നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • World Television Day | അറിയാമോ ടെലിവിഷനെ ടി.വി. എന്ന് വിളിക്കാൻ തുടങ്ങിയത് എന്ന് മുതലാണെന്ന്?

  World Television Day | അറിയാമോ ടെലിവിഷനെ ടി.വി. എന്ന് വിളിക്കാൻ തുടങ്ങിയത് എന്ന് മുതലാണെന്ന്?

  എന്നുമുതലാണ് ടെലിവിഷൻ ഏവരുടെയും പ്രിയപ്പെട്ട ടി.വി. ആയി മാറിയത്? അറിയുക

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   നവംബർ 21 എല്ലാ വർഷവും ഭൂഖണ്ഡങ്ങളിലുടനീളം ലോക ടെലിവിഷൻ ദിനമായി (World Television Day) ആചരിക്കുന്നു. പ്രക്ഷേപണ മാധ്യമങ്ങളെ അംഗീകരിക്കുന്നതിനുള്ള അടയാളമായാണ് ദിനം ആഘോഷിക്കുന്നത്. ഈ ദിവസം ഉയർന്നുവരുന്നതും പരമ്പരാഗതവുമായ പ്രക്ഷേപണ രൂപങ്ങളുടെ കൂട്ടായ്മയെ അടയാളപ്പെടുത്തുന്നു.

   ഒരു ആഗോള സമൂഹമെന്ന നിലയിൽ ലോകം അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള അവസരമായി ലോക ടെലിവിഷൻ ദിനം ഉപയോഗിക്കുക എന്നതാണ് ആശയം. കൂടാതെ, പക്ഷപാതരഹിതമായ വിവരങ്ങൾ കൈമാറാനുള്ള സർക്കാരിന്റെയും വ്യക്തികളുടെയും വാർത്താ സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയും ഈ ദിനാചരണം കാണിക്കുന്നു.

   ടെലിവിഷന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനായി എഴുത്തുകാർ, നിർമ്മാതാക്കൾ, സംവിധായകർ, റിപ്പോർട്ടർമാർ, അവതാരകർ എന്നിവരെല്ലാം ഈ ദിവസം ഒത്തുകൂടുന്നു. അനൗപചാരികമായി 'ഇഡിയറ്റ് ബോക്സ്' എന്ന് വിളിക്കപ്പെടുന്ന ടെലിവിഷനെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ പരിചയപ്പെടുന്നതിലൂടെ ഈ സുപ്രധാന ദിവസം ആഘോഷിക്കാം.

   ടെലിവിഷനെക്കുറിച്ചുള്ളചില വസ്തുതകൾ ചുവടെ:

   - ടെലിവിഷൻ കണ്ടുപിടുത്തക്കാരനായ ജോൺ ലോഗി ബെയർഡിന്റെ സഹായി വില്യം ടെയ്ന്റൺ ആയിരുന്നു ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ആദ്യത്തെ മനുഷ്യമുഖം. ടിവി ട്രാൻസ്മിറ്ററിന് മുന്നിൽ വെറുതെ ഇരിക്കാൻ അയാൾക്ക് എല്ലാ ആഴ്ചയും രണ്ട് ഷില്ലിംഗും ആറ് പെൻസും വാഗ്ദാനം ചെയ്തു.

   -1962 മുതൽ സംപ്രേക്ഷണം ചെയ്യുന്ന ദി ലേറ്റ് ലേറ്റ് ഷോയും 1954 മുതൽ സംപ്രേഷണം ചെയ്യുന്ന ദ ടുനൈറ്റ് ഷോയും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ ടോക്ക് ഷോകളാണ്.

   - ആദ്യത്തെ ടെലിവിഷൻ പരസ്യം സംപ്രേക്ഷണം ചെയ്തത് 1941 ജൂലൈ 1 ന് ന്യൂയോർക്കിൽ ആയിരുന്നു. പരസ്യം മൊത്തം 20 സെക്കൻഡ് നീണ്ടുനിന്നു. ടിവി പരസ്യങ്ങൾക്ക് അന്ന് $9 ആയിരുന്നു വില.

   - ഐസ്‌ലാൻഡിൽ 1987 വരെ ടിവി ബ്രോഡ്കാസ്റ്റർ ഇല്ലായിരുന്നു.

   - 1907-ൽ, ടെലിവിഷൻ ഇംഗ്ലീഷിൽ ഒരു പദമായി തിരിച്ചറിഞ്ഞു, ടിവി എന്ന ചുരുക്കെഴുത്ത് 1948-ൽ നിലവിൽ വന്നു.

   -ലോകത്തിലെ ആദ്യത്തെ ഹൈ ഡെഫനിഷൻ ടെലിവിഷൻ സംവിധാനം 1936-ൽ യുകെയിൽ ആരംഭിച്ചു.

   -1954 മാർച്ചിൽ വെസ്റ്റിംഗ് ഹൗസാണ് ആദ്യത്തെ കളർ ടിവി സെറ്റ് നിർമ്മിച്ചത്.

   -1982-ൽ അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ പോക്കറ്റ് ടെലിവിഷനായിരുന്നു സോണി വാച്ച്മാൻ.

   -ആദ്യത്തെ ടെലിവിഷൻ റിമോട്ട് 1950-ൽ സെനിത്ത് വികസിപ്പിച്ചെടുത്തു.

   -2004-ൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ ടെലിവിഷൻ സെറ്റുകളുടെ എണ്ണം ആളുകളുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു.

   Summary: November 21 marks World Television Day across continents annually. The day is celebrated as a sign to acknowledge broadcast media. The day marks the association of emerging and traditional forms of broadcast. The idea is to use World Television Day as an opportunity to raise awareness about the significant issues encountered by the planet as a global community
   Published by:user_57
   First published:
   )}