപന കാലത്ത് ചെയ്യേണ്ടത് തന്നെയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നതെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ഷാജഹാന്‍ ശ്രമിക്കുന്നതെന്നുമാണ് വിമര്‍ശനം. പോസ്റ്റിന് താഴെ അതിരൂക്ഷമായ വിമർശനങ്ങളും കമന്റുകളും നിറഞ്ഞുകഴിഞ്ഞു.


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