മതസൗഹാർദം മലപ്പുറത്തിന്റെ ജീവവായുവാണെന്നും ഇന്ത്യയിൽ ഒരു പക്ഷേ ഏറ്റവും സമാധാനത്തോടെ ജനങ്ങൾ ജീവിക്കുന്നത് ഇവിടെയാവുമെന്നും മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെഎൻഎ ഖാദർ. മലപ്പുറത്ത് എല്ലാ മതസ്ഥരും നൂറ്റാണ്ടുകളായി സൗഹാർദ്ദത്തിൽ കഴിയുന്നു. ഒരു മനേകമാർക്കും അതു തകർക്കാനാവില്ല. മലപ്പുറം എല്ലാവരുടെയും നാടാണ്. ഇവിടത്തെ ജനങ്ങൾ ആ ബന്ധം എന്നും കാത്തു കൊള്ളുമെന്നും കെഎൻഎ ഖാദർ ഫേസ്ബുക്കിൽ കുറിച്ചു.
സ്ത്രീകൾക്കോ ആനകൾക്കോ മറ്റെവിടെയും ഇല്ലാത്ത ഒരു ബുദ്ധിമുട്ടും മലപ്പുറത്തില്ല. എന്തായാലും ആന ഉൾപ്പെടെ മൃഗങ്ങളെല്ലാം മനുഷ്യരെ വെറുതെ ഉപദ്രവിക്കാറില്ല. അവയുടെ താമസ സ്ഥലങ്ങളും മേച്ചിൽപ്പുറങ്ങളും ആഹാരവും ജല സ്രോതസ്സുകളും കയ്യേറുകയും കവർച്ച ചെയ്യുകയും നശിപ്പിക്കുകയും ചെയ്തത് മനുഷ്യരാണ് അത് ഒരു മലപ്പുറം പ്രശ്നമല്ല. ലോകത്തിന്റെ ആകെ പ്രശ്നമാണ്. - കെഎൻഎ ഖാദർ കുറിച്ചു.
TRENDING:'ഇങ്ങള് മലപ്പുറത്തേക്ക് വാ, ഒരു സുലൈമാനി കുടിച്ചിട്ട് പോകാം'; മനേക ഗാന്ധിയെ മലപ്പുറത്തേക്ക് ക്ഷണിച്ച് പിവി അബ്ദുൾ വഹാബ് എംപി [NEWS]'ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണ്'; വിവാദ പരാമർശവുമായി വനിതാ കമ്മിഷൻ അധ്യക്ഷ [NEWS]Reliance Jio ആറാം ആഴ്ചയിൽ ഏഴാമത്തെ നിക്ഷേപം; 4,546.80 കോടി രൂപ കൂടി നിക്ഷേപിച്ച് സിൽവർ ലേക്ക് [NEWS]
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മനേക ഗാന്ധിയുടെ അഭിപ്രായ പ്രകടനങ്ങൾ അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുളള വ്യഗ്രത കാരണം ഉണ്ടായതാവാം. അല്ലെങ്കിൽ ബോധ പൂർവ്വം കെട്ടിച്ചമച്ചതാവാം. രണ്ടായാലും മതങ്ങളോ ഭൂമിശാസ്ത്രമോ അവർക്കറിയില്ലെന്നു തോന്നുന്നു. സംസാരിക്കുകയോഎഴുതുകയോ ചെയ്യും മുമ്പ് അവർ വസ്തുതകൾ അന്വേഷിക്കുന്ന സ്വഭാവക്കാരിയല്ലഎന്നും തോന്നുന്നു സത്യത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഇവർ മന്ത്രിയുമായിരുന്നല്ലോ..
പക്ഷി മൃഗാദികളോടും വൃക്ഷ ലതാദികളോടും സ്നേഹമുള്ള ഒരാളും മനുഷ്യരെ സ്നേഹിക്കാതിരിക്കില്ല അവ പരസ്പരബന്ധിതമാണ്. മനുഷ്യ വംശം സമാധാനത്തോടെ ദീർഘകാലം നില നിന്നു കാണണമെന്ന അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് ജന്തു സ്നേഹം ജനിക്കുന്നത് തന്നെ. അപ്പോൾ അവരുടെ ഈ ജന്തു സ്നേഹം തന്നെ കപടമാവാനാണ്സാധ്യത. എന്തായാലും അവരെ ശക്തമായി വിമർശിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർത്തും അപ്രധാനമായ ഒരു നേതാവിനെ മുഖ്യധാരയിലേക്കും വെളിച്ചത്തിലേക്കും കടന്നു വരാൻ സഹായിച്ചേക്കും. അത് നാം ചെയ്യരുതെന്നു തോന്നുന്നു. അവർ ആഗ്രഹിക്കുന്ന കാര്യം നിറവേറ്റുന്നതിൽനാം ഒരു പങ്കും വഹിച്ചുകൂട...എങ്കിലും അവർക്കെതിരെ നിയമനടപടികൾ ആലോചിക്കാവുന്നതാണ്.
