• HOME
  • »
  • NEWS
  • »
  • buzz
  • »
  • Kochi Metro | 'എന്നാ പിന്നെ ഞങ്ങളും...'; ഭീഷ്മ ട്രെൻഡ് ഏറ്റെടുത്ത് കൊച്ചി മെട്രോയും; വീഡിയോ വൈറൽ

Kochi Metro | 'എന്നാ പിന്നെ ഞങ്ങളും...'; ഭീഷ്മ ട്രെൻഡ് ഏറ്റെടുത്ത് കൊച്ചി മെട്രോയും; വീഡിയോ വൈറൽ

നിരനിരയായി ട്രാക്കിൽ സ്ഥാനപിടിച്ച നാല് മെട്രോ ട്രെയിനുകൾക്കിടയിലുള്ള നടുവിലെ ട്രാക്കിലേക്ക് സ്ലോ മോഷനിൽ അഞ്ചാമത്തെ ട്രെയിൻ

  • Share this:
    അമൽ നീരദ് ചിത്രം ഭീഷ്മപർവത്തിലെ (Bheeshma Parvam) മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ഈ 'ചാമ്പിക്കോ' സ്റ്റൈൽ ഫോട്ടോഷൂട്ടുകൾ കൊണ്ട് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിറഞ്ഞിരിക്കുകയാണ്.

    ആളുകൾക്ക് പുറമെ വാഹനങ്ങൾ ഉപയോഗിച്ചും ഈ സ്റ്റൈലിൽ വീഡിയോ ഉണ്ടാക്കി ഇടുന്നവരുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചാമ്പിക്കോ സ്റ്റൈൽ അനുകരിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയും (Toyota Innova Crysta) രണ്ട് അകമ്പടി വാഹനങ്ങളുടേയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് കടന്നുവന്നിരിക്കുകയാണ് കൊച്ചി മെട്രോ (Kochi Metro).

    നിരനിരയായി ട്രാക്കിൽ സ്ഥാനപിടിച്ച നാല് മെട്രോ ട്രെയിനുകൾക്കിടയിലുള്ള നടുവിലെ ട്രാക്കിലേക്ക് സ്ലോ മോഷനിൽ അഞ്ചാമത്തെ ട്രെയിൻ വന്നുനിൽക്കുമ്പോൾ പശ്ചാത്തലത്തിൽ ചിത്രത്തിലെ സംഗീതവും മമ്മൂട്ടിയുടെ 'ചാമ്പിക്കോ' ഡയലോഗും കൂടി ചേരുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്


    Also read- ചങ്കാണ് പറിച്ചു കൊടുക്കുന്നത്; K Swift വന്നപ്പോൾ റൂട്ട് നഷ്ടമായ പ്രിയപ്പെട്ട ബസിനോട് ചേർന്നുനിന്ന് പൊട്ടിക്കരഞ്ഞ് ഡ്രൈവർ

    'എന്നാ പിന്നെ ഞങ്ങളും... മാസ് അല്ലെ?' എന്ന അടിക്കുറിപ്പോടെ കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ ഏറ്റെടുത്തു കഴിഞ്ഞു.

    Company Owner Gift | 'കൂടെ നിന്നവരെ ചേര്‍ത്ത് പിടിച്ചു'; ജീവനക്കാര്‍ക്ക് BMW കാര്‍ സമ്മാനിച്ച് ഐടി കമ്പനി ഉടമ

    ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യു(BMW) 5 സീരീസ് നല്‍കി ഐടി കമ്പനി ഉടമ. ചെന്നൈയിലെ കിസ്ഫ്‌ളോ എന്ന ഐടി കമ്പനി ഉടമ സരേഷ് സംബന്ധമാണ് ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യൂ സമ്മാനിച്ചത്. 5 ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യു 5 സീരിസ് ആണ് ഇദ്ദേഹം നല്‍കിയത്. പത്താം സ്ഥാപക വാര്‍ഷികാഘോഷ വേളയിലായിരുന്നു ഈ അപ്രതീക്ഷിത പാരിതോഷികം.

    കിസ്ഫ്ളോയുടെ മുതിര്‍ന്ന ജീവനക്കാരായ വൈസ് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രന്‍, ചീഫ് പ്രൊഡക്ട് ഓഫീസര്‍ ദിനേഷ് വരദരാജന്‍, പ്രൊഡക്ട് മാനേജ്മെന്റ് ഡയറക്ടര്‍ കൗശിക്രം കൃഷ്ണസായി, എന്‍ജിനീയറിങ് വിഭാഗം ഡയറക്ടര്‍മാരായ വിവേക് മധുരൈ, ആദി രാമനാഥന്‍ എന്നീ അഞ്ചു ജീവനക്കാര്‍ക്കാണ് കാര്‍ സമ്മാനിച്ചത്.

    Also read- 'ചാമ്പിക്കോ' ട്രെൻഡിനൊപ്പം മുഖ്യമന്ത്രിയുടെ ഇന്നോവ ക്രിസ്റ്റയും; വൈറൽ വീഡിയോ

    ഏകദേശം 75 ലക്ഷം രൂപ വരുന്ന 530 ഡിയാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡിയാസ് 2 ഐടി എന്ന കമ്പനി 100 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

    കമ്പനിയുടെ വളര്‍ച്ചയ്ക്കു സഹായിച്ച ജീവനക്കാര്‍ക്ക് ലാഭത്തില്‍ നിന്നു 10 കോടിയോളം രൂപ ചെലവഴിച്ച് 100 കാറുകള്‍ സമ്മാനിച്ചത്.
    Published by:Naveen
    First published: