നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അമേരിക്കയിൽ ഏറ്റവും കൂടുതല്‍ പേർ കണ്ട ഉള്ളടക്കം വെളിപ്പെടുത്തി ഫെയ്സ്ബുക്ക്; വിശ്വസിക്കാനാവാതെ ഇന്റർനെറ്റ് ലോകം

  അമേരിക്കയിൽ ഏറ്റവും കൂടുതല്‍ പേർ കണ്ട ഉള്ളടക്കം വെളിപ്പെടുത്തി ഫെയ്സ്ബുക്ക്; വിശ്വസിക്കാനാവാതെ ഇന്റർനെറ്റ് ലോകം

  യുഎസ് ആസ്ഥാനമായുള്ള ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപകമായ പ്രതികരണം ലഭിച്ച മികച്ച 20 പോസ്റ്റുകളുടെ ഒരു ലിസ്റ്റും ഫേസ്ബുക്ക് പ്രസിദ്ധീകരിച്ചു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം സംഘടിത പ്രചാരവേലകളെ പ്രോത്സാഹിപ്പിക്കുകയും യുഎസ് വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്തുവെന്ന ആരോപണങ്ങളില്‍ കുടുങ്ങി കിടക്കുവാണ് ഫെയ്സ്ബുക്ക്. തുടര്‍ന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കാതെ പുറത്തിറങ്ങിയ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥാപിച്ച ഈ ടെക് കമ്പനിക്ക്, തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ അല്‍ഗോരിതം ഏത് തരത്തിലുള്ള ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള നിരവധി കേസുകളില്‍ ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വന്നു.

   ഇതേതുടര്‍ന്ന് ഇപ്പോള്‍ ഫെയ്സ്ബുക്ക് യുഎസിലെ ഉപയോക്താക്കള്‍ക്ക് ഏതുതരം ഉള്ളടക്കം അവതരിപ്പിക്കണമെന്നത് സംബന്ധിച്ച് പോയ വാരം ആദ്യ ത്രൈമാസ റിപ്പോര്‍ട്ട് പുറത്തിറക്കി. ഇതേകുറിച്ച് ഫെയ്സ്ബുക്ക് പ്രസ്താവനയില്‍ പറയുന്നത് ആളുകള്‍ക്ക് അവരുടെ ഫെയ്സ്ബുക്ക് ന്യൂസ് ഫീഡില്‍ എന്താണ് കാണുന്നത്, അവരുടെ ഫീഡില്‍ ദൃശ്യമാകുന്ന വ്യത്യസ്ത ഉള്ളടക്കങ്ങള്‍, പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ കണ്ട ഡൊമെയ്‌നുകള്‍, ലിങ്കുകള്‍, പേജുകള്‍, മൂന്നുമാസത്തെ പോസ്റ്റുകള്‍ എന്നിവയില്‍ വ്യക്തത നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നാണ്.

   അമേരിക്കയിലെ ഫേസ്ബുക്ക് ഫീഡിലെ 2021 ഏപ്രില്‍ 1 നും 2021 ജൂണ്‍ 30 നും ഇടയിലുള്ള പൊതു ഉള്ളടക്കത്തിന്റെ കാഴ്ചപ്പാടുകളുടെ റിപ്പോര്‍ട്ടാണ് കമ്പനി നല്‍കുന്നത്. അതില്‍ ശുപാര്‍ശ ചെയ്യപ്പെട്ട ഉള്ളടക്കങ്ങളും ഉള്‍പ്പെടുന്നുണ്ട്. യുഎസ് ആസ്ഥാനമായുള്ള ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപകമായ പ്രതികരണം ലഭിച്ച മികച്ച 20 പോസ്റ്റുകളുടെ ഒരു ലിസ്റ്റും ഫേസ്ബുക്ക് പ്രസിദ്ധീകരിച്ചു.