അതേ സമയം അത്യാവശ്യ വിമർശനങ്ങൾ ഉന്നയിക്കുക തന്നെ വേണം. നാം ആദ്യം മനസ്സിലാക്കേണ്ടത് ഹിന്ദു മത ധർമ്മവും ഇന്ത്യ ഇപ്പോൾ ഭരിക്കുന്ന പാർട്ടിയും തമ്മിൽ ബന്ധമില്ലെന്നതാണ്. മനേകയും കൂട്ടരും മഹത്തായ ഭാരത സംസ്കാരത്തേയും നമ്മുടെ മതേതര പാരമ്പര്യത്തേയും തകർക്കുകയാണ്. അവർക്ക് ഹിന്ദു ധർമ്മമോ ഇസ്ലാമിക ധർമ്മമോ അറിയുമെന്ന് കരുതാനാവില്ല.അവർക്ക് ഇന്ത്യയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരിക്കും. അല്ലെങ്കിൽ അങ്ങനെ നടിക്കുകയാവാം.
മലപ്പുറത്ത് എല്ലാ മതസ്ഥരും സൗഹാർദ്ദത്തിൽ കഴിയുന്നു ..അത് നൂറ്റാണ്ടുകളായി തുടരുന്നു... ഒരു മനേകമാർക്കും അതു തകർക്കാനാവില്ല.മലപ്പുറം എല്ലാവരുടെയും നാടാണ് ..ഇവിടത്തെ ജനങ്ങൾ ആ ബന്ധം എന്നും കാത്തു കൊള്ളും.
സ്ത്രീകൾക്കോ ആനകൾക്കോ മറ്റെവിടെയും ഇല്ലാത്ത ഒരു ബുദ്ധിമുട്ടും ഇവിടെ ഇല്ല എന്തായാലും ആന ഉൾപ്പെടെ മൃഗങ്ങളെല്ലാം മനുഷ്യരെ വെറുതെ ഉപദ്രവിക്കാറില്ല അവയുടെ താമസ സ്ഥലങ്ങളും മേച്ചിൽപ്പുറങ്ങളും ആഹാരവും ജല സ്രോതസ്സുകളും കയ്യേറുകയും കവർച്ച ചെയ്യുകയും നശിപ്പിക്കുകയും ചെയ്തത് മനുഷ്യരാണ് അത് ഒരു മലപ്പുറം പ്രശ്നമല്ല.ലോകത്തിന്റെ ആകെ പ്രശ്നമാണ്. സാധ്യമാം വിധം മൃഗങ്ങൾ തിരിച്ചടിക്കും അവർ സോഷ്യൽ മീഡിയകളെ ഭയപ്പെടില്ല അവർക്ക് ചെയ്യാനാവാത്തത് പ്രകൃതി അവർക്കു വേണ്ടി ചെയ്യും.അത് നാം സഹിക്കണം.
ഏതായാലും കാണാൻ ചന്തമുള്ള ആനയെ ഇനി കണ്ടാലും മലപ്പുറത്ത് കാർ നോക്കി നിൽക്കും വേറെ യാതൊരാവശ്യവും തൽക്കാലം ഈ ജീവിയെക്കൊണ്ട് ഇവിടത്തുകാർക്കില്ല. മനേക മന്ത്രിയായപ്പോൾ ഇതു പോലുള്ള ജീവികൾക്കു വേണ്ടി എന്തും ചെയ്യാമായിരുന്നു. ആനയടക്കം കാട്ടു മൃഗങ്ങളെ ഇണക്കി വളർത്തുകയോ ദ്രോഹിക്കയോ ചെയ്യുന്നതു നിരോധിക്കാമായിരുന്നു. അത്തരം നടപടികളെ ഇവിടത്തുകാർ എതിർക്കാനുള്ള സാധ്യത കുറവാണ് .
ഇന്ത്യയിൽ ഒരു പക്ഷേ ഏറ്റവും സമാധാനത്തോടെ ജനങ്ങൾ ജീവിക്കുന്നത് ഇവിടെയാവും മതസൗഹാർദം ഈ പ്രദേശത്തിന്റെ ജീവായുവാണ് .മനേകാ ഗാന്ധിയും കുടുംബവും മലപ്പുറം വന്നു താമസിക്കട്ടെ ശിഷ്ഠ കാലം സമാധാനത്തിൽ കഴിയാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.