നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • കനത്ത മഴയിൽ തെരുവ് നായ്ക്കള്‍ക്ക് കുടയില്‍ അഭയം നല്‍കുന്ന പോലീസുകാരൻ; വൈറൽ ഫോട്ടോ

    കനത്ത മഴയിൽ തെരുവ് നായ്ക്കള്‍ക്ക് കുടയില്‍ അഭയം നല്‍കുന്ന പോലീസുകാരൻ; വൈറൽ ഫോട്ടോ

    പോലീസുകാരന്റെ ജോലി തടസ്സപ്പെടുത്താതെ കടന്നുപോകുന്ന വാഹനങ്ങളെ നിരീക്ഷിച്ചുകൊണ്ട് നായ്ക്കള്‍ നിശബ്ദമായി അദ്ദേഹത്തിന് കൂട്ടിരുന്നു.

    • Share this:
      കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊല്‍ക്കത്ത നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴമൂലം, പല പ്രധാന പാതകളും താഴ്ന്ന പ്രദേശങ്ങളും മുട്ടോളം വെള്ളത്തിനടിയിലായി. കനത്ത പേമാരി ഈ ആഴ്ചയിലെ ആദ്യ പ്രവൃത്തി ദിവസത്തെ തടസ്സപ്പെടുത്തുകയും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലുമാക്കി. ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ച് മഴയ്ക്കിടയില്‍ മനസ്സ് നിറയ്ക്കുന്ന ഒരു ചിത്രവും ഇന്റര്‍നെറ്റ് ലോകത്ത് വൈറലായി മാറിയിരുന്നു.അപ്രതീക്ഷിതമായി മഴ പെയ്യുമ്പോള്‍ അഭയം തേടി ആളുകളും മൃഗങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് സാധാരണമാണ്.

      ഇത്തരത്തിലൊരു ചിത്രമായിരുന്നു കൊല്‍ക്കത്ത പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവച്ചത്. ഹൃദയ സ്പര്‍ശിയായ ആ ചിത്രം സൂചിപ്പിക്കുന്നത് ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ഒരു അഭയം ആവശ്യമാണെന്നാണ്. നഗരത്തിലെ കനത്ത മഴയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നീലയും വെള്ളയും കലര്‍ന്ന നിറത്തോട് കൂടിയ ഒരു വലിയ കുട ചൂടി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതാണ് ചിത്രം.എന്നാല്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് പോലീസുകാരന്റെ കുടക്കീഴില്‍, മഴയില്‍ നിന്ന് അഭയം തേടി എത്തിയ ചില തെരുവ് നായ്ക്കളാണ്. മഴയെത്തുടര്‍ന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അതിനാല്‍, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ ട്രാഫിക് നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു. പോലീസുകാരന്റെ ജോലി തടസ്സപ്പെടുത്താതെ കടന്നുപോകുന്ന വാഹനങ്ങളെ നിരീക്ഷിച്ചുകൊണ്ട് നായ്ക്കള്‍ നിശബ്ദമായി അദ്ദേഹത്തിന് കൂട്ടിരുന്നു.



      അദ്ദേഹത്തിനൊപ്പം മൂന്ന് നായ്ക്കളുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ തിരക്കേറിയ പാര്‍ക്ക് സര്‍ക്കസിലായിരുന്നു സംഭവം.ചിത്രത്തില്‍ കാണുന്ന ഈസ്റ്റ് ട്രാഫിക് ഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ തരുണ്‍ കുമാര്‍ മണ്ഡല്‍ എന്ന ആ പോലീസുകാരനെ തിരിച്ചറിഞ്ഞ കൊല്‍ക്കത്ത പോലീസ് തങ്ങളുടെ ട്വീറ്റര്‍ പേജില്‍ ഫോട്ടോയോടൊപ്പം കുറിച്ചത് ഇങ്ങനെയാണ്, ''ഇന്നത്തെ നിമിഷം! ഈസ്റ്റ് ട്രാഫിക് ഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ തരുണ്‍ കുമാര്‍ മണ്ഡല്‍, പാര്‍ക്ക് സര്‍ക്കസിലെ 7 പോയിന്റ് ക്രോസിംഗില്‍...'' ഇതിനോടൊപ്പം അവര്‍, WeCareWeDare എന്ന ഒരു ഹാഷ്ടാഗ് കൂടി ചേര്‍ത്തിരുന്നു. സെപ്റ്റംബര്‍ 18ന് കൊല്‍ക്കത്ത പോലീസ് പങ്കുവച്ച ചിത്രം 2600 ഓളം ലൈക്കുകളും 350ഓളം റീട്വീറ്റുകളും നേടി.







      ചിത്രം നെറ്റിസണുകള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്ത് ധാരാളം കമന്റുകളും പങ്കുവച്ചിരുന്നു. കൊല്‍ക്കത്ത പോലീസ് പങ്കുവച്ച ചിത്രത്തിന് കീഴിലെ ഒരു പ്രതികരണം വളരെ വ്യത്യസ്തമായിരുന്നു.

      ഒരു ആനിമേഷന്‍ വീഡിയോയായിരുന്നു അത്. കൊല്‍ക്കത്ത പോലീസ് പങ്കുവച്ച ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആ ആനിമേറ്റഡ് വീഡിയോ പങ്കുവച്ചത് അന്‍വേഷ മുഖര്‍ജി എന്ന ട്വിറ്റര്‍ ഉപയോക്താവാണ്. തന്റെ മകളാണ് ഇത് നിര്‍മ്മിച്ചതെന്നും അവര്‍ വെളിപ്പെടുത്തി.കമന്റില്‍ ചിലര്‍ ചിത്രത്തെ 'ക്യൂട്ട്' എന്നാണ് വിശേഷിപ്പിച്ചത്. ട്വിറ്റര്‍ ഉപയോക്താക്കളിലൊരാള്‍ എഴുതി - 'അദ്ദേഹത്തിന് എന്റെ ആരാധനയോട് കൂടിയ ആത്മാര്‍ത്ഥമായ ആദരവ്'. മറ്റൊരാള്‍ പറഞ്ഞു - 'വീടില്ലാത്തവരെ സഹായിച്ചതിന് നന്ദി.' കനത്ത മഴ ഉണ്ടായിട്ടും ഡ്യൂട്ടി തുടരുന്നതിന് ട്രാഫിക് പോലീസുകാരനെ പലരും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ''എത്ര ബുദ്ധിമുട്ടുള്ള ജോലി, മഴയ്ക്കിടയില്‍ ഞങ്ങള്‍ സുരക്ഷിതമായി ഞങ്ങളുടെ വീട്ടില്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ ഡ്യൂട്ടിയില്‍! ഒപ്പം രണ്ട് നിരപരാധികളായ തെരുവുനായ്ക്കളെ സംരക്ഷിക്കുന്നു,'' എന്നായിരുന്നു ഒരു ട്വീറ്റ്.
      Published by:Jayashankar AV
      First published:
      )}