   ടെക് കമ്പനി ലിസ്റ്റ് ചെയ്ത ആദ്യത്തെ പോസ്റ്റ് ഇന്ത്യന്‍ മോട്ടിവേഷണല്‍ സ്പീക്കറും സന്യാസിയുമായ ഗൗര്‍ ഗോപാല്‍ ദാസിന്റെയാണ്. ഗൗര്‍ ഗോപാല്‍ ദാസിന്റെ ഫെയ്സ്ബുക്കിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പോസ്റ്റുകളില്‍ ഭൂരിഭാഗവും ഒരു ഫോട്ടോയോ വീഡിയോയോ ഉള്‍ക്കൊള്ളുന്നുവെന്ന് ഫേസ്ബുക്ക് പറയുന്നു. ദാസിന്റെ ഏറ്റവും വൈറലായ പോസ്റ്റും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'നിങ്ങള്‍ കാണുന്ന ആദ്യത്തെ മൂന്ന് വാക്കുകള്‍ നിങ്ങളുടെ യാഥാര്‍ത്ഥ്യമാണ്' എന്നാണ് പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഈ പോസ്റ്റ് തരംഗങ്ങള്‍ സൃഷ്ടിച്ചു എന്നർതഥം. ഈ പോസ്റ്റിന് 7 മില്യണിലധികം അഭിപ്രായങ്ങളും 1.1 മില്യൺ കമന്റുകളും 394000 ഷെയറുകളും ലഭിച്ചു.   പിന്നീട് ഏറ്റവുമധികം ആളുകള്‍ കണ്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് സംഗീതജ്ഞനായ ഏസ് ഗുട്ടയുടേതാണ്. പ്രായമായവരാണെങ്കിലും അവര്‍ ചെറുപ്പമായി കാണപ്പെടുന്ന ചിത്രങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ചലഞ്ച് പോസ്റ്റ് ആയിരുന്നു അദ്ദേഹം നടത്തിയത്. ആ പോസ്റ്റിന് 4.9 ദശലക്ഷത്തിലധികം അഭിപ്രായങ്ങളും 87000 ഷെയറുകളും 687000 പ്രതികരണങ്ങളുമാണ് ലഭിച്ചത്.

   58.6 ദശലക്ഷത്തിലധികം ഉള്ളടക്ക കാഴ്ചക്കാരുമായി, 'ഡേ ടൈം വിത്ത് കിംബര്‍ലി & എസ്റ്റബന്‍' പേജിന്റെ ഒരു പോസ്റ്റും ഒരു ഫേസ്ബുക്കില്‍ തരംഗമായിരുന്നു. ഒരു ചോദ്യമായിരുന്നു ആ പേജ് പങ്കുവച്ചത്. 'അവര്‍ എത്ര വിശന്നാലും അവര്‍ ഒരിക്കലും കഴിക്കാത്തത് എന്താണ്' എന്നായിരുന്നു ആ ചോദ്യം.

   യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ആറാമത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എഴുതിയതാണ്, '100 ദിവസം പിന്നിടുമ്പോള്‍-അമേരിക്ക വീണ്ടും ട്രാക്കിലേക്ക് വരുന്നു.' ഫേസ്ബുക്കിന്റെ ഡാറ്റ അനുസരിച്ച് ഏപ്രില്‍ 29 -ന് പങ്കിട്ട പോസ്റ്റിന് 52.8 ദശലക്ഷം കാഴ്ചകള്‍ ആണ് ലഭിച്ചത്..

   ഫെയ്സ്ബുക്കിൽ നടത്തുന്ന ഇടപെഴകലിനെ കുറിച്ച് അറിയാനുള്ള മെഷറിംഗ് ടൂളായ ക്രൗഡ്ടാങ്കിളിനൊപ്പം ശേഖരിച്ച ഡാറ്റയില്‍ പറയുന്നത്, ഫെയ്‌സ്ബുക്കില്‍ വലതുപക്ഷ രാഷ്ട്രീയ ഉള്ളടക്കം ആധിപത്യം പുലര്‍ത്തുന്നുവെന്നാണ്. കഴിഞ്ഞ വര്‍ഷം ഉയര്‍ന്നുവന്ന ഈ ആരോപണത്തിനുള്ള പ്രതികരണമായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നതെന്നാണ് ടെക്ക് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്.
   Published by:user_57
   First published:
   )}