• HOME
  • »
  • NEWS
  • »
  • buzz
  • »
  • ദൈവത്തിന്റെ പേരിലുള്ള ലോകത്തിലെ വിമാനത്താവളം; സുവർണ്ണഭൂമി വിമാനത്താവളത്തെക്കുറിച്ച് അറിയാം

ദൈവത്തിന്റെ പേരിലുള്ള ലോകത്തിലെ വിമാനത്താവളം; സുവർണ്ണഭൂമി വിമാനത്താവളത്തെക്കുറിച്ച് അറിയാം

ഹിന്ദു ദൈവത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു വിമാനത്താവളം തായ്ലന്റിലുണ്ട്

സുവർണ്ണഭൂമി വിമാനത്താവളം

സുവർണ്ണഭൂമി വിമാനത്താവളം

  • Share this:
    അയോധ്യയിലെ വിമാനത്താവളത്തിന് മര്യാദ പുരുഷോത്തം ഭഗവാൻ റാം എന്ന് പേര് നൽകുമെന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഉത്തർപ്രദേശിലെ യോഗി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കുകയാണെങ്കിൽ രാജ്യത്തെ ഹിന്ദു ദൈവത്തിന്റെ പേരിൽ വരുന്ന ആദ്യ വിമാനത്താവളമായി അയോധ്യ വിമാനത്താവളം മാറും. ഇന്നുവരെ ഇന്ത്യയിൽ ഒരു വിമാനത്താവളത്തിനും ഇത്തരം പേരുകളില്ല. എന്നാൽ, ഹിന്ദു ദൈവത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു വിമാനത്താവളം തായ്ലന്റിലുണ്ട്.

    ഈ വിമാനത്താവളം തായ്‌ലാന്റിലെ ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളമാണ്. സുവർണ്ണഭൂമി വിമാനത്താവളം എന്നാണ് ഈ എയർപോർട്ടിന്റെ പേര്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്.

    പാലാഴി മഥനം എന്ന പുരാണ സംഭവത്തെ പ്രതിനിധീകരിക്കുന്ന പ്രതിമയാണ് ഇവിടുത്തെ പ്രത്യേകത. ദേവന്മാരും അസുരന്മാരും തമ്മിലുള്ള മത്സരമാണ് ഇവിടെ പ്രതിനിധീകരിക്കുന്നത്. വാസുകി എന്ന സർപ്പത്തെയാണ് പാലാഴി കടയുന്നതിനായി കയറായി ഉപയോഗിക്കുന്നത്. ഇവിടുത്തെ എല്ലാ പ്രതിമകളും ഒരു പ്രത്യേക ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.



    തായ്‌ലന്റ് ഇപ്പോൾ ബുദ്ധമതക്കാരുടെ രാജ്യമാണെങ്കിലും ആദ്യ കാലങ്ങളിൽ ഇത് ഒരു ഹിന്ദു രാജ്യമായിരുന്നു. എന്നാൽ നിരവധി ഹിന്ദു ആചാരങ്ങൾ ഇപ്പോഴും ഇവിടെ പിന്തുടരുന്നുണ്ട്. സംസ്കൃത ഭാഷ ഇവിടുത്തെ സംസാര ഭാഷയാണ്. പഴയ തായ്‌ലന്റ് രാജാവാണ് വിമാനത്താവളത്തിന് സ്വർണഭൂമി എന്ന് പേരിട്ടത്. വിഷ്ണു ദേവന് സമർപ്പിച്ചു കൊണ്ടുള്ള വിമാനത്താവളമാണിത്. അതുകൊണ്ട് തന്നെ വിമാനത്താവളത്തിൽ മിക്കയിടത്തും വിഷ്ണു ഭഗവാന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത് കാണാം.

    ഈ വിമാനത്താവളത്തിൽ ഗരുഡന്റെ പ്രതിമയുമുണ്ട്. വിഷ്ണുവിന്റെ വാഹനമായാണ് ഗരുഡനെ കണക്കാക്കുന്നത്. വിമാനത്താവളത്തിൽ ബുദ്ധമതത്തിന്റെ നേർക്കാഴ്ചകളും കാണാം.

    ഇന്തോനേഷ്യയിലെ ബാലി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഗരുഡന് പുറത്ത് ഇരിക്കുന്ന വിഷ്ണുവിന്റെ ഒരു വലിയ പ്രതിമയുണ്ട്. ഒരു കാലത്ത് മലേഷ്യ, ഇന്തോനേഷ്യ, മാലിദ്വീപ്, കംബോഡിയ, തായ്‌ലന്റ് എന്നിവിടങ്ങളിലെ ആളുകൾ ഹിന്ദു മതവും സംസ്കാരവുമാണ് പിന്തുടർന്നിരുന്നത്. പിന്നീട് അവർ ബുദ്ധമതം സ്വീകരിച്ചു. എന്നാൽ ഈ പ്രദേശങ്ങളിൽ ഇപ്പോഴും ഹിന്ദു മതത്തിന്റെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കണ്ടെത്താൻ കഴിയും.

    Summary: Suvarnabhumi Airport in Thailand is the only airport in the world named after a Hindu god. The Buddhist nation still maintains certain culture and practices from the days it was dominated by Hindu religion. However, the state of Uttar Pradesh in India may soon follow suit with the Ayodhya airport to be named Maryada Purushottam Sri Ram Airport. The state assembly has passed a resolution in this regard a couple of days ago
    Published by:user_57
    First published: